For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ന്യൂസീലന്‍ഡിലെ ഇന്ത്യയുടെ തോല്‍വി; ആ താരം കളിച്ചിരുന്നെങ്കില്‍ ഫലം മാറിയേനെ: മക്ലാനഗന്‍

വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യന്‍ ക്രിക്കറ്റ് ടീം മറക്കാനാഗ്രഹിക്കുന്ന അധ്യായമാണ്. ലോക ഒന്നാം നമ്പര്‍ ടീമായി ചെന്ന് രണ്ട് മത്സര പരമ്പരയില്‍ നാണംകെട്ട തോല്‍വി ഇന്ത്യ ഏറ്റുവാങ്ങുകയായിരുന്നു. പേരുകേട്ട ഇന്ത്യന്‍ നിരയുടെ പ്രകടനമായിരുന്നു ഏറ്റവും നിരാശ സമ്മാനിച്ചത്. ഇപ്പോഴിതാ ഇന്ത്യയുടെ ന്യൂസീലന്‍ഡിലെ ടെസ്റ്റ് പരമ്പരയെക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് കിവീസ് പേസ് ബൗളറായ മിച്ചല്‍ മക്ലാനഗന്‍. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് വീട്ടില്‍ കുടുംബത്തോടൊപ്പം ചിലവഴിക്കുന്ന മക്ലാനഗന്‍ ട്വിറ്ററിലൂടെയാണ് ആരാധകരോട് പ്രതികരിച്ചത്. ആസ്‌ക് മിച്ച് എന്ന ഹാഷ് ടാഗില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കവെയാണ് മക്ലാനഗന്‍ ഇന്ത്യയുടെ ടെസ്റ്റ് പ്രകടനത്തെക്കുറിച്ച് പറഞ്ഞത്.

ടെസ്റ്റില്‍ രോഹിത് ശര്‍മ കളിച്ചിരുന്നെങ്കില്‍ ഫലത്തില്‍ മാറ്റം ഉണ്ടാകുമായിരുന്നോ എന്ന ആരാധകന്റെ ചോദ്യത്തിന് അതേയെന്നാണ് അദ്ദേഹം പ്രതികരിച്ചത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് താരമായ മക്ലാനഗന്‍ രോഹിത് ശര്‍മയുടെ നായകത്വത്തിന് കീഴിലാണ് കളിച്ചിട്ടുള്ളത്. മുംബൈയുടെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായക പങ്കാണ് മക്ലാനഗനുള്ളത്. 33കാരനായ മക്ലാനഗന്‍ ന്യൂസീലന്‍ഡിനുവേണ്ടി 48 ഏകദിനത്തില്‍നിന്ന് 82 വിക്കറ്റും 29 ടി20യില്‍ നിന്ന് 30 വിക്കറ്റും വീഴ്ത്തിയിട്ടുണ്ട്. 56 ഐപിഎല്ലില്‍ നിന്നായി 71 വിക്കറ്റും താരത്തിന്റെ പേരിലുണ്ട്. ന്യൂസീലന്‍ഡില്‍ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയപ്പോള്‍ ഏകദിനവും ടി20യും നാണംകെട്ടു തോറ്റു. ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ തോല്‍വി അറിയാതെ കുതിച്ച വിരാട് കോലിക്കും സംഘത്തിനും അപ്രതീക്ഷിത തിരിച്ചടിയാണ് ന്യൂസീലന്‍ഡില്‍ ലഭിച്ചത്. പരിക്കേറ്റ രോഹിത് ശര്‍മയെക്കൂടാതെ മിന്നും ഫോമിലുണ്ടായിരുന്ന കെ എല്‍ രാഹുലിന് വിശ്രമം അനുവദിച്ചതും ഇന്ത്യക്ക് തിരിച്ചടിയായി. കിവീസ് പരമ്പരയില്‍ പങ്കെടുക്കാതെ നാട്ടില്‍ രഞ്ജി ട്രോഫി കളിച്ച രാഹുലിന് തിളങ്ങാന്‍ സാധിച്ചിരുന്നില്ല.

mitchell-mcclenaghan

കഴിഞ്ഞ ദിവസം മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസ താരം ബ്രയാന്‍ ലാറയും ഇന്ത്യയുടെ ന്യൂസീലന്‍ഡ് പരമ്പരയെക്കുറിച്ച് പ്രതികരിച്ചിരുന്നു. തന്റെ അഭിപ്രായത്തില്‍ കഴിഞ്ഞ 10 വര്‍ഷത്തിലേറെയായി ഏറ്റവും മികച്ച പ്രകടനം നടത്തുന്ന സന്ദര്‍ശക ടീം ഇന്ത്യയാണെന്നാണ് ലാറ അഭിപ്രായപ്പെട്ടത്. തുടര്‍ച്ചയായ മത്സരങ്ങളുടെ ക്ഷീണം ഇന്ത്യന്‍ ടീമിനെ ബാധിച്ചു. ഏകദിനം, ടി20, ടെസ്റ്റ് എന്നിങ്ങനെ എല്ലാ ഫോര്‍മാറ്റിലും തുടര്‍ച്ചയായി കളിക്കുന്നത് താരങ്ങളെ ബാധിച്ചു. ഇതാണ് അവര്‍ക്ക് തിരിച്ചടിയായത്. എന്നാലും വിരാട് കോലിയും സംഘവും ശക്തരാണ്. ഇപ്പോഴും ഏറ്റവും മികച്ച സന്ദര്‍ശക ടീം ഇന്ത്യയാണെന്നും ലാറ അഭിപ്രായപ്പെട്ടു. റോഡ് സേഫ്റ്റി ക്രിക്കറ്റ് ടൂര്‍ണമെന്റിനോട് അനുബന്ധിച്ച് ഇന്ത്യയിലെത്തിയപ്പോള്‍ നല്‍കിയ അഭിമുഖത്തിലാണ് ലാറയുടെ അഭിപ്രായ പ്രകടനം. വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്‌സിനുവേണ്ടിയാണ് ലാറ കളിക്കുന്നത്. കൊറോണയെത്തുടര്‍ന്ന് റോഡ് സേഫ്റ്റി ടൂര്‍ണമെന്റ് തടസപ്പെട്ടതോടെ ലാറ നാട്ടിലേക്ക് മടങ്ങിയിരുന്നു. ലോകമെമ്പാടും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് എല്ലാ കായിക മത്സരങ്ങളും നിര്‍ത്തിവെച്ചിരിക്കുകയാണ്.

Story first published: Monday, March 23, 2020, 9:05 [IST]
Other articles published on Mar 23, 2020
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+