Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

സിഎസ്‌കെ വണ്‍മാന്‍ ആര്‍മി!! സഞ്ജു പോയാല്‍ തീര്‍ന്നു, വന്‍ തകര്‍ച്ചയ്ക്കു പിന്നാലെ വിമര്‍ശനം

ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഐപിഎല്ലിലെ ഹോം മാച്ചില്‍ വന്‍ ബാറ്റിങ് തകര്‍ച്ച നേരിട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനു രൂക്ഷവിമര്‍ശനവും പരിഹാസവും. ചെപ്പോക്കില്‍ നടന്ന കഴിയില്‍ ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട സിഎസ്‌കെയ്ക്കു പവര്‍പ്ലേയില്‍ തന്നെ മിന്നുന്ന ഫോമിലുള്ള സഞ്ജു സാംസണിനെടയടക്കം മൂന്നു മുന്‍നിര വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു.

മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന മല്‍സരത്തിലെ മാച്ച് വിന്നിങ് സെഞ്ച്വറിക്കു ശേഷമിറങ്ങിയ സഞ്ജുവിനു വെറും 11 റണ്‍സ് മാത്രമേ നേടാനായുള്ളൂ. കാഗിസോ റബാഡയ്‌ക്കെതിരേ ഓഫ്സ്റ്റംപിനു പുറത്തേക്കു പോയ ബോളില്‍ യാതൊരു ഫൂട്ട് മുവ്‌മെ്ന്റുമില്ലാതെ ആഞ്ഞുവീശിയ സഞ്ജു എഡ്ജായ ശേഷം വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറിനു സിംപിള്‍ ക്യാച്ച് സമ്മാനിക്കുകയായിരുന്നു.

SANJU SAMSON

സീസണില്‍ ആദ്യമായി അവസരം ലഭിച്ച ഉര്‍വില്‍ പട്ടേലിനു ഇതു മുതലാക്കാനായില്ല. മൂന്നു ബോൡ നാലു റണ്‍സ് മാത്രമെടുത്ത ഉര്‍വിലിനെയും റബാഡ ഇതേ ഓവറില്‍ തന്നെ മടക്കി. മോശം തുടക്കത്തെ തുടര്‍ന്ന് ഇംപാക്ട് പ്ലെയഫായി സര്‍ഫറാസ ഖാനെ പരീക്ഷിച്ചെങ്കിലും ആ നീക്കവും ഫ്‌ളോപ്പായി. മുഹമ്മദ് സിറാജാണ് ഗോള്‍ഡന്‍ ഡെക്കായി അദ്ദേഹത്തെ മടക്കിയത്.

ഇതോടെ അഞ്ചാം ഓവറില്‍ തന്നെ സിഎസ്‌കെ മൂന്നിന് 26ലേക്കും വീണു. തപ്പിത്തടഞ്ഞ ഡെവാള്‍ഡ് ബ്രെവിസിനും അധികം ആയുസില്ലായിരുന്നു. രണ്ടു റണ്‍സെടുത്ത അദ്ദേഹത്തെ മാനവ് സുതാറാണ് പുറത്താക്കിയത്. ഒമ്പതാം ഓവറില്‍ വെറും 37 റണ്‍സ് മാത്രമേ അപ്പോള്‍ സിഎസ്‌കെയുടെ സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നുള്ളൂ. ഇതിനു ശേഷമാണ് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനനം നേരിടേണ്ടി വന്നത്.

വന്‍ വിമര്‍ശനം

' ചെന്നൈ ടീം മുഴുവന്‍ സഞ്ജു സാംസണെ പൂര്‍ണമായും ആശ്രയിക്കുന്നുവെന്ന് വീണ്ടും തെളിയിച്ചു. ഉര്‍വില്‍ പട്ടേല്‍, സര്‍ഫറാസ് ഖാന്‍, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ വീണ്ടും പരാജയപ്പെട്ടു - ആദ്യ പന്തില്‍ തന്നെ ആക്രമണാത്മക ഷോട്ട് എടുത്ത ബ്രെവിസിനു വിക്കറ്റ് നഷ്ടപ്പെട്ടു. റുതുരാജ് ഗൈക്വാദ് വീണ്ടും നരാശപ്പെടുത്തി'.

' സഞ്ജു സാംസണ്‍ നേരത്തെ പുറത്തായാല്‍, ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ബാറ്റിംഗ് നിര വലിയ രീതിയില്‍ തുറന്നു കാണിക്കപ്പെടും. സഞ്ജു ഇല്ലാത്ത സിഎസ്‌കെ ടീം എല്‍എസ്ജിയോ, മുംബൈയോ പോലെയാണ്'.

'ഈ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ഇതിനകം ജയിച്ചു കഴിഞ്ഞു, സഞ്ജു സാംസണ്‍ ഇല്ലാതെ സിഎസ്‌കെ ബാറ്റിങിന് എന്താണ് കുഴപ്പമെന്നു അറിയില്ല. അദ്ദേഹമില്ലെങ്കില്‍ അവരുടെ ബാറ്റിങ് വെറും ദുരന്താണ്, പ്രത്യേകിച്ചും റുതുരാജ് ഗെയ്ക്വാദ്. ഏറ്റവും കുറഞ്ഞത് സ്‌കോര്‍ ബോര്‍ഡെങ്കിലും ചലിപ്പിച്ചു കൊണ്ടിരിക്കൂ. സിഎസ്‌കെയുടെ ബാബര്‍ ആസമായി മാറിയിരിക്കുകയാണ് റുതുരാജ്'.

GT

' സിഎസ്‌കെ ടീമിനെ പൂര്‍ണമായും ഉടര്‍ച്ചു വാര്‍ക്കേണ്ടത് ആവശ്യമായി വന്നിരിക്കുകയാണ്. സഞ്ജു സാംസണ്‍, നൂര്‍ അഹമ്മദ്, അക്കീല്‍ ഹൊസൈന്‍, ജാമി ഓവര്‍ട്ടണ്‍ എന്നിവരെ മാറ്റിനിര്‍ത്തിയാല്‍ നിലവില്‍ ആരും പ്ലെയിംഗ് 11ല്‍ ഉള്‍പ്പെടാന്‍ അര്‍ഹരല്ല.

ടീമിലെ പകുതിയിലധികം പേരും ദയനീയ പ്രകടനം കാഴ്ചവയ്ക്കുമ്പോള്‍ എന്തുകൊണ്ടാണ് ഈ മല്‍സരത്തില്‍ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയതെന്ന് മനസ്സിലാകുന്നില്ല'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.

Story first published: Sunday, April 26, 2026, 17:00 [IST]
Other articles published on Apr 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+