സച്ചിന്റെ വഴിയെ മകനും... അണ്ടര്‍ 19 ടീമില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറും, ജൂനിയര്‍ ടീമില്‍ ഇതാദ്യം

Written By:

മുംബൈ: ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പാതയിലാണ് മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അച്ഛന്‍ ബാറ്റിങിലാണ് പുലിയെങ്കില്‍ മകന്‍ ഓള്‍റൗണ്ടറാണ്. ജെവൈ അലി ഓള്‍ ഇന്ത്യ അണ്ടര്‍ 19 ക്രിക്കറ്റ് ചാംപ്യന്‍ഷിപ്പിനുള്ള മുംബൈ ടീമില്‍ അര്‍ജുനെ ഉള്‍പ്പെടുത്തി. ഇതാദ്യമായാണ് മുംബൈയുടെ ജൂനിയര്‍ ടീമില്‍ താരം ഇടംപിടിക്കുന്നത്.

1

നേരത്തേ മുംബൈയുടെ അണ്ടര്‍ 14, 16 ടീമുകള്‍ക്കായി കളിച്ചിട്ടുള്ള അര്‍ജുന് ഇത്തവണ അണ്ടര്‍ 19 ടീമിലേക്ക് പ്രമോഷന്‍ ലഭിച്ചിരിക്കുകയാണ്. നേരത്തേ നേരത്തേ സബ് ജൂനിയര്‍ ടീമുകള്‍ക്കായി ടൂര്‍ണമെന്റുകളില്‍ നടത്തിയ മികച്ച പ്രകടനമാണ് അര്‍ജുനെ അണ്ടര്‍ 19 ടീമിലുമെത്തിച്ചത്. സപ്തംബര്‍ 16 മുതല്‍ 23 വരെ ബറോഡയിലാണ് ജെവൈ അലി ക്രിക്കറ്റ് ടൂര്‍ണമെന്റ് നടക്കുന്നത്.

2

17 കാരനായ അര്‍ജുന്‍ നേരത്തേ തന്നെ ചില പ്രകടനങ്ങളിലൂടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ലോര്‍ഡ്‌സില്‍ ഈ വര്‍ഷം നടന്ന ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടെസ്റ്റിനു മുന്നോടിയായി നടന്ന സംഭമാണ് ഇതില്‍ ശ്രദ്ധേയം. ഇംഗ്ലണ്ടിന്റെ സ്റ്റാര്‍ ബാറ്റ്‌സ്മാന്‍മാരിലൊരാളായ ജോണി ബെയര്‍സ്‌റ്റോവിനെതിരേ നെറ്റ്‌സില്‍ പന്തെറിയാന്‍ അര്‍ജുന് അവസരം ലഭിച്ചിരുന്നു. ഇടംകൈയന്‍ പേസറായ അര്‍ജുന്റെ തീപാറുന്ന യോര്‍ക്കറിനു മുന്നില്‍ ബെയര്‍‌സ്റ്റോവ് അടിതെറ്റി വീണത് വലിയ വാര്‍ത്തയായിരുന്നു.

Story first published: Sunday, September 10, 2017, 17:18 [IST]
Other articles published on Sep 10, 2017

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍