മുംബൈ: ടി20 ക്രിക്കറ്റ് പൊതുവേ ബാറ്റിങ്ങിന് കൂടുതല്‍ പ്രാധാന്യം ലഭിക്കുന്ന തരത്തിലുള്ളതാണ്. വെടിക്കെട്ട് ബാറ്റിങ് കരുത്തുള്ള താരങ്ങള്‍ക്കാണ് ടി20യില്‍ കൂടുതല്‍ സ്വീകാര്യതയുള്ളതെന്നും പറയാം. നേരിടുന്ന ആദ്യ പന്ത് മുതല്‍ ആക്രമിച്ച് കളിക്കേണ്ട സാഹചര്യമുള്ളതിനാല്‍ ടി20യില്‍ സ്ഥിരതയോടെ കളിക്കുകയെന്നത് കടുപ്പമേറിയ കാര്യം തന്നെയാണ്. ടി20 ഫോര്‍മാറ്റില്‍ വിക്കറ്റ് നഷ്ടമാവുമോയെന്ന ഭയമില്ലാതെ തന്നെ കളിക്കേണ്ടതായുണ്ട്.
അല്ലാത്തവര്‍ക്ക് മികച്ച കരിയറിലേക്കുയരാനാവില്ല. ടി20യില്‍ പല വമ്പന്‍ റെക്കോഡുകളും കാണാനാവും. ഇതില്‍ സിക്‌സര്‍ റെക്കോഡുകള്‍ എപ്പോഴും ആരാധകര്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതാണ്. ടി20യില്‍ ഒരു ബൗണ്ടറി പോലും നേടാതെ കൂടുതല്‍ സിക്‌സര്‍ പറത്തിയത് ആരാണെന്ന് അറിയാമോ?. പട്ടിക പരിശോധിക്കാം. വെസ്റ്റ് ഇന്‍ഡീസ് താരവും ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരവുമായ ഷിംറോന്‍ ഹെറ്റ്‌മെയറാണ് തലപ്പത്ത്. ഒരു ഇന്നിങ്‌സില്‍ ഒരു ഫോറ് പോലും നേടാതെ 10ലധികം സിക്‌സര്‍ നേടിയ ഏക താരവും ഹെറ്റ്‌മെയറാണ്.
കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഗുയാന ആമസോണ്‍ വാരിയേഴ്‌സിനെതിരേയാണ് ഹെറ്റ്‌മെയറിന്റെ റെക്കോഡ് പ്രകടനം. 39 പന്തില്‍ 91 റണ്‍സാണ് ഹെറ്റ്‌മെയര്‍ നേടിയത്. 11 സിക്‌സാണ് ഹെറ്റ്‌മെയര്‍ നേടിയത്. ഇതില്‍ ഒരു ബൗണ്ടറി പോലുമില്ലായിരുന്നു. അവസാന സീസണിലും രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനം ഹെറ്റ്‌മെയറിനുണ്ടായിരുന്നു. അടുത്ത സീസണില്‍ ഹെറ്റ്‌മെയറിനെ രാജസ്ഥാന്‍ നിലനിര്‍ത്താന്‍ സാധ്യത കുറവാണ്. റിക്കി വെസല്‍സാണ് രണ്ടാം സ്ഥാനത്ത്. 18 പന്തില്‍ 55 റണ്‍സ് താരം നേടിയപ്പോള്‍ അതില്‍ 9 സിക്‌സുകളാണ് ഉള്‍പ്പെട്ടത്.
ഒരു ബൗണ്ടറി പോലും പറത്താതെയാണ് സിക്‌സുകളിലൂടെ റിക്കി റണ്‍സുയര്‍ത്തിയത്. മൂന്നാം സ്ഥാനത്ത് വില്‍ ജാക്‌സാണ്. ഇംഗ്ലണ്ട് വമ്പനടിക്കാരനായ താരം ഐപിഎല്ലില്‍ ആര്‍സിബിക്കായടക്കം കളിച്ച് ആരാധകര്‍ക്ക് സുപരിചിതനായ താരമാണ്. അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന വില്‍ ജാക്‌സ് 2019ലെ ബിബിഎല്ലില്‍ 27 പന്തില്‍ 64 റണ്‍സ് നേടിയിരുന്നു. ഇതില്‍ എട്ട് സിക്‌സുകളാണ് വില്‍ ജാക്‌സ് അടിച്ചെടുത്തത്. ഒരു ബൗണ്ടറി പോലുമില്ലാതെയാണ് താരം കത്തിക്കയറിയത്.

സയ്യീദ് അസീസും എട്ട് സിക്‌സുകളുമായി തിളങ്ങിയിട്ടുണ്ട്. 2022ല്‍ സിംഗപ്പൂരിനെതിരായ മത്സരത്തില്‍ മലേസ്യക്കാരനായ സയ്യീദ് അസീസ് 20 പന്തില്‍ 55 റണ്‍സടിച്ചിരുന്നു. ഇതിലാണ് ഒറ്റ ബൗണ്ടറിയില്ലാതെ എട്ട് സിക്‌സുകള്‍ സയ്യീദ് പറത്തിയത്. നേപ്പാള്‍ താരം ദിപേന്ദ്ര സിങ് എയ്‌റേയും എട്ട് സിക്‌സുകള്‍ പറത്തിയിരുന്നു. 10 പന്തില്‍ പുറത്താവാതെ 52 റണ്‍സെടുത്ത മത്സരത്തില്‍ ദിപേന്ദ്ര സിങ് ഒറ്റ ബൗണ്ടറിയില്ലാതെ എട്ട് സിക്‌സുകളാണ് നേടിയത്.
ദക്ഷിണാഫ്രിക്കയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാനും ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരവുമായ ഹെന്റിച്ച് ക്ലാസനും എട്ട് സിക്‌സുകള്‍ നേടിയിട്ടുണ്ട്. 2024ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 29 പന്തില്‍ 63 റണ്‍സുമായി ക്ലാസന്‍ കസറിയിരുന്നു. ഈ മത്സരത്തിലാണ് ഒറ്റ ബൗണ്ടറിയില്ലാതെ എട്ട് സിക്‌സുകള്‍ ക്ലാസന്‍ നേടിയത്. മുന്‍ ഓസ്‌ട്രേലിയന്‍ താരം ആന്‍ഡ്രൂ സൈമണ്‍സ് ഏഴ് സിക്‌സുകളാണ് നേടിയത്.
കെന്റ് ടീമിനായി 32 പന്തില്‍ 62 റണ്‍സ് നേടിയ മത്സരത്തിലാണ് ഒറ്റ ബൗണ്ടറിയില്ലാതെ സൈമണ്‍സ് ഏഴ് സിക്‌സുകള്‍ പറത്തിയത്. 2012ല്‍ ആന്‍ഡ്രേ മക്‌ഡൊണാള്‍ഡ് മെല്‍ബണ്‍ ടീമിനായി 37 പന്തില്‍ പുറത്താവാതെ 60 റണ്‍സ് നേടിയിരുന്നു. ഇതില്‍ താരം 7 സിക്‌സുകളാണ് പറത്തിയത്. ഒരു ഫോറുപോലും നേടിയില്ല. മുന്‍ മുംബൈ ഇന്ത്യന്‍ താരവും നിലവിലെ കെകെആര്‍ താരവുമായ നിധീഷ് റാണയുടെ ഏഴ് സിക്‌സുകള്‍ പറത്തി.
2017ല്‍ പഞ്ചാബ് കിങ്‌സിനെതിരേ നിധീഷ് 34 പന്തില്‍ 62* റണ്‍സ് നേടിയപ്പോഴാണ് പുറത്താവാതെ 7 സിക്‌സര്‍ നേടിയത്. സഞ്ജു സാംസണും ഏഴ് സിക്‌സുകളാണ് നേടിയത്. 2017ല്‍ ഗുജറാത്ത് ലയണ്‍സിനെതിരേ ഡല്‍ഹിക്കായി കളിക്കുമ്പോള്‍ സഞ്ജു 31 പന്തില്‍ 61 റണ്‍സ് നേടിയിരുന്നു. ഒരു ഫോറുപോലും നേടാതെ ഏഴ് സിക്‌സുകളാണ് സഞ്ജു പറത്തിയത്.