IPL 2026: സൂര്യയുടെ ലാസ്റ്റ് മാച്ച്!! ഇനി ടീമിലേക്ക് അടുപ്പിക്കരുത്, ഇന്ത്യയിലും വേണ്ട; ആരാധകരോഷം
മുംബൈ: മുംബൈ ഇന്ത്യന്‍സിനൊപ്പം ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ക്കൂടി ഫ്‌ളോപ്പായ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിനു രൂക്ഷവിമര്‍ശനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി വാംഖഡെയില്‍ നടന്ന ഡു ഓര്‍ ഡൈ മാച്ചില്‍ അഞ്ചു ബോളില്‍ വെറും അഞ്ചു റണ്‍സാണ് സ്‌കൈയുടെ സമ്പാദ്യം. ടീമിനു ലഭിച്ച സ്‌ഫോടനാത്മക തുടക്കത്തിനു ശേഷം വണ്‍ഡൗണായി തന്നെ അദ്ദേഹം ക്രീസിലെത്തുകയായിരുന്നു.
മുന്‍ മല്‍സരങ്ങളിലെല്ലാം നമന്‍ ധിറിനെ മൂന്നാം നമ്പറില്‍ അയച്ച് നാലാമനായിട്ടാണ് സ്‌കൈ ബാറ്റ് ചെയ്തിരുന്നത്. എന്നാല്‍ എസ്ആര്‍എച്ചിനെതിര അദ്ദേഹം നേരത്തേയിറങ്ങി. പുതിയ ഓപ്പണിങ് ജോടികളായ വില്‍ ജാക്‌സ്- റയാന്‍ റിക്കെല്‍റ്റണ്‍ സഖ്യം ആദ്യ വിക്കറ്റില്‍ 43 ബോളില്‍ 93 റണ്‍സിന്റെ സ്‌ഫോടനാത്മക തുടക്കം നല്‍കിയിരുന്നു.

ഇതു മുതലെടുത്ത് അതിവേഗം സ്‌കോറിങ് ഉയര്‍ത്തുകയായിരുന്നു സൂര്യയുടെ ദൗത്യം. പക്ഷെ അദ്ദേഹം അതില്‍ ദയനീയമായി പരാജയപ്പെട്ടു. ഇഷാന്‍ മലിങ്കയുടെ ബൗണ്‍സറിനെതിരേ സൂര്യ പുള്‍ ഷോട്ട് കളിക്കുകയായിരുന്നു.
പക്ഷെ അതു പ്രതീക്ഷിച്ച ദൂരം താണ്ടില്ല. ഫൈന്‍ ലെഗില്‍ ബൗണ്ടറി ലൈനിന് അരികെ റണ്ണിങ് ക്യാച്ചിലൂടെ അഭിഷേക് ശര്‍മ അതു കൈയ്ക്കുള്ളിലാക്കി. ഇതു കണ്ട് അല്‍പ്പനേരം സ്തബ്ധനായി നിന്ന ശേഷമാണ് സൂര്യ ക്രീസ് വിട്ടത്. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ വന്‍ വിമര്‍ശനമാണ് അദ്ദേഹം നേരിടുന്നത്.
രൂക്ഷ വിമര്‍ശനം
'ഏഷ്യാ കപ്പില്‍ പരാജയപ്പെട്ടു, ടി20 ലോകകപ്പില്‍ പരാജയപ്പെട്ടു, 2026ലെ ഐപിഎല്ലില്‍ പരാജയപ്പെട്ടു. നമ്മുടെ രാജ്യത്ത് ഇത്രയധികം ക്രിക്കറ്റര്‍മാര്‍ ഉണ്ടായിരുന്നിട്ടും സൂര്യകുമാര്‍ യാദവിനെപ്പോലുള്ള ഒരു കളിക്കാരന് എങ്ങനെയാണ് ഇത്രയധികം അവസരങ്ങള്‍ ലഭിച്ചത്?'.
ക്യാപ്റ്റന്‍സിയുടെ കാര്യം വിട്ടേക്കൂ, ഇന്ത്യന്‍ ടീമിന്റെ അടുത്തെങ്ങും സൂര്യകുമാര്‍ യാദവിനെ ഇനി കാണാന്‍ പാടില്ല! വെറും രണ്ട് ഷോട്ടുകള്‍ മാത്രം നേടുന്ന ഒരു ശരാശരി കളിക്കാരനാണ് അദ്ദേഹം, തന്റെ മികച്ച പ്രകടനം കാരണം ഒരു വര്‍ഷം അദ്ദേഹത്തിന് ഭാഗ്യം ലഭിച്ചു.
'ഈ ഫ്രോഡിനെ പരിചയപ്പെടാം-
ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ ചില സമീപകാല സ്ഥിതിവിവരക്കണക്കുകള്‍:
2025- ശരാശരി 20, സ്‌ട്രൈക്ക്‌റേറ്റ് 131
ഏഷ്യാ കപ്പ്- ശരാശരി 15, സ്‌ട്രൈക്ക്‌റേറ്റ് 124
ടി20 ലോകപ്പ്- ശരാശരി 13, സ്‌ട്രൈക്ക് റേറ്റ് 118
ഐപിഎല്‍ 2026- ശരാശരി 14, സ്‌ട്രൈക്ക്
റേറ്റ് 124.'
' 2026 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇതുവരെ സൂര്യകുമാര്‍ യാദവ്:
16, 51, 6, 33, 0, 15, 36, 5
ബ്രോ ഒരു മൊബൈല്‍ OTP പോലെ സ്‌കോര്‍കാര്‍ഡുകള്‍ ഇടുന്നു
''SKY ആണ് പരിധി'' മുതല്‍ 'SKY ഇപ്പോള്‍ അഞ്ചു പന്തില്‍ പുറത്താവുകയാണ്്''.
T20 ലോകകപ്പ് ഹാംഗ് ഓവര്‍ ഇപ്പോഴും അവസാനിച്ചിട്ടില്ല... എതിര്‍ ബൗളര്‍മാര്‍ ഇപ്പോള്‍ സൂര്യയുടെ വിക്കറ്റ് ആഘോഷിക്കുന്നില്ല - അവര്‍ ''പ്രതീക്ഷിച്ച ഹായ്'' എന്ന് മാത്രമാണ് പറയുന്നത്'.
' ഇന്ത്യന്‍ ടീമില്‍ സൂര്യകുമാര്‍ യാദവില്‍ നിന്നും നമ്മള്‍ മാറേണ്ട സമയമായിരിക്കുകയാണ്. കാരണം രജത് പാട്ടിധാറും ശ്രേയസ് അയ്യരും അവരുടെ മികച്ച ഫോമിലും ക്യാപ്റ്റന്‍സിയിലു നില്‍ക്കുകയാണ്'.

സൂര്യകുമാര്‍ യാദവ് ഒരു ഫ്രോഡാണ്, ച്യൂയിംഗത്തിന്റെ രുചി നിലനില്‍ക്കുന്നതുവരെ മാത്രമേ അദ്ദേഹം പിച്ചില്‍ നിലനില്‍ക്കുകയുള്ളൂ. രുചി പോയിക്കഴിഞ്ഞാല്‍, അദ്ദേഹം പവലിയനിലേക്ക് തിരികെ നടക്കും'.
'ഹാര്‍ദിക് പാണ്ഡ്യ എന്തുകൊണ്ടാണ് ഈ പാമ്പിനെ ഉപേക്ഷിക്കാത്തതെന്ന് അറിയില്ല. ഈ സീസണില്‍ സൂര്യകുമാര്‍ യാദവ് എട്ട് ഇന്നിംഗ്സ് കളിച്ചു, ഒരു ഇന്നിംഗ്സിലും 20 പന്തുകള്‍ പോലും കളിക്കാന്‍ കഴിഞ്ഞിട്ടില്ല. മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐപിഎല്‍ ജയിക്കണമെങ്കില്‍ ഹാര്‍ദിക് സൂര്യകുമാര്‍ യാദവിനെ ടീമില്‍ നിന്ന് ഒഴിവാക്കണം'- എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയിലെ വിവിധ പ്രതികരണങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications