വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു, ശ്രേയസ് ടീമിന് പുറത്തേക്ക്! ഇംഗ്ലണ്ടിനെതിരേ പകരം അവര്‍ വരട്ടെ - ചോപ്ര

സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ടീമിലെത്തണമെന്ന് ചോപ്ര

ഓസ്‌ട്രേലിയക്കെതിരേ സമാപിച്ച മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാന്‍ സാധിക്കാതിരുന്ന ശ്രേയസ് അയ്യര്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കു അടുത്ത പരമ്പരയില്‍ സ്ഥാനം നഷ്ടമായേക്കുമെന്ന് മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര.

ഇതാ നമ്മള്‍ കാത്തിരുന്ന റിഷഭ് പന്ത്- 73 ബോളില്‍ 103! പറത്തിയത് ആറ് സിക്‌സര്‍ഇതാ നമ്മള്‍ കാത്തിരുന്ന റിഷഭ് പന്ത്- 73 ബോളില്‍ 103! പറത്തിയത് ആറ് സിക്‌സര്‍

IND vs AUS: ഫിറ്റ്‌നസ് നേടി, എങ്കിലും ടെസ്റ്റില്‍ കളിക്കാന്‍ രോഹിത് ഒന്നു കൂടി ചെയ്യണം!IND vs AUS: ഫിറ്റ്‌നസ് നേടി, എങ്കിലും ടെസ്റ്റില്‍ കളിക്കാന്‍ രോഹിത് ഒന്നു കൂടി ചെയ്യണം!

അമേരിക്കന്‍ ലോട്ടറി നിങ്ങള്‍ക്കുമടിക്കാം, കാത്തിരിക്കുന്നത് 262 ദശലക്ഷം ഡോളര്‍അമേരിക്കന്‍ ലോട്ടറി നിങ്ങള്‍ക്കുമടിക്കാം, കാത്തിരിക്കുന്നത് 262 ദശലക്ഷം ഡോളര്‍

ടീമില്‍ സ്ഥാനമുറപ്പിക്കാനുള്ള മികച്ച അവസരമാണ് സഞ്ജുവും ശ്രേയസും നഷ്ടപ്പെടുത്തിയതെന്നും അതുകൊണ്ടു തന്നെ ഇംഗ്ലണ്ടിനെതിരേ അടുത്ത വര്‍ഷം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ രണ്ടു പേരെയും ഒഴിവാക്കാന്‍ സാധ്യത കൂടുതലതാണെന്നും ചോപ്ര അഭിപ്രായപ്പെട്ടു. ഫേസ്ബുക്ക് ലൈവില്‍ ക്രിക്കറ്റ് പ്രേമികളുടെ ചോദ്യങ്ങള്‍ക്കു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

നിരാശാജനകമായ പരമ്പര

നിരാശാജനകമായ പരമ്പര

സഞ്ജു, സാംസണ്‍ എന്നിവരെ സംബന്ധിച്ച് നിരാശാജനകമായ ടി20 പരമ്പരയായിരുന്നു ഓസ്‌ട്രേലിയക്കെതിരേയുള്ളതെന്നു ചോപ്ര വിലയിരുത്തി.
സഞ്ജുവിന് തന്റെ കഴിവ് തെളിയിക്കാനും ടീമിലെ സ്ഥാനത്തിനു വേണ്ടി അവകാശവാദമുന്നയിക്കാനുള്ള അവസരവുമായിരുന്നു ഓസ്‌ട്രേലിയയില്‍ ലഭിച്ചത്. എന്നാല്‍ ടി20 പരമ്പരയിലെ മൂന്നു മല്‍സരങ്ങളിലും സഞ്ജു നിരാശപ്പെടുത്തി. ശ്രേയസിന്റെ കാര്യവും ഇങ്ങനെ തന്നെ. അദ്ദേഹത്തിനും ഓസീസ് പര്യടനം മികച്ചതായിരുന്നില്ലെന്നും ചോപ്ര വ്യക്തമാക്കി. ഇവര്‍ രണ്ടു പേര്‍ മാത്രമല്ല, മനീഷ് പാണ്ഡെയ്ക്കും ടി20 ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ സാധിച്ചെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി.

യാദവും ഇഷാനും ടീമിലേക്ക്

യാദവും ഇഷാനും ടീമിലേക്ക്

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനു വേണ്ടി മിന്നുന്ന പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവും ഇഷാന്‍ കിഷനും ഇന്ത്യയുടെ ടി20 ടീമിന്റെ പടിവാതില്‍ക്കെ എത്തിനില്‍ക്കുകയാണെന്നു ചോപ്ര പറയുന്നു.
ഇംഗ്ലണ്ടിനെതിരേ നാട്ടില്‍ നടക്കാനിരിക്കുന്ന അടുത്ത ടി20 പരമ്പരയില്‍ രണ്ടു പേരും ഇന്ത്യക്കു വേണ്ടി അരങ്ങേറാന്‍ സാധ്യത കൂടുതലാണ്. നിലവിലെ ഇന്ത്യന്‍ ടീമിലെ പല കളിക്കാര്‍ക്കും പരിക്കേക്കുന്നതിനാല്‍ യാദവ്, ഇഷാന്‍ എന്നിവരെ പരിഗണിക്കാന്‍ സാധ്യത കൂടുതലാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടുത്ത ഐപിഎല്ലിലെ പ്രകടനം

അടുത്ത ഐപിഎല്ലിലെ പ്രകടനം

യാദവും ഇഷാനും ഇന്ത്യക്കു വേണ്ടി കളിക്കുന്നത് വൈകില്ല. 2021ലെ അടുത്ത ഐപിഎല്ലില്‍ കൂടി മികച്ച പ്രകടനം ആവര്‍ത്തിച്ചാല്‍ രണ്ടു പേരും ദേശീയ ടീമിലെത്തുമെന്നുറപ്പാണ്. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈയ്ക്കു അഞ്ചാം കിരീടം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ യാദവിനും ഇഷാനും സാധിച്ചു. 2021ലും ഇതേ തുടര്‍ന്നാല്‍ ഉറപ്പായിട്ടും ഇവര്‍ ഇന്ത്യന്‍ കുപ്പായത്തില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കുമെന്ന് ചോപ്ര വ്യക്തമാക്കി.
ഓസീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടി20 സംഘത്തില്‍ യാദവിനെ ഉള്‍പ്പെടുത്തുമെന്നായിരുന്നു നേരത്തേയുള്ള സൂചനകള്‍. എന്നാല്‍ ടീം പ്രഖ്യാപിച്ചപ്പോള്‍ താരം തഴയപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നു സെലക്ഷന്‍ കമ്മിറ്റിക്കും ബിസിസിഐയ്ക്കുമെതിരേ വിമര്‍ശനങ്ങളുമയര്‍ന്നിരുന്നു. ഹര്‍ഭജന്‍ സിങുള്‍പ്പെടെ പലരും യാദവിനെ ഒഴിവാക്കിയതില്‍ നിരാശയും രോഷവും പ്രകടിപ്പിച്ചിരുന്നു.

Story first published: Saturday, December 12, 2020, 18:43 [IST]
Other articles published on Dec 12, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X