Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: എനിക്കു പോലും അത്ര ഇല്ലായിരുന്നു!! വൈഭവിനെ സ്‌പെഷ്യലാക്കുന്നത് എന്ത്? തുറന്നുപറഞ്ഞ് യുവി

ലോക ക്രിക്കറ്റില്‍ തന്നെ ചര്‍ച്ചാ വിഷയമായി മാറിയിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡ് വൈഭവ് സൂര്യവംശിയെ വാനോളം പ്രശംസിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസം യുവരാജ് സിങ്. വളരെ സ്‌പെഷ്യല്‍ ടാലന്റാണ് 15 കാരനെന്നും ഒരൂ കാര്യത്തില്‍ തന്നേക്കാള്‍ മുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുകയും ചെയ്തു.

കരിയറിലെ രണ്ടാം ഐപിഎല്‍ സീസണ്‍ കളിക്കുന്ന വൈഭ് ഇപ്പോള്‍ റണ്‍വേട്ടയില്‍ പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി കൂടിയാണ്. ജൂണില്‍ നടക്കാനിരിക്കുന്ന അയര്‍ലാന്‍ഡ് പര്യടനത്തിലൂടെ ഇന്ത്യക്കായി താരം അരങ്ങേറിയേക്കുമെന്ന റിപ്പോര്‍ട്ടുകളും വന്നുകൊണ്ടിരിക്കുകയാണ്.

VAIBHAV SOORYAVANSHI

വൈഭവ് സ്‌പെഷ്യല്‍

സ്‌പോര്‍ട്‌സ് ടുഡേയ്ക്കു (Sports Today) നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെയായിരുന്നു വൈഭവ് സൂര്യവംശിയുടെ അസാധാരണ മികവിനെ യുവരാജ് സിങ് പ്രശംസിച്ചത്. കൗമാര താരത്തിന്റെ ബാറ്റ് സ്പീഡും അതിശയിപ്പിക്കുന്നതാണെന്നു മുന്‍ ലോകകപ്പ് വിന്നര്‍ ചൂണ്ടിക്കാണിക്കുകയും ചെയ്തു.

'വൈഭവ് സൂര്യവംശിയുടെ ബാറ്റ് സ്പീഡ് അവിശ്വസനീയമാണ്. വളരെയധികം വേഗതയിലാണ് അവന്‍ ബാറ്റ് വീശുന്നത്. എനിക്കു പോലും ഇത്രും ബാറ്റ് സ്പീഡ് ഇല്ലായിരുന്നു. ഈ തരത്തിലുള്ള ബാറ്റിങ് വേഗത വളരെ കുറച്ചു പേരില്‍ മാത്രമേ എനിക്കു കാണാനും കഴിഞ്ഞിട്ടുള്ളൂ.

വൈഭവിന്റെ ബാറ്റ് സ്പീഡിനെ കുറിച്ച് പറയുമ്പോള്‍ ഏറ്റവും നല്ല കാര്യം ഒരേ വശത്തേക്കല്ല ബാറ്റ് പോവുന്നത് എന്നതാണ്. ഈ ഐപിഎല്ലിലെ ആദ്യത്തെ മല്‍സരത്തില്‍ കളിക്കവെ അവന്റെയൊരു ക്യാച്ച് എതിര്‍ ടീം കൈവിട്ടിരുന്നു. നല്ലൊരു താരത്തിന്റെ ക്യാച്ച് നഷ്ടപ്പെടുത്തിയാല്‍ അതിന്റെ പ്രത്യാഘാതം നിങ്ങള്‍ അനുഭവിക്കുകയും ചെയ്യും.

വൈഭവ് വളരെ ചെറുപ്പമാണ്. അവന്‍ പലതും പഠിച്ചു കൊണ്ടിരിക്കുന്നേയുള്ളൂ. ഇതികം പഠിച്ചിട്ടുള്ള കാര്യങ്ങളാണ് ചെയ്തു കൊണ്ടിരിക്കുന്നത്. അന്നു പുറത്താവില്‍ നിന്നും രക്ഷപ്പെട്ടതിനു ശേഷം ഓഫ്‌സൈഡിലൂടെ നല്ല ബോളുള്‍ക്കെതിരേ വൈഭവ് സിക്‌സറടിക്കുന്നത് നമ്മള്‍ കണ്ടിരുന്നു. അതാണ് ക്വാളിറ്റി. ഒരേ ദിശയില്‍ തന്നെ ഷോട്ടുകള്‍ കളിക്കുന്ന ബാറ്ററല്ല അവന്‍.

ഒരേ ദിശയില്‍ തന്നെ നിരന്തരം ഷോട്ടുകള്‍ കളിക്കുന്ന ഒരുപാട് താരങ്ങളുണ്ട്. പക്ഷെ വൈഭവിന് എല്ലായിടത്തേക്കും പവര്‍ ഹിറ്റിങ് സാധ്യമാണ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ അവന്റെ പക്കല്‍ ഒരുപാട് കഴിവുകളുണ്ടെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്.

ഇനിയുമൊരുപാട് മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ വിജയങ്ങളില്‍ നിന്നും തോല്‍വികളില്‍ നിന്നുമെല്ലാം പഠിക്കുകയും വൈഭവ് കൂടുതല്‍ മെച്ചപ്പെട്ട ബാറ്ററായി മാറുകയും ചെയ്യും'- യുവരാജ് വിശദമാക്കി.

VAIBHAV SOORYAVANSHI

വൈഭവ് തലപ്പത്ത്

രാജസ്ഥാന്‍ റോയല്‍സിനായി ഈ സീസണില്‍ വമ്പന്‍ റണ്‍വേട്ടയാണ് വൈഭവ് സൂര്യവംശി നടത്തിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴത്തെ ഫോം സീസണിലെ ശേഷിച്ച മല്‍സരങ്ങളിലും തുടര്‍ന്നാല്‍ 600-700 റണ്‍സോ മുകളിലോ വരെ 15 കാരന്‍ വാരിക്കൂട്ടിയേക്കും ഓറഞ്ച് ക്യാപ്പിനായുള്ള പോരാട്ടം മുറുകവെ 400 റണ്‍സോടെയാണ് വൈഭവ് ഇപ്പോള്‍ തലപ്പത്തുള്ളത്.

ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 44.44 ശരാശരിയില്‍ 238.09 എന്ന അവിശ്വസനീയ സ്‌ട്രൈക്ക്‌റേറ്റോടെയാണിത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റി പ്ലസ് സ്‌കോറുകളും ഇതിലുള്‍പ്പെടും. 104 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള മാച്ചില്‍ വെറും 36 ബോളിലാണ് വൈഭവ് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.

Story first published: Wednesday, April 29, 2026, 14:31 [IST]
Other articles published on Apr 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+