ഡര്‍ബന്‍: ക്രിക്കറ്റ് മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ താരത്തെ വംശീയമായി അധിക്ഷേിച്ച പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ സര്‍ഫ്രാസ് നവാസ് വിവാദത്തില്‍. ഡര്‍ബനില്‍ നടന്ന രണ്ടാം ഏകദിന മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആന്‍ഡില്‍ ഫെഹ്ലുക്വായോയെയാണ് സര്‍ഫ്രാസ് അധിക്ഷേപിച്ചത്. പാക് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധവും ഉയര്‍ന്നു.
അതിവേഗം ഷമി... ഇനി സെഞ്ച്വറി ക്ലബ്ബില്‍, ഇര്‍ഫാന്റെ റെക്കോര്‍ഡ് തകര്‍ന്നു
തോല്‍വിയിലേക്ക് നീങ്ങിയ ടീമിനെ ജയത്തിലേക്ക് നയിക്കവെയായിരുന്നു ആന്‍ഡിലിനെ, സര്‍ഫ്രാസ് പ്രകോപിപ്പിച്ചത്. കറത്തവനേ, താങ്കളുടെ അമ്മ ഇന്ന് എവിടെയാണ് ഇരിക്കുന്നത്. എന്തു പ്രാര്‍ഥനയാണ് ഇന്നത്തേക്കായി അവര്‍ നടത്തുന്നതെന്നും സര്‍ഫ്രാസ് പറയുന്നുണ്ട്. സ്റ്റ്മ്പ് മൈക്കില്‍ സര്‍ഫ്രാസിന്റെ അധിക്ഷേപം വ്യക്തമായതിനാല്‍ താരത്തിനെതിരെ നടപടിയുണ്ടായേക്കും.
പരമ്പരയില്‍ ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് സമനിലയിലാണ്. കളിക്കളത്തില്‍ വംശീയ അധിക്ഷേപം നടത്തുന്നത് ഗുരുതര കുറ്റമായാണ് ഐസിസി കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ സര്‍ഫ്രാസിനെതിരെ അന്വേഷണം നടത്തി നടപടിയെടുക്കാന്‍ സാധ്യതയേറെയാണ്. 2012ന് രൂപകൊടുത്ത പുതിയ നിയമപ്രകാരം ഒരുതരത്തിലുള്ള വംശീസ അധിക്ഷേപവും ഐസിസി വെച്ചുപൊറുപ്പിക്കില്ല.
ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല് അതു തെളിയിക്കൂ, മൈഖേല് ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ