ഇത്തവണ ഐപിഎല്‍ ആരു നേടും?; സൗരവ് ഗാംഗുലിയുടെ പ്രവചനം

Posted By: rajesh mc

കൊല്‍ക്കത്ത: ലോകമെങ്ങുമുള്ള ക്രിക്കറ്റ് ആരാധകര്‍ കാത്തിരുന്ന ഐപിഎല്‍ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ക്രിക്കറ്റ് ലോകത്തെങ്ങും ഇന്ത്യയില്‍ നടക്കുന്ന ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിന്റെ വിശേഷങ്ങള്‍ മാത്രമാണ് ചര്‍ച്ച. ഇതിനിടയില്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി പുതിയ സീസണിലെ ടീമുകളെ വിലയിരുത്തി.

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യയെ ഞെട്ടിച്ച് കാര്‍ത്തിക്കിന്റെ ഭാര്യ ദീപിക പുറത്ത്

ടീമുകളെല്ലാം ഒന്നിനൊന്ന് മെച്ചമാണെന്നാണ് ഗാംഗുലിയുടെ വിലയിരുത്തല്‍. ഏതാണ് മികച്ച ടീമിനെന്ന് പ്രവചിക്കാന്‍ പറ്റാത്തവിധം ടീമുകളെല്ലാം ശക്തരാണെന്ന് ഗാംഗുലി പറയുന്നു. എന്നാല്‍, കിങ്‌സ് ഇലവന്‍ പഞ്ചാബും രാജസ്ഥാനും ശക്തരായ കളിക്കാരുള്ള ടീമുകളാണെന്നും മുന്‍ ക്യാപ്റ്റന്‍ പറഞ്ഞു.

ipl

ഏതു ടീമിനുവേണമെങ്കിലും കപ്പടിക്കാം. അശ്വിന്‍ പുതിയ റോളിലെത്തുന്നു എന്നത് കൗതുകകരമാണ്. അശ്വിനും ഹര്‍ഭജനും എന്റെ ആശംസകളുണ്ട്. റെയ്‌ന എല്ലായിപ്പോഴും ഐപിഎല്ലിലെ സ്റ്റാറാണ്. ധോണിക്ക് പഴയ പാടവം കൈമോശം വന്നോ?. ഭാജി ചെന്നൈ ടീമിനുവേണ്ടി എന്തുചെയ്യും എന്നൊക്കെ കാണാനിരിക്കുന്നതേയുള്ളൂവെന്നും ഗാംഗുലി വ്യക്തമാക്കി.

ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും രണ്ടുവര്‍ഷത്തെ വിലക്കിനുശേഷം തിരിച്ചുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സും തമ്മിലാണ് പതിനൊന്നാമത് ഐപിഎല്ലിലെ ഉദ്ഘാടന മത്സരം. ഇരു ടീമുകളും ജയത്തോടെ തുടങ്ങാനാണ് ആഗ്രഹിക്കുക. പ്രത്യേകിച്ചും ടൂര്‍ണമെന്റില്‍ തിരിച്ചെത്തിയ ചെന്നൈ ടീമിന് പഴയ പ്രതാപം നഷ്ടമായില്ലെന്ന് തെളിയിക്കേണ്ടത് ആവശ്യമാണ്. അതുകൊണ്ടുതന്നെ ഉദ്ഘാടന മത്സരത്തില്‍ തന്നെ തീപാറുന്ന പോരാട്ടമാണ് ക്രിക്കറ്റ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.


ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Saturday, April 7, 2018, 8:23 [IST]
Other articles published on Apr 7, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍