Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈ കാണിച്ചത് വന്‍ മണ്ടത്തരം!! ഇത്ര ബുദ്ധിയില്ലേ? ആഞ്ഞടിച്ച് വീരുവും അശ്വിനും

ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്‍ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഒരു നിര്‍ണായക തീരുമാനത്തിനെതിരേ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇതിഹാസങ്ങളായ വീരേന്ദര്‍ സെവാഗും ആര്‍ അശ്വിനും. ചെ്‌പ്പോക്കില്‍ഡ നടന്ന കളിയില്‍ ആദ്യം ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈ തുടക്കത്തില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ശേഷം ഏഴു വിക്കറ്റിനു 158 റണ്‍സെന്ന ഭേദപ്പെട്ട ടോട്ടല്‍ പടുത്തുയര്‍ത്തി.

ഒരു ഘട്ടത്തില്‍ 100 റണ്‍സ് പോലും തികയ്ക്കുമോയെന്നു ഭയന്ന സിഎസ്‌കെയെ 150 കടത്തിയത് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (74*) പൊരുതി നേടിയ ഫിഫ്റ്റിയാണ്. സീസണില്‍ അദ്ദേഹത്തിന്റെ ആദ്യ ഫിഫ്റ്റിയും കൂടിയായിരുന്നു ഇത്.

R ASHWIN

ദയനീയമായിരുന്നു സിഎസ്‌കെയുടെ തുടക്കം. കാഗിസോ റബാഡയെറിഞ്ഞ മൂന്നാം ഓവറില്‍ സഞ്ജു സാംസണിനെയും (11) ഉര്‍വില്‍ പട്ടേലിനെയും (4) അവര്‍ക്കു നഷ്ടമായി. ഇതോടെ ടീം രണ്ടു വിക്കറ്റിനു 25 റണ്‍സിലേക്കും പതറി. ഇതോടെ ഇംപാക്ട് പ്ലെയറായി സര്‍ഫറാസ് ഖാനെ സിഎസ്‌കെ ക്രീസിലേക്കു അയക്കുകയും ചെയ്തു.

പേസര്‍ മുകേഷ് ചൗധരി ഇംപാക്ട് പ്ലെയാറായി ജിടിയുടെ ഇന്നിങ്‌സില്‍ ഇറങ്ങാനിരിക്കവെയായിരുന്ന അതു വേണ്ടെന്നു വച്ച് സര്‍ഫറാസിനെ വച്ച് ചൂതാട്ടം നടത്തിയത്. പക്ഷെ അതു ദുരന്തമായി മാറി. ഗോള്‍ഡന്‍ ഡെക്കായി സര്‍ഫറാസ് ക്രീസ് വിടുകയായിരുന്നു. ഒരു ബൗളറെ കുറച്ച് പകരം അധിക ബാറ്ററെ കൊണ്ടു വന്ന സിഎസ്‌കെയുടെ തീരുമാനത്തെയാണ് വീരേന്ദര്‍ സെവാഗും ആര്‍ അശ്വിനും വിമര്‍ശിച്ചത്.

അശ്വിന്‍ കലിപ്പില്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ് കളിയുടെ തുടക്കത്തില്‍ തന്നെ യാതൊരു പ്ലാനിങുമില്ലാതെ ഇംപാക്ട് പ്ലെയറായി സര്‍ഫറാസ് ഖാനെ ഇറക്കിയതിനെ അതിരൂക്ഷമായിട്ടാണ് ആര്‍ അശ്വിന്‍ വിമര്‍ശിച്ചത്. ഈ തീരുമാനത്തിനു പിന്നിലെ കാരണം തനിക്കു മനസിലാവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'സിഎസ്‌കെ മാനേജ്‌മെന്റിന്റെ തീരുമാനം മനസ്സിലാക്കുകയെന്നത് എന്നെ സംബന്ധിച്ച് ശരിക്കും കടുപ്പമാണ്. വെറും രണ്ടോവറിനുള്ളില്‍ തന്നെ നിങ്ങള്‍ക്കു എങ്ങനെയാണ് ഒരാളെ ഇംപാക്ട് പ്ലെയറായി കൊണ്ടുവരാന്‍ സാധിക്കുക? സത്യസന്ധമായി പറയുകയാണെങ്കില്‍ ഈ തീരുമാനങ്ങള്‍ ലോജിക്കിനും അപ്പുറമാണ്.

150-170 റണ്‍സ് പോലും പ്രതിരോധിക്കാന്‍ സാധിക്കുന്ന ഒരു പി്ച്ചില്‍ 200-250 റണ്‍സെങ്കിലും വേണ്ടതു പോലെയാണ് സിഎസ്‌കെ ബാറ്റ് വീശിയത്. തീര്‍ത്തും ബുദ്ധിശൂന്യമായ സമീപമായിരുന്നു ഇത്.

പവര്‍പ്ലേയില്‍ തന്നെ കളിയുടെ പകുതി തോറ്റു കഴിഞ്ഞിരുന്നു. ഒരു ബൗളറെ കൂടിയാണ് ഈ തീരുമാനത്തിലൂടെ (ഇംപാക്ട് പ്ലെയര്‍) നഷ്ടമായത്. ഈ തീരുമാനങ്ങളുടെയെല്ലാം അര്‍ഥമെന്താണ്? എനിക്കു മനസിലാക്കാവുന്നതിലും അപ്പുറമാണത്'- അശ്വിന്‍ ആഞ്ഞടിക്കുന്നു.

കുറ്റപ്പെടുത്തി വീരു

ഒരു ബൗളറെ കുറച്ച് ഇംപാക്ട് പ്ലെയറായി ബാറ്ററെം കൊണ്ടുവന്ന ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തീരുമാനത്തെ മുന്‍ ഇതിഹാസ ഓപ്പണര്‍ വീരേന്ദര്‍ സെവാഗും കൂറ്റപ്പെടുത്തി.

VIRENDER SEHWAG

രണ്ടാമത്തെയോ, മൂന്നാമത്തെയോ ഓവറില്‍ തന്നെ ഇംപാക്ട് പ്ലെയറായി ഒരു താരത്തെ കൊണ്ടു വരുന്നതു പോലെയൊു നീക്കം ഞാന്‍ മുമ്പൊരിക്കലും എവിടെയും കണ്ടിട്ടില്ല. സര്‍ഫറാസ് ഖാനെ കളിപ്പിക്കാന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആഗ്രഹിച്ചിരുന്നെങ്കില്‍ പ്ലെയിങ് ഇലവനില്‍ തന്നെ നിങ്ങള്‍ക്കു ഉള്‍പ്പെടുത്താമായിരുന്നു.

എന്നാല്‍ അതു ചെയ്യാതെ നിങ്ങള്‍ ഒരു ഇംപാക്ട് പ്ലെയറെ നഷ്ടമാക്കുക മാത്രമല്ല, ഇതു പോലെയൊരു പിച്ചില്‍ ഒരു ബൗളറെ കുറയ്ക്കുകയുമാണ് ചെയ്തത്. റുതുരാജ് ഗെയ്ക്വാദ് വളരെ മികച്ച ഇന്നിങ്‌സാണ് കളിച്ചത്. അല്ലായിരുന്നെങ്കില്‍ 80-90 റണ്‍സിനു സിഎസ്‌കെ ഓള്‍ഔട്ടുമായേനെയെന്നും സെവാഗ് നിരീക്ഷിച്ചു.

Story first published: Sunday, April 26, 2026, 20:16 [IST]
Other articles published on Apr 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+