Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IND vs AFG: ദേവ്ദത്തും സര്‍ഫറാസുമെത്തും!! സഞ്ജു പ്രതീക്ഷിക്കണോ? ഏക ടെസ്റ്റിലെ സാധ്യതാ സ്‌ക്വാഡ്

ഐപിഎല്ലിനു മെയ് അവസാനത്തോടെ തിരശീല വീണാല്‍ ടീം ഇന്ത്യ വീണ്ടും അന്താരാഷ്ട്ര മല്‍സരങ്ങളുടെ തിരക്കിലേക്കു കടക്കുകയാണ്. ജൂണ്‍ ആദ്യവാരം അഫ്ഗാനിസ്താനുമായുള്ള ഏക ടെസ്റ്റിലാണ് ഇന്ത്യ ആദ്യം കളിക്കുക. ജൂണ്‍ ആറു മുതല്‍ 10 വരെ ന്യൂ ചണ്ഡീഗഡിലാണ് ഈ മല്‍സരം നടക്കാനിരിക്കുന്നത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുള്‍പ്പെട ചില മുന്‍നിര താരങ്ങള്‍ക്കു ഈ ടെസ്റ്റില്‍ ഇന്ത്യ വിശ്രമം നല്‍കിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിക്കൊണ്ടിരിക്കുന്ന ചില താരങ്ങള്‍ക്കു ടീമിലേക്കു വിളി എത്തിയേക്കുകയും ചെയ്യും. ഇന്ത്യയുടെ സാധ്യതാ സ്‌ക്വാഡ് എങ്ങനെയാവുമെന്നു നമുക്കു നോക്കാം.

RISHABH PANT

ടീമില്‍ ആരൊക്കെ?

ശുഭ്മന്‍ ഗില്ലിനു ഈ ടെസ്റ്റില്‍ ഇന്ത്യ വിശ്രമം നല്‍കുകയാണെങ്കില്‍ പകരം ടീമിനെ നയിക്കുക റിഷഭ് പന്തായിരിക്കും. കാരണം നിലവില്‍ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് അദ്ദഹം. ടീമിന്റെ നായകനും ഫസ്റ്റ് ചോയ്‌സ് കീപ്പറും റിഷഭ് തന്നെയായിരിക്കും.

ഓപ്പണിങില്‍ പതിവുപോലെ സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുല്‍- യശസ്വി ജയ്‌സ്വാള്‍ സഖ്യം തന്നെയുണ്ടാവും. രണ്ടു പേര്‍ക്കും ഈ ടെസറ്റില്‍ വിശ്രമം അനുവദിക്കാനുള്ള സാധ്യത തീരെ കുറവാണെന്നു തന്നെ പറയാം.

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലില്‍ കസറുന്ന മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനു ആദ്യമായി ടെസ്റ്റ് ടീമിലേക്കു വിളിയെത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ടെസ്റ്റിലേക്കു കോച്ച് ഗൗതം ഗംഭീര്‍ തന്നെയും പരിഗണിക്കുന്നതായി കഴിഞ്ഞ വര്‍ഷം സഞ്ജു തുറന്നു പറഞ്ഞിരുന്നു.

ചില സീനിയര്‍ താരങ്ങള്‍ക്കു വിശ്രമം നല്‍കിയാല്‍ അദ്ദേഹത്തെ റെഡ് ബോളില്‍ പരീക്ഷിക്കാന്‍ നല്ലൊരു അവസരമായിരിക്കും അഫ്ഗാനുമായുള്ള പോരാട്ടം. ടീം ഇന്ത്യക്കും സിഎസ്‌കെയ്ക്കുമായി സമീപകാലത്തു മാച്ച് വിന്നിങ് ഇന്നിങ്‌സുകള്‍ കൡച്ചിട്ടുള്ള സഞ്ജു അതു അര്‍ഹിക്കുകയും ചെയ്യുന്നു.

SANJU SAMSON

എങ്കിലും അഫ്ഗാനെതിരേ സഞ്ജുവിനു വിളിയെത്തുമോയെന്ന കാര്യം സംശയമാണ്. കാരണം ഇപ്പോള്‍ ടി20യില്‍ മാത്രമാണ് ടീമിന്റെ ഭാഗമായിട്ടുള്ളത്. ടെസ്റ്റിലേക്കു അദ്ദേഹത്തെ ധൃതി പിടിച്ചു കൊണ്ടുവരാന്‍ ഇന്ത്യ ശ്രമിച്ചേക്കുകയുമില്ല. റിഷഭിനു പിന്നില്‍ ബാക്കപ്പ് കീപ്പറായി ടെസ്റ്റ് ടീമിലുണ്ടാവുക ധ്രുവ് ജുറേലായിരിക്കും.

മറുനാടന്‍ മലയാളി താരം ദേവ്ദത്ത് പടിക്കല്‍, അഗ്രസീവ് ബാറ്റര്‍ സര്‍ഫറാസ് ഖാന്‍ എന്നിവരെ അഫ്ഗാനുമായുള്ള ടെസ്റ്റില്‍ ഇന്ത്യ തിരികെ വിളിച്ചേക്കും. രണ്ടു പേരും ഇപ്പോള്‍ ടെസ്റ്റ് ടീമിന്റെ ഭാഗമല്ല. ആഭ്യന്തര ക്രിക്കറ്റിലെ സ്ഥിരയാര്‍ന്ന പ്രകടനങ്ങളിലൂടെ ഇരുവരും വീണ്ടും ടീമിലേക്കു അവകാശവാദമുന്നയിച്ചിരിക്കുകയാണ്.

ഇവരെ കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ സമീപകാലത്തു മാച്ച് വിന്നിങ് പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള ഹര്‍ഷ് ദുബെ, സാരാന്‍ഷ് ജയ്ന്‍, ആക്വിബ് നബി തുടങ്ങയ പുതുമുഖ താരങ്ങള്‍ക്കും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിക്കാനിടുയുണ്ടെന്നാണ് വിവരം.

രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ എന്നിവര്‍ക്കു ഈ ടെസ്റ്റില്‍ വിശ്രമം നല്‍കിയേക്കും. ബുംറയുടെ അഭാവത്തില്‍ മുഹമ്മദ് സിറാജായിരിക്കും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. കൂട്ടിന് മുകേഷ് കുമാറിനെ രണ്ടാം സീമറായി ടീമില്‍ പ്രതീക്ഷിക്കാം.

ഇന്ത്യയുടെ സാധ്യതാ ടെസ്റ്റ് സ്‌ക്വാഡ്

റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സായ് സുദര്‍ശന്‍, ദേവ്ദത്ത് പടിക്കല്‍, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), കെഎല്‍ രാഹുല്‍, സര്‍ഫറാസ് ഖാന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ശ്രേയസ് ഗോപാല്‍, സാരാന്‍ഷ് ജെയ്ന്‍, ഹര്‍ഷ് ദുബെ, വാഷിങ്ടണ്‍ സുന്ദര്‍, മുകേഷ് കുമാര്‍, മുഹമ്മദ് സിറാജ്, ആക്വിബ് നബി.

Story first published: Sunday, April 26, 2026, 15:55 [IST]
Other articles published on Apr 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+