വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്:'ഷെയിം' തന്നെ ഹോപ്പ്... ധോണിക്ക് ജീവന്‍ കൊടുത്തു ഒന്നല്ല, രണ്ടു തവണ!! വീഡിയോ

കളിയില്‍ ധോണി ഫിഫ്റ്റി നേടിയിരുന്നു

By Manu
MS Dhoni survives as Shai Hope misses easy stumping chance

മാഞ്ചസ്റ്റര്‍: ലോക ക്രിക്കറ്റില്‍ നിലവില്‍ വിക്കറ്റ് കീപ്പിങിന്റെ കാര്യത്തില്‍ ഇന്ത്യന്‍ ഇതിഹാസം എംഎസ് ധോണിയെ വെല്ലാന്‍ മറ്റൊരാള്‍ മല്‍സരരംഗത്തില്ലെന്നത് യാഥാര്‍ഥ്യമാണ്. കളിയില്‍ നേരിയ അവസരം പോലും മുതലെടുത്ത് എതിര്‍ ബാറ്റ്‌സ്മാനെ വീഴ്ത്താന്‍ ധോണിയെപ്പോലെ മിടുക്കന്‍ മറ്റൊരാളില്ല.

ഇനി ഇംഗ്ലണ്ടല്ല, ഏകദിനത്തിലെ രാജാവ് ടീം ഇന്ത്യ... മൂന്നു തോല്‍വിയോടെ ഇംഗ്ലണ്ട് തെറിച്ചു ഇനി ഇംഗ്ലണ്ടല്ല, ഏകദിനത്തിലെ രാജാവ് ടീം ഇന്ത്യ... മൂന്നു തോല്‍വിയോടെ ഇംഗ്ലണ്ട് തെറിച്ചു

ഇതേ ധോണിയെ കണ്ണടച്ച് പോലും സ്റ്റംപ് ചചെയ്ത് പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം കളഞ്ഞു കുളിച്ചതിന്റെ പേരില്‍ പരിഹാസപാത്രമായിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ്. ഇന്ത്യയും വിന്‍ഡീസും തമ്മില്‍ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന കളിക്കിടെയായിരുന്നു രസകരമായ സംഭവം നടന്നത്.

ധോണിക്ക് ഹോപ്പ് നല്‍കിയ ഹോപ്പ്

ധോണിക്ക് ഹോപ്പ് നല്‍കിയ ഹോപ്പ്

കളിയില്‍ ഇന്ത്യക്കു വേണ്ടി ഫിഫ്റ്റിയുമായി കസറിയ ധോണിയെ ക്രീസിലെത്തി വെറും എട്ട് റണ്‍സ് മാത്രമെടുത്തു നില്‍ക്കെ വിന്‍ഡീസ് പുറത്താക്കേണ്ടതായിരുന്നു. എന്നാല്‍ ഹോപ്പിന്റെ മണ്ടത്തരം ധോണിക്കു നല്‍കിയ ജീവന്‍ ഇന്ത്യക്കു കരുത്താവുകയായിരുന്നു.
ഫാബിയന്‍ അലെന്റെ ഓവറില്‍ ക്രീസിന് പുറത്തേക്കിറങ്ങി ഷോട്ടിനു ശ്രമിച്ച ധോണിക്ക് പാടെ പിഴച്ചു. എന്നാല്‍ പന്ത് പിടിയിലൊതുക്കി സ്റ്റംപ് ചെയ്ത് ഔട്ടാക്കാന്‍ വിക്കറ്റിന് തൊട്ടു പിറകില്‍ നിന്ന ഹോപ്പിനായില്ല. നിലത്തു വീണ പന്ത് ഹോപ്പ് വിക്കറ്റിലേക്ക് അറിഞ്ഞെങ്കിലും അപ്പോഴും പിഴച്ചു. ധോണി സിംഗിളിനായി ഓടിയപ്പോള്‍ പന്ത് ഹോപ്പ് നോണ്‍ സ്‌ട്രൈക്കിങ് എന്‍ഡിലേക്കും എറിഞ്ഞു നോക്കിയെങ്കിലും അതും പരാജയപ്പെട്ടു.

ഹോപ്പിന്റെ വലിയ പിഴവ്

ഹോപ്പിന്റെ വലിയ പിഴവ്

ഹോപ്പിന്റെ ഭാഗത്തു നിന്നുണ്ടായ ഈ പിഴവിന് വലിയ വിലയാണ് വിന്‍ഡീസിന് നല്‍കേണ്ടി വന്നത്. ക്രീസില്‍ നങ്കൂരമിട്ട് ഇന്നിങ്‌സിലെ അവസാന പന്ത് വരെ ബാറ്റ് ചെയ്ത ധോണി 56 റണ്‍സുമായി പുറത്താവാതെ നിന്നു. മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
സ്്റ്റംപ് ചെയ്യാന്‍ മിനിറ്റുകളുടെ വ്യത്യാസത്തില്‍ ലഭിച്ച രണ്ടു സുവര്‍ണാവസരങ്ങള്‍ ഹോപ്പ് പാഴാക്കിയില്ലായിരുന്നെങ്കില്‍ ഇന്ത്യയുടെ സ്‌കോര്‍ 250നുള്ളില്‍ ഒരുപക്ഷെ പിടിച്ചുനിര്‍ത്താന്‍ വിന്‍ഡീസിനാവുമായിരുന്നു.

സമാനമായ പുറത്താവല്‍

സമാനമായ പുറത്താവല്‍

ധോണി ഇതേ രീതിയിലാണ് അഫ്ഗാനിസ്താനെതിരായ തൊട്ടുമുമ്പത്തെ മല്‍സരത്തില്‍ പുറത്തായത്. അന്നും ഇതേ തരത്തിലുള്ള ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തിനു പിഴയ്ക്കുകയായിരുന്നു. അന്നു സ്പിന്നര്‍ റാഷിദ് ഖാന്റെ ബൗളിങില്‍ ഇക്രാം അലിയാണ് ധോണിയെ സ്റ്റംപ് ചെയ്ത് ഔട്ടാക്കിയത്.
അഫ്ഗാനെതിരേ 52 പന്തുകളില്‍ നിന്നും മൂന്നു ബൗണ്ടറികളോടെ 28 റണ്‍സാണ് ധോണി നേടിയത്. കളിയുടെ നിര്‍ണായക ഘട്ടത്തില്‍ ക്രീസിലെത്തി ഇത്തരത്തില്‍ വേഗം കുറഞ്ഞ ഇന്നിങ്‌സ് കളിച്ചതിന്റെ പേരില്‍ ധോണിക്കു വലിയ വിമര്‍ശനങ്ങളേറ്റു വാങ്ങേണ്ടിവന്നിരുന്നു.

വീഡിയോ കാണാം

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടന്ന മല്‍സരത്തില്‍ എംഎസ് ധോണിയെ സ്റ്റംപ് ചെയ്തു പുറത്താക്കാന്‍ ലഭിച്ച രണ്ടു സുവര്‍ണാവസരങ്ങള്‍ ഷെയ് ഹോപ്പ് പാഴാക്കുന്നതിന്റെ വീഡിയോ കാണാം.

Story first published: Thursday, June 27, 2019, 20:21 [IST]
Other articles published on Jun 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X