വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രോഹിത്തിനെ ഓപ്പണറായല്ല, ഇന്ത്യക്കു ഇനി വേണ്ടത് മധ്യനിരയില്‍!! കാരണമുണ്ട്, ഒന്നില്‍ക്കൂടുതല്‍...

രോഹിത് കരിയര്‍ തുടങ്ങിയത് മധ്യനിര ബാറ്റ്‌സ്മാനായാണ്

By Manu
രോഹിത്തിനെ മധ്യനിരയില്‍ ഇറക്കാനുള്ള കാരണങ്ങള്‍ | Oneindia Malayalam

മുംബൈ: നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണര്‍മാരില്‍ ഒരാളായി വെടിക്കെട്ട് താരം രോഹിത് ശര്‍മയല്ലാതെ മറ്റൊരാളെ ഇന്ത്യക്കു സങ്കല്‍പ്പിക്കാന്‍ പോലും കഴിയില്ല. കാരണം ഏകദിനത്തിലും ട്വന്റി20യിലുമെല്ലാം അദ്ദേഹത്തിന്റെ തകര്‍പ്പന്‍ ഇന്നിങ്‌സുകള്‍ പല തവണയാണ് ടീമിനെ രക്ഷിച്ചിട്ടുള്ളത്. മധ്യനിര ബാറ്റ്‌സ്മാനായി കരിയര്‍ തുടങ്ങി പിന്നീട് ഓപ്പണിങിലേക്ക് മാറിയ രോഹിത് അതിനു ശേഷമാണ് ലോകം ഭയക്കുന്ന ബാറ്റ്‌സ്മാനായി മാറിയത്. ഏകദിനത്തിലും ടി2യിലും ഓപ്പണറാണെങ്കിലും ടെസ്റ്റില്‍ അദ്ദേഹം ഇപ്പോഴും മധ്യനിര ബാറ്റ്‌സ്മാനാണ്. ഐപിഎല്ലില്‍ തന്‍റെ ടീം മുംബൈ ഇന്ത്യന്‍സിനു വേണ്ടിയും രോഹിത് മധ്യനിരയില്‍ ഇറങ്ങാറുണ്ട്.

യുവിയുടെ വഴി അടഞ്ഞിട്ടില്ല, അടുത്ത ലോകകപ്പ് കളിക്കാം!! ഇതിനായി സൂപ്പര്‍ താരം ചെയ്യേണ്ടത്... യുവിയുടെ വഴി അടഞ്ഞിട്ടില്ല, അടുത്ത ലോകകപ്പ് കളിക്കാം!! ഇതിനായി സൂപ്പര്‍ താരം ചെയ്യേണ്ടത്...

ദേശീയ ടീമില്‍ ഓപ്പണിങില്‍ നിന്നും ഹിറ്റ്മാനെ മധ്യനിരയിലേക്ക് ഇറക്കേണ്ട സമയം ആയിരിക്കുന്നു. നിലവില്‍ സ്ഥിരതയില്ലാതെ തപ്പിത്തടയുന്ന മധ്യനിരയ്ക്ക് പുതിയ ഉണര്‍വായിരിക്കും ഇതിലൂടെ ലഭിക്കുക. രോഹിത്തിനെ മധ്യനിരയില്‍ ഇറക്കാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

ആദ്യ പന്തില്‍ തന്നെ സിക്‌സര്‍

ആദ്യ പന്തില്‍ തന്നെ സിക്‌സര്‍

ഇന്നിങ്‌ലില്‍ നേരിടുന്ന ആദ്യത്തെ പന്ത് തന്നെ സിക്‌സറിലേക്ക് പായിക്കാന്‍ ശേഷിയുള്ള ചുരുക്കം ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് രോഹിത്. നിലവില്‍ ഇന്ത്യന്‍ മധ്യനിരയില്‍ ഇതുപോലെ കളിക്കാന്‍ മിടുക്കുള്ള മറ്റൊരു താരമില്ല. എംഎസ് ധോണി, അമ്പാട്ടി റായുഡു എന്നിവരെല്ലാം പതിയെ ഇന്നിങ്‌സ് പടുത്തുയര്‍ത്തി പിന്നീട് ആഞ്ഞടിക്കുന്ന ശൈലിയുടെ വക്താക്കളാണ്.
ഏകദിനത്തില്‍ നിലവില്‍ 215 സിക്‌സറുകള്‍ പറത്തിയിട്ടുണ്ടെന്നതു തന്നെ രോഹിത്തിന്റെ പ്രഹരശേഷിയാണ് ചൂണ്ടിക്കാണിക്കുന്നത്. രോഹിത്തിനെ മധ്യനിരയിലേക്ക് മാറ്റിയാല്‍ അത് ടീമിന്റെ ബാറ്റിങ് കൂടുതല്‍ സ്ഥിരതയും കരുത്തുറ്റതുമാക്കുമെന്നതില്‍ സംശയമില്ല. ഫിനിഷറായും തിളങ്ങാന്‍ മിടുക്കനാണ് ഹിറ്റ്മാന്‍. ഐപിഎല്ലില്‍ പല തവണ അദ്ദേഹം ഇതു തെളിയിക്കുകയും ചെയ്തിട്ടുണ്ട്.

അവസരം കാത്ത് ഓപ്പണര്‍മാര്‍

അവസരം കാത്ത് ഓപ്പണര്‍മാര്‍

രോഹിത് മധ്യനിരയിലേക്ക് മാറിയാല്‍ ഈ സ്ഥാനത്തേക്ക് അവസരം കാത്ത് ഒരു പിടി യുവതാരങ്ങള്‍ നില്‍പ്പുണ്ട്. ഓപ്പണിങില്‍ കസറിയിട്ടുള്ള ലോകേഷ് രാഹുലിനെപ്പോലുള്ളവര്‍ക്ക് ഇന്ത്യന്‍ ടീമില്‍ ഈ സ്ഥാനം ലഭിക്കാത്തതിനു കാരണം രോഹിത്തിന്റെ സാന്നിധ്യമാണ്.
രാഹുല്‍ മാത്രമല്ല, യുവ ഓപ്പണര്‍മാരായ പൃഥ്വി ഷാ, മായങ്ക് അഗര്‍വാള്‍ എന്നിവര്‍ക്കും ദേശീയ ടീമില്‍ തങ്ങളുടെ ഫേവറിറ്റ് പൊസിഷനില്‍ കളിക്കണമെങ്കില്‍ രോഹിത്തോ ശിഖര്‍ ധവാനോ വഴിമാറേണ്ടതുണ്ട്. നിലവില്‍ രോഹിത്തിന് മധ്യനിരയും കളിച്ച് അനുഭവസമ്പത്തുള്ളതിനാല്‍ അദ്ദേഹം തന്ന മാറുന്നതായിരിക്കും ഉചിതം.

വലിയ സ്‌കോര്‍ നേടാന്‍ സഹായിക്കും

വലിയ സ്‌കോര്‍ നേടാന്‍ സഹായിക്കും

നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഓപ്പണര്‍മാരും ക്യാപ്റ്റന്‍ കോലിയും തകര്‍പ്പന്‍ പ്രകടനം നടത്തിയാല്‍ മാത്രമേ പലപ്പോഴും വലിയ സ്‌കറുകള്‍ നേടാന്‍ ഇന്ത്യക്കു കഴിയാറുള്ളൂ. മധ്യനിര ബാറ്റ്‌സ്മാന്‍മാരുടെ സ്‌ട്രൈക്ക് റേറ്റ് കുറവാണെന്നത് പലപ്പോഴും ഇന്ത്യയെ വലച്ചിട്ടുണ്ട്. രോഹിത് മധ്യനിരയിലേക്ക് വരുന്നതോടെ ഈ കുറവ് നികത്തപ്പെടും.
ഓപ്പണര്‍മാര്‍ സ്‌ഫോടനാത്മക തുടക്കം നല്‍കിയാല്‍ ഇതു മുതലെടുത്ത് അതേ ശൈലിയില്‍ തകര്‍ത്തടിക്കുന്ന രോഹിത് കൂടി ഇറങ്ങുന്നതോടെ എതിര്‍ ബൗളര്‍മാര്‍ വെള്ളം കുടിക്കുമെന്നുറപ്പാണ്. മാത്രമല്ല മധ്യ ഓവറുകളിലെ പവര്‍പ്ലേ വേലിക്കെട്ടുകള്‍ തകര്‍ത്തെറിയാന്‍ ശേഷിയുള്ള താരം കൂടിയാണ് ഹിറ്റ്മാന്‍.

Story first published: Tuesday, February 12, 2019, 13:03 [IST]
Other articles published on Feb 12, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X