For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: ബാറ്റിങ് ദുരന്തം!! ചെപ്പോക്കില്‍ നാണം കെട്ട് ചെന്നൈ; അനായാസം ജിടി

ചെന്നൈ: സഞ്ജു സാംസണ്‍ ബാറ്റിങില്‍ ക്ലിക്കായില്ലെങ്കില്‍ ഈ ഐപിഎല്‍ സീസണില്‍ ജയിക്കാന്‍ കഴിയില്ലെന്നു വീണ്ടും തെളിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന തീര്‍ത്തും ഏകപക്ഷീയമായ പോരാട്ടത്തില്‍ എട്ടു വിക്കറ്റിനാണ് സിഎസ്‌കെയെ ഗുജറാത്ത് ടൈറ്റന്‍സ് നാണംകെടുത്തിയത്. തുടര്‍ച്ചയായ രണ്ടു തോല്‍വികള്‍ക്കു ശേഷം ജിടി വിജയവഴിയിലും തിരിച്ചെത്തിയിരിക്കുകയാണ്.

ആദ്യം ബാറ്റിങിനു അയക്കപ്പട്ട ശേഷം 159 റണസിന്റെ ചെറിയ വിജയലക്ഷ്യമാണ് ജിടിക്കു സിഎസ്‌കെ നല്‍കിയത്. ഓപ്പണര്‍ സായ് സുദര്‍ശന്റെ (87) കിടിലന്‍ ഫിഫ്റ്റിയിലേറി വെറും 16.4 ഓവറില്‍ രണ്ടു വിക്കറ്റിനു ജിടി വിജയം പൂര്‍ത്തിയാക്കുകയും ചെയ്തു.

SAI SUDHARSAN

46 ബോളില്‍ നാലു ഫോറും ഏഴു സിക്‌സറും സായിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ 33 റണ്‍സിനു മടങ്ങി. രണ്ടാം വിക്കറ്റില്‍ സായ്- ബട്‌ലര്‍ സഖ്യം 97 റണ്‍സിന്റെ വമ്പന്‍ കൂട്ടുകെട്ടുണ്ടാക്കിയതോടെ മല്‍സരം ജിടിയുടെ വരുതിയിലാക്കി.

തുടക്കത്തില്‍ തന്നെ രണ്ട്- മൂന്ന് വിക്കറ്റുകളെടുത്താല്‍ മാത്രമേ സിഎസ്‌കെയ്ക്കു ഈ മാച്ചില്‍ നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഓപ്പണിങ് വിക്കറ്റില്‍ സായ്-ഗില്‍ ജോടി 58 റണ്‍സ് നേടിയപ്പോള്‍ തന്നെ സിഎസ്‌കെ പരുങ്ങലിലായി. പിന്നീടായിരുന്നു സായ്- ബട്‌ലര്‍ കൂട്ടൂകെട്ട്. സായ് മടങ്ങിയ ശേഷം ബട്‌ലര്‍ (39*) ടീമിന്റെ വിജയറണ്‍,സും കുറിച്ചു.

മാനംകാത്ത് റുതുരാജ്

സ്വന്തം കാണികള്‍ക്കു മുന്നില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ വന്‍ മാനഹാനിയില്‍ നിന്നും രക്ഷിച്ചത് ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിന്റെ അപരാജിത ഫിഫ്റ്റിയാണ്. 100 പോലും തികയ്ക്കുമോയെന്നു സംശയിച്ച സിഎസ്‌കെ ഏഴു വിക്കറ്റിനു 158ലെത്തിയത് അദ്ദേഹത്തിന്റെ ഇന്നിങ്‌സിലേറിയാണ്.

60 ബോളില്‍ ആറു ഫോറും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് റുതുവിന്റെ ഇന്നിങ്‌സ്. ടോപ്പ് ഫൈവിലെ മറ്റുള്ളവരെല്ലാം ഫ്‌ളോപ്പായപ്പോള്‍ ലോവര്‍ ഓര്‍ഡറില്‍ ശിവം ദുബെ (22), കാര്‍ത്തിക് ശര്‍മ (15), ജാമി ഒവേര്‍ട്ടന്‍ (18) എന്നിവരുടെ ഇന്നിങ്‌സുകള്‍ സിഎസ്‌കെ ഭേദപ്പൈട്ട ടോട്ടലില്‍ എത്തിച്ചു.

RABADA SIRAJ

സഞ്ജു സാംസണ്‍ (11), ഉര്‍വില്‍ പട്ടേല്‍ (4), ഇംപാക്ട് പ്ലെയറായെത്തിയ സര്‍ഫറാസ് ഖാന്‍ (0) എന്നിവര്‍ പെട്ടെന്നു മടങ്ങിയതോടെ സിഎസ്‌കെ മൂന്നിന് 26ലേക്കു തകര്‍ന്നു. ഡെവാള്‍ഡ് ബ്രെവിസും (2) നിരാശപ്പെടുത്തി. അഞ്ചാം വിക്കറ്റില്‍ റുതുരാജ്- ദുബെ സഖ്യം നേടിയ 59 റണ്‍സാണ് സിഎസ്‌കയെ കളിയിലേക്കു തിരികെ കോണ്ടുവന്നത്. ജിടിക്കായി കാഗിസോ റബാഡ മൂന്നും അര്‍ഷദ് ഖാന്‍ രണ്ടും വിക്കറ്റുകളെടുത്തു.

ടോസിനു ശേഷം ജിടി ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഇരുടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഈ മല്‍സരത്തില്‍ ഇറങ്ങിയത്. ഉര്‍വില്‍ പട്ടേല്‍ സീസണില്‍ ആദ്യമായി ടീമിലേക്കു വന്നപ്പോള്‍ സര്‍ഫറാസ് ഖാന് ഇടം ലഭിച്ചില്ല. മറുഭാഗത്ത് അര്‍ഷദ് ഖാനാണ് ജിടി ഇലവനിലെത്തിയത്. പ്രസിദ്ധ് കൃഷ്ണ പുറത്താവുകയും ചെയ്തു.

പ്ലെയിങ് 11

ചെന്നൈ സൂപ്പര്‍ കിങ്‌സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, കാര്‍ത്തിക് ശര്‍മ, ജാമി ഒവേര്‍ട്ടണ്‍, അക്കീല്‍ ഹൊസൈന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബേജ്, ഗുര്‍ജപ്നീത് സിംഗ്.

ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, ഷാരൂഖ് ഖാന്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, മാനവ് സുത്താര്‍, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, അര്‍ഷദ് ഖാന്‍.

Story first published: Sunday, April 26, 2026, 12:52 [IST]
Other articles published on Apr 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+