For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: റുതുവിനെ മാറ്റില്ല? അടുത്ത വര്‍ഷം സഞ്ജു നായകനുമാവില്ല!! കാരണം പറഞ്ഞ് മുന്‍ താരം

ആറാം ഐപിഎല്‍ കിരീം ലക്ഷ്യമിട്ടിറങ്ങിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ അതു യാഥാര്‍ഥ്യമാക്കാനുള്ള സാധ്യത കുറവാണെന്നു തന്നെ പറയാം. കാരണം ഒരു ടീമെന്ന നിലയില്‍ സിഎസ്‌കെ പൂര്‍ണമായും സെറ്റായിട്ടില്ലെന്നു തന്നെ പറയാം. ഇപ്പോഴും ചില പോരയ്മകള്‍ റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനുമുണ്ട്.

ചില പ്രധാന താരങ്ങള്‍ പരിക്കേറ്റ് പിന്‍മാറിയതും റുതുരാജുള്‍പ്പെടെയുള്ളവരുടെ മോശം ഫോമുമെല്ലാം സിഎസ്‌കെയെ പിന്നോട്ട് അടിപ്പിക്കുന്ന ഘടകങ്ങളാണ്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം റുതുരാജിനെ ബാധിച്ചതായാണ് മുന്‍ താരങ്ങളടക്കം പലരും ചൂണ്ടിക്കാട്ടുന്നത്.

SANJU SAMSON

അദ്ദേഹത്തെ മാറ്റി മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിനെ നായകനാക്കണമെന്ന ആവശ്യവും ശക്തമാണ്. ഈ സീസണില്‍ സിഎസ്‌കെ പ്ലേഓഫില്‍ എത്തിയില്ലെങ്കില്‍ അടുത്ത വര്‍ഷം അദ്ദേഹം ക്യാപ്റ്റനായേക്കുമെന്ന അഭ്യൂഹങ്ങളും വളരെ ശക്തമാണ്.

എന്നാല്‍ ഈ സീസണില്‍ സിഎസ്‌കെ നിരാശപ്പെടുത്തിയാലും അടുത്ത വര്‍ഷം സഞ്ജുവിനു നായകസ്ഥാനം ലഭിക്കില്ലെന്നും റുതുരാജ് തന്നെ ഈ റോളില്‍ തുടരുമെന്നും ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ന്യൂസിലാന്‍ഡ് മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്ററി രംഗത്തെ സജീവ സാന്നിധ്യവുമായ സൈമണ്‍ ഡൂള്‍. ഇതിന്റെ കാരണം അദ്ദേഹം വിശദീകരിക്കുകയും ചെയ്യുന്നു.

സഞ്ജുവിനെ ക്യാപ്റ്റനാക്കില്ല

ഇഎസ്പിഎന്‍ ക്രിക്ക്ഇന്‍ഫോയുടെ ഷോയില്‍ സംസാരിക്കവെയാണ് അടുത്ത വര്‍ഷം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നായകനായി വരാനുള്ള സാധ്യതകളെ കുറിച്ച് സൈമണ്‍ ഡൂള്‍ സംസാരിച്ചത്. ഭാവിയില്‍ സിഎസ്‌കെയുടെ നായകസ്ഥാനം സഞ്ജു ഏറ്റെടുക്കുമോയെന്നായിരുന്നു അദ്ദേഹത്തോടുള്ള ചോദ്യം.

ഇല്ലെന്നു പ്രതികരിച്ച ഡൂള്‍ ഇതിനു പിന്നിലെ പ്രധാനപ്പെട്ട കാരണം ചൂണ്ടിക്കാണിക്കുകയും ചെയ്തു. 'റുതുരാജ് ഗെയ്ക്വാദിനോടു ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്രതിജ്ഞാ ബദ്ധരാണെന്നു എനിക്കു തോന്നുന്നു. അതുകൊണ്ടു തന്നെ അടുത്ത വര്‍ഷം ഏതെങ്കിലുമൊരു ഘട്ടത്തിലു സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍സി ഏറ്റെടുക്കുമെന്നു എനിക്കു തോന്നുന്നില്ല.

പക്ഷെ അടുത്ത ഒന്നോ, രണ്ടോ സീസണുകളില്‍ സിഎസ്‌കെ വളരെ മോശം പ്രകടനം കാഴ്ചവച്ചാല്‍ ക്യാപ്റ്റന്‍സിയെ കുറിച്ച് അവര്‍ പുനരാലോചിച്ചേക്കും. ഞാനും ഇതിനോടു യോജിക്കുകയാണ്. റുതുരാജ് ഇപ്പോള്‍ നന്നായി ചെയ്യുന്നുണ്ട്. നമ്മള്‍ അദ്ദേഹത്തെ പിന്തുണയ്ക്കാണ് വേണ്ടത്'- ഡൂള്‍ വിശദമാക്കി.

അതേസമയം, തുടര്‍ച്ചയായി അഞ്ചു സീസണുകളില്‍ രാജസ്ഥാന്‍ റോയല്‍സിനെ ഐപിഎല്ലില്‍ നയിച്ചതിന്റെ അനുഭവ സമ്പത്തുമായിട്ടാണ് സഞ്ജു ഇത്തവണ സിഎസ്‌കെയുടെ ഭാഗമായിട്ടുള്ളത്. 2021 മുതല്‍ 25 വരെ ടീമിന്റെ നായകമായിരുന്നു അദ്ദേഹം. 2022ല്‍ റോയല്‍സിനെ റണ്ണറപ്പാക്കാനും സഞ്ജുവിനു സാധിക്കുകയും ചെയ്തു. പ്രഥമ സീസണല്‍ ചാംപ്യന്‍മാരായ ശേഷമുള്ള റോയല്‍സിന്റെ ആദ്യ ഫൈനലായിരുന്നു അത്.

2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് നഷ്ടമായി റോയല്‍സിന് അഞ്ചാംസ്ഥാനം കൊണ്ടു തൃപ്തിപ്പെടേണ്ടി വന്നെങ്കിലും തൊട്ടടുത്ത വര്‍ഷം ടീമിനെ വീണ്ടും പ്ലേഓഫിലെത്തിച്ച് സഞ്ജു ഇതിനു പ്രായശ്ചിത്തവും ചെയ്യുകയായിരുന്നു. പക്ഷെ പരിക്കുകള്‍ അലട്ടിയ കഴിഞ്ഞ സീസണില്‍ അദ്ദേഹത്തിനു പല മല്‍സരങ്ങളും നഷ്ടമായി. പോയിന്റ് പട്ടികയില്‍ ഒമ്പതാം സ്ഥാനത്താണ് റോയല്‍സ് ഫിനിഷ് ചെയ്തത്.

SANJU SAMSON

മിന്നിച്ച് സഞ്ജു

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി കന്നി സീസണില്‍ തന്നെ വലിയ ഇംപാക്ടുണ്ടാക്കാന്‍ സഞ്ജു സാംസണിനു സാധിച്ചിരിക്കുകയാണ്. ബാറ്റിങില്‍ ടീമിന്റെ നെടുംതൂണായി അദ്ദേഹം മാറിക്കഴിഞ്ഞു. ബാറ്റിങ് നിരയില്‍ ആയുഷ് മാത്രെയൊഴികെ മറ്റാരും കാര്യമായ സംഭാവന നല്‍കാതിരുന്നപ്പോള്‍ സഞ്ജുവിന്റെ പ്രകടനമാണ് സിഎസ്‌കെയ്ക്കു കരുത്തായത്.

ഏഴിന്നിങ്‌സുകളില്‍ നിന്നും 58.60 ശരാശരിയില്‍ 178.65 സ്‌ട്രൈക്ക് റേറ്റില്‍ 293 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. രണ്ടു അപരാജിത സെഞ്ച്വറികളും ഇതിലുള്‍പ്പെടും. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, മുംബൈ ഇന്ത്യന്‍സ് എന്നിവര്‍ക്കെതിരേയായിരുന്നു സഞ്ജുവിന്റെ സെഞ്ച്വറി നേട്ടം.

Story first published: Sunday, April 26, 2026, 12:19 [IST]
Other articles published on Apr 26, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+