Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ചെന്നൈയ്ക്കു പിഴച്ചതെവിടെ? ഫ്‌ളെമിങും വില്ലന്‍!!! തോല്‍വിക്ക് ഈ കാരണങ്ങള്‍

ചെന്നൈ: മുംബൈ ഇന്ത്യന്‍സുമായുള്ള എല്‍ ക്ലാസിക്കോ പോരിലെ സ്വപ്‌നതുല്യമായ വിജയത്തിനു ശേഷം ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സ്വപ്‌ന ലോകത്തും താഴേക്കു ഇറക്കിയിരിക്കുകയാണ് ഗുജറാത്ത് ടൈറ്റന്‍സ്. ഐപിഎല്ലിലെ തീര്‍ത്തും ഏകപക്ഷീയമായ പോരരാട്ടത്തില്‍ സിഎസ്‌കെയെ അവര്‍ എട്ടു വിക്കറ്റിനാണ് കെട്ടുകെട്ടിച്ചത്.

ആദ്യം ബൗളിങിലും പിന്നീട് ബാറ്റിങിലും ആധിപത്യം പുലര്‍ത്തിയാണ് ചെപ്പോക്കില്‍ ജിടി ജയിച്ചുകറിയത്. ഈ ജയത്തോടെ സിഎസ്‌കെയെ പിന്തള്ളി ജിടി അഞ്ചാംസ്ഥാനത്തേക്കും കയറിയിരിക്കുകയാണ്.

159 റണ്‍സിന്റെ ചെറിയ വിജയലക്ഷ്യമാണ് ജിടിക്കു സിഎസ്‌കെ നല്‍കിയത്. എന്നാല്‍ വെറും 16.4 ഓവറില്‍ വെറും രണ്ടു വിക്കറ്റിനു ജിടി അതു മറികടക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഇത്ര ദയനീയമായരു തോല്‍വി സിഎസ്‌കെയ്ക്കു നേരിട്ടത് എന്തുകൊണ്ടാണ്? അവരുടെ പരാജയത്തിന്റെ കാരണങ്ങള്‍ എന്തൊക്കെയാണ്? ഇതേക്കുറിച്ച് പരിശോധിക്കാം.

STEPHEN FLEMING

ചെന്നൈയുടെ പിഴവുകള്‍

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കാണിച്ച ആദ്യത്തെ പിഴവ് വിന്നിങ് കോമ്പിനേഷനെ മാറ്റിയതാണ്. മുംബൈ ഇന്ത്യന്‍സുമായുള്ള അവസാനത്തെ മാച്ചില്‍ 100ന് മുകളില്‍ മാര്‍ജിനില്‍ ജയിച്ച ഒരു ഇലവനെ എന്തിന് മാറ്റണം?

ഈ തരത്തില്‍ എല്ലാ കളിയിലും വ്യത്യസ്ത ഇലവന്‍ ഇറക്കിയാല്‍ എങ്ങനെയാണ് ടീമില്‍ സ്ഥിരതയുണ്ടാവുക? ഇക്കാര്യത്തില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള പഞ്ചാബ് കിങ്‌സിനെയാണ് സിഎസ്‌കെ കണ്ടു പഠിക്കേണ്ടത്. ജയിച്ചുകൊണ്ടിരിക്കുന്ന ഒരേ ടീം കോമ്പിനേഷനാണ് അവര്‍ പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്.

ആവശ്യമെങ്കില്‍ പഞ്ചാബിനും ടീമില്‍ ചില മാറ്റങ്ങള്‍ വരുത്താം. കാരണം കഴിവുള്ള നിരവധി താരങ്ങള്‍ അവസരമില്ലാതെ ബെഞ്ചിലിക്കുകയാണ്. എന്നിട്ടും വിന്നിങ് കോമ്പിനേഷനില്‍ അവര്‍ അടിയുറച്ചു നില്‍ക്കുന്നു. സിഎസ്‌കെയും ചെയ്യേണ്ടത് ഇതാണ്. ഒരു പെര്‍ഫെക്ട് കോമ്പിനേഷന്‍ കണ്ടെത്തിയാല്‍ പിന്നെ അതിനെ മാറ്റരുത്.

സിഎസ്‌കെ കാണിച്ച രണ്ടാമത്തെ അബദ്ധം മൂന്നാം ഓവറില്‍ തന്നെ രണ്ടു വിക്കറ്റ് വീണപ്പോള്‍ പരിഭ്രാന്തരായി സര്‍ഫറാസ് ഖാനെ ഇംപാക്ട് പ്ലെയറായി കൊണ്ടു വന്നതാണ്. ഈ അബദ്ധം കാരണം ബൗളിങില്‍ ഇംപാക്ട് പ്ലെയറായി കളിപ്പിക്കാനിരുന്ന മുകേഷ് ചൗധരിയെ പിന്നീട് ഇറക്കാനുമായില്ല, ഇതു കാരണം ഒരു സ്‌പെഷ്യലിസ്റ്റ് ബൗളറെ കുറച്ചാണ് അവര്‍ക്കു ഉപയോഗിക്കാനുമായത്.

മുംബൈക്കെതിരേ ന്യൂബോളില്‍ നന്നായി പന്തെറിയുകയും ക്വിന്റണ്‍ ഡികോക്കിന്റെ വമ്പന്‍ വിക്കറ്റെടുക്കുകയും ചെയ്ത ബൗളറാണ് മുകേഷ്. ജിടിക്കെതിരേ അദ്ദേഹം ഉറപ്പായും അവസരവും അര്‍ഹിച്ചിരുന്നു. പക്ഷെ സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങിന്റെ മണ്ടത്തരം കാരണം മുകേഷിനു ബെഞ്ചില്‍ തന്നെ ഇരിക്കേണ്ടി വന്നു.

ചെന്നൈയുടെ പരാജയത്തിന്റെ മറ്റൊരു കാരണം മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ അമിതമായി ആശ്രയിക്കു്ന്നുവെന്നതാണ്. സിഎസ്‌കെ ജയിച്ച മൂന്നു കളിയിലും സഞ്ജു മിന്നിച്ചിട്ടുണ്ട്. രണ്ടെണ്ണത്തില്‍ അപരാജിത സെഞ്ച്വറിയും കുറിച്ചു. ഈ തരത്തില്‍ ഒരാളെ മാത്രം ആശ്രയിച്ച് ഒരു ടീമിനും മുന്നേട്ടു പോവാന്‍ കഴിയില്ല.

സര്‍ഫറാസ് ഖാന്‍, ശിവം ദുബെ, ഡെവാള്‍ഡ് ബ്രെവിസ് തുടങ്ങിയവരെല്ലാം ബാറ്റിങില്‍ കുറേക്കൂടി ഉത്തരവാദിത്വം കാണിക്കുകയും മികച്ച സ്‌കോറുകള്‍ കണ്ടെത്തുകയും ചെയ്യേണ്ടതുണ്ട്.

ഇന്നത്തെ മാച്ചില്‍ സാഹചര്യം നോക്കാതെ തീര്‍ത്തും നിരുത്തരവാദപരമായ ഷോട്ടുകള്‍ കഴിച്ചാണ് സര്‍ഫറാസും ബ്രെവിസുമെല്ലാം വിക്കറ്റ് വലിച്ചെറിഞ്ഞത്. സീസണിലെ ആദ്യ കളിയായതു കൊണ്ട് ഉര്‍വില്‍ പട്ടേലിനോടു തല്‍ക്കാലം ക്ഷമിക്കാം.

AKEAL RUTURAJ

കാര്‍ത്തിക് ശര്‍മയേക്കാള്‍ മികച്ച ബാറ്റര്‍ എല്ലാം കൊണ്ടും ഉര്‍വിലാണ്. അതുകൊണ്ടു തന്നെ ഉര്‍വിലിനെ കളിപ്പിക്കുന്നതിനൊപ്പം കാര്‍ത്തികിനു പകരം സര്‍ഫറാസിനെ ഇന്നു ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കില്‍ ഇംപാക്ട് പ്ലെയറായി മുകേഷിനെയും ഇറക്കാമായിരുന്നു. പക്ഷെ ഫ്‌ളെമിങിന്റെ മണ്ടന്‍ ടീം സെലക്ഷന്‍ എല്ലാം തകിടം മറിച്ചു.

ആദ്യ ഓവറില്‍ 11 റണ്‍സ് വഴങ്ങിയ ശേഷം അക്കീല്‍ ഹൊസെയ്‌നെ പിന്‍വിച്ചത് സിഎസ്‌കെ നായകന്‍ റുതുരാജിന്റെ വലിയ പിഴവാണ്. പകരം മൂന്നാം ഓവറില്‍ അദ്ദേഹം കൊണ്ടുവന്ന ജാമി ഒവേര്‍ട്ടന്‍ 17 റണ്‍സാണ് വാരിക്കോരി നല്‍കിയത്. സാധാരണയായി അദ്ദേഹത്തെ വൈകി മാത്രമേ ബൗളിങില്‍ കൊണ്ടുവരാറുമുള്ളൂ. അക്കീലിനു കുറഞ്ഞത് രണ്ടോവറെങ്കിലും തുടരെ നല്‍കേണ്ടതായിരുന്നു.

Story first published: Sunday, April 26, 2026, 22:15 [IST]
Other articles published on Apr 26, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+