Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അതിവേഗം ഷമി... ഇനി സെഞ്ച്വറി ക്ലബ്ബില്‍, ഇര്‍ഫാന്റെ റെക്കോര്‍ഡ് തകര്‍ന്നു

നൂറ് ഏകദിന വിക്കറ്റുകള്‍ തികച്ച്‌ മുഹമ്മദ് ഷമി | Oneindia Malayalam

നാപ്പിയര്‍: വിവാദങ്ങളിലും കേസുകളിലുമകപ്പെട്ട് കരിയര്‍ അവസാനിക്കുമെന്ന് കരുതിയ ഇടത്തു നിന്ന് ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ താരമാണ് ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമി. ഒരു ഘട്ടത്തില്‍ ദേശീയ ടീമില്‍ നിന്നൊഴിവാക്കപ്പെടുകയും ബിസിസിഐയുടെ കരാറില്‍ നിന്നും പുറത്താവലിന്റെ വക്കിലും അദ്ദേഹമെത്തി. എന്നാല്‍ ടെസ്റ്റിലൂടെ ദേശീയ ടീമിലേക്കു തിരിച്ചുവന്ന അദ്ദേഹം മിന്നുന്ന പ്രകടനങ്ങളിലൂടെ വീണ്ടും ടീമില്‍ സ്ഥാനമുറപ്പിക്കുകയായിരുന്നു.

ഇപ്പോള്‍ ഏകദിനത്തില്‍ പുതിയൊരു റെക്കോര്‍ഡ് തന്റെ പേരില്‍ കുറിച്ച ഷമി ഇന്ത്യയുടെ മൂന്നാം പേസറെന്ന സ്ഥാനവും ലോകകപ്പ് ടീമില്‍ ബെര്‍ത്തും ഏറെക്കുറെ ഉറപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഏകദിനത്തില്‍ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റുകള്‍ തികച്ച ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനാണ് ഷമി അവകാശിയായത്.

 നേട്ടം ന്യൂസിലാന്‍ഡിനെതിരേ

നേട്ടം ന്യൂസിലാന്‍ഡിനെതിരേ

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തിലാണ് ഷമി 100 വിക്കറ്റ് ക്ലബ്ബില്‍ അംഗമായത്. കീവിസ് ഓപ്പണറും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ മാര്‍ട്ടിന്‍ ഗുപ്റ്റിലാണ് അദ്ദേഹത്തിന്റെ നൂറാമത്തെ ഇര. ഒമ്പതു പന്തുകളില്‍ നിന്നും ഒരു ബൗണ്ടറിയോടെ അഞ്ചു റണ്‍സെടുത്ത ഗുപ്റ്റിലിനെ ഷമി ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
56 ഏകദിനത്തില്‍ നിന്നാണ് പേസറുടെ നേട്ടം. 59 മല്‍സരങ്ങളില്‍ നിന്നും 100 വിക്കറ്റെടുത്ത മുന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്റെ റെക്കോര്‍ഡാണ് ഷമി തിരുത്തിയത്.

 ബ്രെറ്റ് ലീക്കൊപ്പം ഷമി

ബ്രെറ്റ് ലീക്കൊപ്പം ഷമി

ലോക ക്രിക്കറ്റില്‍ തന്നെ ഏറ്റവും വേഗത്തില്‍ ഏകദിനത്തില്‍ 100 വിക്കറ്റെടുത്ത അഞ്ചാമത്തെ ബൗളറെന്ന നേട്ടത്തിനൊപ്പവും ഷമിയെത്തി. ഓസ്‌ട്രേലിയന്‍ പേസ് ഇതിഹാസമായ ബ്രെറ്റ് ലീക്കൊപ്പം റെക്കോര്‍ഡ് പങ്കിടുകയാണ് ഷമി.
മൂന്നു വര്‍ഷം കൊണ്ടാണ് ലീ വിക്കറ്റ് വേട്ടയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കിയതെങ്കില്‍ ഷമിക്ക് ഇതിനായി ആറു വര്‍ഷങ്ങള്‍ വേണ്ടി വന്നു. ഏകദിനത്തില്‍ പലപ്പോഴും ടീമിന് അകത്തും പുറത്തുമായിരുന്നു ഷമി.

ഷമിയുടെ അരങ്ങേറ്റം 2013ല്‍

ഷമിയുടെ അരങ്ങേറ്റം 2013ല്‍

2013ല്‍ ബദ്ധവൈരികളായ പാകിസ്താനെതിരേ കളിച്ചു കൊണ്ടാണ് ഷമി ഏകദിനത്തില്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിച്ചത്. രണ്ടു വശത്തേക്കും ഒരുപോലെ പന്ത് സ്വിങ് ചെയ്യിക്കാന്‍ മിടുക്കനായ ഷമി പിന്നീട് ടീമില്‍ സ്ഥാനമുറപ്പിക്കുന്നതാണ് കണ്ടത്. മികച്ച ഫോം തുടര്‍ന്ന അദ്ദേഹം ഏകദിനത്തില്‍ വേഗത്തില്‍ 50 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനും ഷമി അര്‍ഹനായിരുന്നു. 29 മല്‍സരങ്ങളില്‍ നിന്നായിരുന്നു അദ്ദേഹം 50ാം വിക്കറ്റ് കൊയ്തത്.
2015ലെ ഏകദിന ലോകകപ്പില്‍ 17 വിക്കറ്റുകളാണ് ഷമി പോക്കറ്റിലാക്കിയത്. എന്നാല്‍ ലോകകപ്പിനിടെയേറ്റ പരിക്കുമൂലം ഷമിക്കു ശസ്ത്രക്രിയക്കു വിധേയനാവേണ്ടി വന്നു. ഈ സമയത്താണ് ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടീമിലെത്തിയത്. ഇതോടെ ഷമിക്ക് അവസരങ്ങള്‍ കുറയുകയും ചെയ്തു.

Story first published: Wednesday, January 23, 2019, 13:32 [IST]
Other articles published on Jan 23, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+