വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഫസ്റ്റ് ക്ലാസ് കളിക്കാരുടെ വേതനം കൂട്ടാന്‍ ഗാംഗുലി, മത്സരത്തിന് 50,000 രൂപ?

മുംബൈ: പദവിയില്‍ കയറിയതുതൊട്ട് തിരക്കിട്ട ചര്‍ച്ചകളിലാണ് ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലി. ഇന്ത്യന്‍ ടീമിന്റെ ഭാവി സംബന്ധിച്ച് സെലക്ഷന്‍ കമ്മിറ്റി തലവന്‍ എംഎസ്‌കെ പ്രസാദ്, നായകന്‍ വിരാട് കോലി, ഉപനായകന്‍ രോഹിത് ശര്‍മ്മ തുടങ്ങിയവരുമായി ഗാംഗുലി മാരത്തണ്‍ കൂടിക്കാഴ്ച്ച നടത്തിക്കഴിഞ്ഞു. ചര്‍ച്ചകളിലെ തീരുമാനം ബിസിസിഐ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

വേതനം കൂട്ടും

ഇതേസമയം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ആഭ്യന്തര ക്രിക്കറ്റിന് കൂടുതല്‍ പരിഗണന നല്‍കാനുള്ള പുറപ്പാടിലാണ് സൗരവ് ഗാംഗുലി. ഇതിന്റെ ഭാഗമായി ഫസ്റ്റ് ക്ലാസ്, ആഭ്യന്തര ക്രിക്കറ്റ് കളിക്കാരുടെ വേതനം ബിസിസിഐ അധ്യക്ഷന്‍ വൈകാതെ ഉയര്‍ത്തും.കഴിഞ്ഞ രണ്ടു ദിവസമായി പുതുതായി തിരഞ്ഞെടുക്കപ്പെട്ട ബിസിസിഐ ഉന്നതാധികാര സമിതി വിഷയത്തില്‍ ചര്‍ച്ച നടത്തി വരികയാണ്.

ശമ്പളത്തിന്റെ കാര്യത്തിൽ അകലം കുറയ്ക്കണം

രാജ്യത്തെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റു ഘടന കൂടുതല്‍ ദൃഢപ്പെടുത്തണം. താരങ്ങളുടെ വേതനം ഗണ്യമായി ഉയര്‍ത്തണം. വേതനത്തിന്റെ കാര്യത്തില്‍ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരങ്ങളും ദേശീയ താരങ്ങളും തമ്മിലെ അകലം കുറയ്ക്കുകയാണ് ഗാംഗുലിയുടെ ലക്ഷ്യങ്ങളിലൊന്ന്. നിലവില്‍ ഒരു ദിവസത്തെ കളിക്ക് 35,000 രൂപയാണ് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരത്തിന് ലഭിക്കുന്നത്. ഇത് 50,000 രൂപയായി ഉയര്‍ത്തണമെന്നാണ് ഗാംഗുലിയുടെ പക്ഷം.

ദ്രാവിഡുമായി കൂടിക്കാഴ്ച്ച

താരങ്ങളുടെ പ്രതിഫലം കൂട്ടുന്നതിന് പുറമെ തന്റെ കാലയളവില്‍ ബിസിസിഐയുടെ വരുമാനം വര്‍ധിപ്പിക്കാനും ഗാംഗുലിക്ക് പദ്ധതിയുണ്ട്.

ഒക്ടോബര്‍ അവസാന വാരം ബിസിസിഐ ഉന്നതാധികാര സമിതി ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമി സന്ദര്‍ശിക്കാനിരിക്കുകയാണ്. ബെംഗളൂരുവില്‍ വെച്ച് രാഹുല്‍ ദ്രാവിഡുമായി ഗാംഗുലി കൂടിക്കാഴ്ച്ച നടത്തും.

സഞ്ജുവിനെ എന്തിന് ടീമിലെടുത്തു? പന്തുള്ളപ്പോള്‍ എന്താവും റോള്‍? പ്രസാദ് പറയുന്നു

ധോണിയുടെ കാര്യം

നേരത്തെ എംഎസ്‌കെ പ്രസാദുമായി നടത്തിയ ചര്‍ച്ചയില്‍ മഹേന്ദ്ര സിങ് ധോണിയുടെ കാര്യം ഗാംഗുലി ഗൗരവമായി സംസാരിച്ചില്ലെന്നാണ് സൂചന. അവധിയില്‍ തുടരുന്ന ധോണിക്ക് പകരം ടീമില്‍ പുതിയ താരങ്ങള്‍ക്ക് അവസരം നല്‍കുമെന്ന് സെലക്ഷന്‍ കമ്മിറ്റി അനൗദ്യോഗികമായി ബിസിസിഐ അധ്യക്ഷനെ അറിയിച്ചിട്ടുണ്ട്. പുതുമുഖങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സെലക്ഷന്‍ കമ്മിറ്റി തയ്യാറാകണമെന്ന് ഗാംഗുലി നിര്‍ദ്ദേശിച്ചതായാണ് വിവരം.

ക്രിക്കറ്റ് ഉപദേശക സമിതി

സെലക്ടര്‍മാരുടെ കാലാവധിയെ കുറിച്ചും കൂടിക്കാഴ്ച്ചയില്‍ സംസാരമുണ്ടായി. പുതിയ ചട്ടം പ്രകാരം അഞ്ചു വര്‍ഷം വരെയാണ് സെലക്ടര്‍മാര്‍ക്ക് കാലാവധി. അതായത് ഒരു വര്‍ഷം കൂടി സെലക്ഷന്‍ കമ്മിറ്റി തലവനായി എംഎസ്‌കെ പ്രസാദ് തുടരാനാണ് സാധ്യത. എന്തായാലും നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് പുതിയ ക്രിക്കറ്റ് ഉപദേശക സമിതിക്ക് രൂപംകൊടുക്കേണ്ട ഉത്തരവാദിത്വം ബിസിസിഐ അധ്യക്ഷനുണ്ട്. ഇതിനായി വാര്‍ഷിക പൊതുയോഗം ബിസിസിഐ വിളിച്ചുചേര്‍ക്കും.

Source: Bangalore Mirror

Story first published: Friday, October 25, 2019, 12:23 [IST]
Other articles published on Oct 25, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X