വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സമാന്‍ ആര്? ഉത്തരം വിന്‍ഡീസ് ഇതിഹാസം ചന്ദര്‍പോള്‍ പറയും

വിന്‍ഡീസ് ക്രിക്കറ്റിലെ ഇതിഹാസങ്ങളില്‍ ഒരാളാണ് ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍. കളിച്ചിരുന്ന കാലത്ത് ഷോട്ടുകളുടെ മികവുകൊണ്ടല്ല ചന്ദര്‍പോള്‍ അറിയപ്പെട്ടത്. മറിച്ച് ഏതു ബൗളര്‍മാരെയും ചങ്കുറപ്പോടെ നേരിടുമായിരുന്നു ഇദ്ദേഹം. അടുത്തിടെ മുംബൈയില്‍ നടന്ന റോഡ് സേഫ്റ്റി ലോക സീരീസിലാണ് ചന്ദര്‍പോളിനെ ഒരുവട്ടംകൂടി ആരാധകര്‍ ക്രീസില്‍ കണ്ടത്.

ലോക സീരീസ്

ബ്രയാന്‍ ലാറ നയിച്ച വിന്‍ഡീസ് ലെജന്‍ഡ്‌സിനായി ബാറ്റേന്തിയ ഈ ഇടംകയ്യന്‍ ബാറ്റ്‌സ്മാന്‍ ക്രിക്കറ്റ് പ്രേമികളില്‍ കഴിഞ്ഞകാല സ്മരണകള്‍ തൊട്ടുണര്‍ത്തി. ഇന്ത്യാ ലെജന്‍ഡ്‌സിനെതിരായ ആദ്യ മത്സരത്തില്‍ 41 പന്തില്‍ 61 റണ്‍സ് ചന്ദര്‍പോള്‍ അടിച്ചു; ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനതിരെ 21 റണ്‍സും. പക്ഷെ നിര്‍ഭാഗ്യവശാല്‍ ടൂര്‍ണമെന്റ് പാതിവഴിയില്‍ മുടങ്ങി. കാരണം കൊറോണ വൈറസു ഭീതിതന്നെ. എന്തായാലും നിലവില്‍ ചന്ദര്‍പോളും സംഘവും ഇന്ത്യയില്‍ തുടരുകയാണ്.

കേമൻ കോലി

ഈ അവസരത്തില്‍ ക്രിക്കറ്റിനെ കുറിച്ചുള്ള സ്വന്തം കാഴ്ച്ചപ്പാടുകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇദ്ദേഹം. ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്റെ അഭിപ്രായത്തില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍.

'വിരാട് കോലി കോലി കഠിനാധ്വാനിയാണ്. അദ്ദേഹത്തിന്റെ പ്രയത്‌നങ്ങള്‍ ഫലംകാണുന്നുണ്ട്. ശാരീരികക്ഷമതയും സാങ്കേതികതയും നിലനിര്‍ത്തുന്നതിലാണ് കോലിയുടെ ശ്രദ്ധ മുഴുവന്‍. ക്രിക്കറ്റില്‍ ഏറെക്കാലം മികവോടെ തുടരുക ചില്ലറക്കാര്യമല്ല. ഇക്കാര്യത്തില്‍ കോലിക്ക് പൂര്‍ണ ക്രെഡിറ്റ് നല്‍കണം', ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിന്‍ഡീസ് ഇതിഹാസം പറഞ്ഞു.

വിൻഡീസിന് സാധ്യത

ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കാനിരിക്കുന്ന ട്വന്റി-20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസ് ടീം കിരീടം നിലനിര്‍ത്തുമെന്നാണ് ചന്ദര്‍പോളിന്റെ പ്രത്യാശ. നിലവില്‍ രണ്ടു തവണ ട്വന്റി-20 ലോകകപ്പ് ട്രോഫി വെസ്റ്റ് ഇന്‍ഡീസ് ഉയര്‍ത്തിയിട്ടുണ്ട്. കുട്ടിക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായതും വിന്‍ഡീസുതന്നെ. സ്‌ക്വാഡില്‍ ഒരുപാടു പവര്‍ ഹിറ്റര്‍മാരുള്ളതാണ് വെസ്റ്റ് ഇന്‍ഡീസ് ടീമിന്റെ മുതല്‍ക്കൂട്ട്. ടീമില്‍ ബൗളര്‍മാര്‍ക്കും പഞ്ഞമില്ല. ഇക്കാര്യം ചന്ദര്‍പോളും സമ്മതിക്കുന്നു.

Most Read: ന്യൂസീലന്‍ഡിലെ ഇന്ത്യയുടെ തോല്‍വി; ആ താരം കളിച്ചിരുന്നെങ്കില്‍ ഫലം മാറിയേനെ: മക്ലാനഗന്‍

കരീബിയൻ ഇതിഹാസം

മറ്റു ടീമുകളെ അപേക്ഷിച്ച് വിന്‍ഡീസ് ടീമാണ് കൂടുതലായി ട്വന്റി-20 മത്സരങ്ങളും കളിക്കുന്നുണ്ട്. അതുകൊണ്ട് ലോകകിരീടത്തില്‍ മുത്തമിടാനുള്ള സാധ്യത വെസ്റ്റ് ഇന്‍ഡീസിന് ഏറെയാണെന്ന് ചന്ദര്‍പോള്‍ സൂചിപ്പിച്ചു.

കരീബിയന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ബ്രയാന്‍ ലാറയ്ക്ക് തൊട്ടുപിറകിലാണ് ശിവ്‌നരെയ്ന്‍ ചന്ദര്‍പോളിന്് സ്ഥാനം. 164 ടെസ്റ്റ് മത്സരങ്ങള്‍ വെസ്റ്റ് ഇന്‍ഡീസിനായി ഇദ്ദേഹം കളിച്ചിട്ടുണ്ട്. അടിച്ചെടുത്ത റണ്‍സാകട്ടെ 11,867 ഉം.

Most Read: 2001ല്‍ ഈഡനിലെ വിസ്മയ വിജയം... അന്ന് റൈറ്റ് നല്‍കിയ ഉപദേശം, വെളിപ്പെടുത്തി ലക്ഷ്മണ്‍

കരിയർ

പറഞ്ഞുവരുമ്പോള്‍ ബ്രയാന്‍ ലാറയെക്കാള്‍ 45 റണ്‍സിന് മാത്രമാണ് ചന്ദര്‍പോള്‍ പിന്നില്‍. 130 മത്സരങ്ങളില്‍ നിന്നും 11,912 റണ്‍സുണ്ട് ലാറയ്ക്ക്. നിലവില്‍ ഇവര്‍ രണ്ടുപേരും മാത്രമാണ് പതിനായിരം റണ്‍സ് തികച്ച വിന്‍ഡീസ് ബാറ്റ്‌സ്മാന്മാര്‍. 1994 മുതല്‍ 2015 വരെ ചന്ദര്‍പോള്‍ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചിട്ടുണ്ട്. ഇക്കാലയളവില്‍ 268 ഏകദിനങ്ങളിലും 22 ട്വന്റി-20 മത്സരങ്ങളിലും താരം പങ്കെടുത്തു. 41 സെഞ്ച്വറികളുടെ അകമ്പടിയോടെ 20,000 രാജ്യാന്തര റണ്‍സ് ചന്ദര്‍പോള്‍ കരിയറില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.

Story first published: Monday, March 23, 2020, 11:18 [IST]
Other articles published on Mar 23, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X