IPL 2026: എന്‍ഗിഡിക്കൊപ്പമെന്ന് ടീമുകള്‍, 'ഒന്നും മിണ്ടാതെ മുംബൈ'!! നാണമുണ്ടോ? ആരാധകരോഷം
ക്രിക്കറ്റ് ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ലുംഗി എന്‍ഗിഡിക്കേറ്റ ഗുരുതര പരിക്ക്. പഞ്ചാബ് കിങ്‌സുമായി ഡല്‍ഹിയില്‍ നടന്ന കളിയില്‍ ക്യാച്ചെടുക്കാന്‍ ശ്രമിക്കനെയാണ് പിറതിലേക്കു തലയടിച്ചു വീണ അദ്ദേഹത്തിന്റെ കഴുത്തിന്റെ ഭാഗത്തു പരിക്കറ്റത്.
വേദന കാരണം നിലത്തുവീണ ശേഷം പിന്നീട് അനങ്ങാന്‍ പോലും സാധിക്കാതിരുന്ന എന്‍ഗിഡിയെ സ്‌ട്രെച്ചറിലേക്കു മാറ്റിക്കിടത്തിയ ശേഷമാണ് ഗ്രൗണ്ടില്‍ ആംബുലന്‍സ് എത്തിച്ച ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭയപ്പെട്ടതു പോലെ അദ്ദേബത്തിന്റെ ആരോഗ്യ സ്ഥിതിയില്‍ ആശങ്കപ്പെടാനില്ലെന്നു ഡിസി പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയും ചെയ്തു.

എന്‍ഗിഡിയുടെ പരിക്ക് ഇരുടീമിലെയും കളിക്കാരെയും സ്റ്റേഡിയത്തിലെ കാണികളെയും മാതമല്ല, മല്‍സരം കണ്ടുകൊണ്ടിരുന്ന ലക്ഷക്കണക്കിന് ക്രിക്കറ്റ് പ്രേമികളെയും ആശങ്കയിലാക്കിയിരുന്നു.
കാരണം ഈ തരത്തില്‍ ആംബുലന്‍സടക്കം ഗ്രൗണ്ടിലെത്തിച്ച് താരങ്ങളെ കൊണ്ടുപോവുന്നത് ക്രിക്കറ്റില്‍ വളരെ അപൂര്‍വ്വമാണ്. എന്‍ഗിഡിയുടെ പരിക്ക് എല്ലാവരെയും ഭയപ്പെടുത്തിയതും ഈ കാരണത്താണ്.
മുംബൈ മാത്രമില്ല!
പരിക്കേറ്റ് ലുംഗി എന്‍ഗിഡിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെ ഐപിഎല്ലിലെ മറ്റു ഫ്രാഞ്ചൈസികളെല്ലാം പ്രാര്‍ഥനകളും പിന്തുണയുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിരുന്നു.
ഒരു ടീമൊഴികെ ബാക്കിയുള്ള എട്ടു ഫ്രാഞ്ചൈസികളും എന്‍ഗിഡിക്കു പിന്തുണ അറിയിച്ചപ്പോള്‍ ഒരു ടീം മാത്രം മൗനം പാലിച്ചു. അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സാണിത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ മുംബൈയ്‌ക്കെതിരേ വലിയ ആരാധകരോഷമാണ് ഉയരുന്നത്.

ഇത്രയും ഭയാനകമായ പരിക്കേറ്റ് ഒരു ക്രിക്കറ്റര്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിട്ടും ഇങ്ങനെ മൗനം പാലിക്കാന്‍ മുംബൈയ്ക്കു എങ്ങനെ സാധിക്കുന്നുവെന്നതാണ് ആരാധകരുടെ ചോദ്യം. ഈ സീസണില്‍ മോശം ഫോം കാരണം വലയുന്ന എംഐയെ ചിലര്‍ പരിഹസിക്കുകയും ചെയ്യുന്നു.
വന്‍ വിമര്‍ശനം
'നാണമില്ലാത്ത ആ ഫ്രാഞ്ചൈസി ഒഴികെ എല്ലാവരും ലുംഗി എന്‍ഗിഡി വേഗത്തില്‍ സുഖം പ്രാപിക്കട്ടെയെന്നു ആശംസിച്ചു'.
'മുംബൈ ഇന്ത്യന്‍സ് ഇതിനകം വെന്റിലേറ്ററിലാണ്. കരുണ കാണിക്കാന്‍ പോലും അവര്‍ക്ക് ജീവന്‍ ബാക്കിയുണ്ടെന്നു കരുതരുത്. പണത്തിന് എല്ലാം വാങ്ങാന്‍ കഴിയില്ല'.
' ആ ഒരു ഫാമിലി (മുംബൈ ഇന്ത്യന്‍സ്) അവരുടെ കുടുംബത്തിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ പരിഹരിക്കാനുുള്ള ശ്രമത്തിലാണ്. കുങ് ഫുയും മുംബൈ ചാ രാജയും തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ അവര്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും ജാംനഗറിലേക്കു കൊണ്ടു വന്നിരിക്കുകയാണ്'.
'മുംബൈ ഇന്ത്യന്‍സിനുള്ളില്‍ ഇപ്പോള്‍ ഡബ്ല്യുഡബ്ല്യുഇ നടന്നു കൊണ്ടിരിക്കുകയാണ്. എന്നിട്ടും എല്ലാവരുമുള്‍പ്പെട്ട കുടുംബ ഗ്രൂപ്പില്‍ വേഗം സുഖം പ്രാപിക്കട്ടയെന്നെു അവര്‍ സന്ദേശമയക്കണമെന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്?'- എന്നിങ്ങനെയായിരുന്നു മുംബൈയെ വിമര്‍ശിച്ചും കളിയാക്കിയുമുള്ള സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications