Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: രോഹിത് പൂര്‍ണ ഫിറ്റ്? ടീമില്‍ വേണ്ടെന്ന് പറഞ്ഞത് ഹാര്‍ദിക്ക്!! ഞെട്ടിക്കുന്ന സൂചനകള്‍

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ഐപിഎല്‍ പോരാട്ടത്തിലും മുംബൈ ഇന്ത്യന്‍സിനായി മുന്‍ ക്യാപ്റ്റനും ഇതിഹാസ ഓപ്പണറുമായ രോഹിത് ശര്‍മ കളിക്കാതിരുന്നത് ആരാധകരെ തീര്‍ത്തും നിരാശപ്പെടത്തിയിരിക്കുകയാണ്. ഫിറ്റന്‌സ് പ്രശ്‌നങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു മാച്ചുകളായി പുറത്തിരിക്കുന്ന അദ്ദേഹം ഈ മാച്ചില്‍ ഉറപ്പായും തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്.

പക്ഷെ പ്ലെയിങ് ഇലവന്റെ ലിസ്റ്റ് വന്നപ്പോള്‍ അക്കൂട്ടത്തില്‍ ഹിറ്റ്മാന്റെ പേരില്ല. പകരം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ഓപ്പണിങിലേക്കു വന്നപ്പോള്‍ കൂട്ടിന് റയാന്‍ റിക്കെല്‍റ്റണുമുണ്ടായിരുന്നു. രോഹിത് ഇപ്പോഴും പൂര്‍ണ ഫിറ്റ്‌നസിലേക്കു എത്തിയിട്ടില്ലെന്നും ചില മല്‍സരങ്ങള്‍ കൂടി നഷ്ടമാവുമെന്നായിരുന്നു ടോസിനു ശേഷം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിശദീകരണം.

ROHIT HARDIK

എന്നാല്‍ യഥാരഥത്തില്‍ ഇതു തന്നെയാണോ സത്യം? രോഹിത്തും ഹാര്‍ദിക്കും തമ്മില്‍ തര്‍ക്കം രൂക്ഷമാണെന്നും ഇക്കാരണത്താല്‍ ഇലവനില്‍ നിന്നും മനപ്പൂര്‍പ്പം ഒഴിവാക്കിയതാണെന്നും അഭ്യൂഹങ്ങള്‍ ശക്തമാണ്. സോഷ്യല്‍ മീഡിയയില്‍ ഹാര്‍ദിക്കിനെതിരേ രൂക്ഷവിമര്‍ശനങ്ങളും ഉയരുന്നുണ്ട്.

ഹാര്‍ദിക്- രോഹിത് തര്‍ക്കം?

രോഹിത് ശര്‍മയും ഹാര്‍ദിക് പാണ്ഡ്യയും തമ്മില്‍ തര്‍ക്കങ്ങളും അഭിപ്രായ വ്യത്യാസങ്ങളുമുണ്ടെന്നു നേരത്തേ മുതല്‍ വന്നു കൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളാണ്. 2023ല്‍ രോഹിത്തിനെ മാറ്റി ഹാര്‍ദിക്കിനെ മുംബൈ ഇന്ത്യന്‍സിനെ പുതിയ ക്യാപ്റ്റനായി നിയമിച്ചതു മുതലാണ് പ്രശ്‌നങ്ങളുടെ തുടക്കം.

രോഹിത്തിനോടു ക്യാപ്റ്റന്‍സി മാറ്റത്തെ കുറിച്ച് സംസാരിക്കുക പോലും ചെയ്യാതെയാണ് ടീം മാനേജ്‌മെന്റ് ഹാര്‍ദിക്കിനെ ചുമതല ഏല്‍പ്പിച്ചതെന്നും അന്നു മുതല്‍ വാര്‍ത്തകളും വന്നിരുന്നു.

ഇനി ഇപ്പോഴത്തെ സാഹചര്യങ്ങളുലേക്കു തിരികെ വന്നാല്‍ ഹാര്‍ദിക്കിനും രോഹിത്തിനുമിടയുള്ള ബന്ധം കൂടുതല്‍ വഷളായിട്ടുണ്ടെന്നാണ് അഭ്യൂഹങ്ങള്‍. ഈ കാരണത്താലാണ് പൂര്‍ണ ഫിറ്റ്‌നസ് വീണ്ടെടുത്ത് കളിക്കാന്‍ സജ്ജനായിരുന്നിട്ടും രോഹിത്തിനെ ഒഴിവാക്കിയതെന്നും സൂചനകളുണ്ട്. പക്ഷെ ഇക്കാര്യത്തില്‍ എത്ര മാത്രം യാഥാര്‍ഥ്യമുണ്ടെന്ന കാര്യവും വ്യക്തമല്ല.

ROHIT HARDIK

എക്‌സില്‍ ഇന്ത്യന്‍ ക്രിക്കറ്റെന്ന പേരിലുള്ള ഹാന്റിലിലാണ് രോഹിത്തിനും ഹാര്‍ദിക്കിനും ഇടയില്‍ തര്‍ക്കങ്ങളുണ്ടെന്നു പോസ്റ്റ് വന്നിരിക്കുന്നത്. രോഹിത് 100 ശതമനവും ഫിറ്റാണെന്നും പക്ഷെ ക്യാപ്റ്റന്‍ ഹാര്‍ദിക്
അദ്ദേഹത്തെ ടീമിലെടുക്കാന്‍ തയ്യാറായില്ലെന്നും ഇതില്‍ അവകാശപ്പെടുന്നു.

വളരെ ചെറിയ ഒരു പേശീവലിവ് മാത്രമേ രോഹിത്തിനുണ്ടായിരുന്നുള്ളൂവെന്നും രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ തന്നെ മുഴുവന്‍ സമയ പരിശീലനം ആരംഭിച്ചുവെന്നുമാണ് ഇതില്‍ കുറിച്ചിരിക്കുന്നത്. ടീം ഫിസിയോ രോഹിത്തിനെ പരിശോധിച്ച ശേഷം പൂര്‍ണമായും ഫിറ്റാണെന്നു സ്ഥിരീകരിക്കുകയും കളിക്കാന്‍ അനുവദിക്കുകയും ചെയ്തിരുന്നു.

മാത്രമല്ല കഴിഞ്ഞ ദിവസം മുംബൈ ടീമിന്റെ ജിം സെഷനില്‍ ശര്‍ദ്ദുല്‍ ടാക്കൂറിനൊപ്പം തമാശ പങ്കിടുകയും നൃത്തം വയ്ക്കുകയും ചെയ്യുന്ന വീഡിയോ വരികയും അതു വൈറലായി മാറുകയും ചെയ്തിരുന്നു. ഫിറ്റായിട്ടും രോഹിത്തിനെ ഹാര്‍ദിക് മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്നാണ് അടുത്ത വൃത്തങ്ങള്‍ അവകാശപ്പെടുന്നത്.

മുംബൈ ടീമിന്റെ നെറ്റ് സെഷനില്‍ വമ്പന്‍ ഷോട്ടുകള്‍ പായിച്ച രോഹിത് വളരെ മികച്ച ഫോമിലുമായിരുന്നു കാണപ്പെട്ടത്. എന്നിട്ടും കുറച്ചു കൂടി മല്‍സരങ്ങളില്‍ കളിക്കാന്‍ സാധിക്കില്ലെന്നു ഹാര്‍ദിക് ഒഴികഴിവുകള്‍ പറയുകയാണെന്നും ഈ പോസ്റ്റില്‍ പറയുന്നു.

Story first published: Wednesday, April 29, 2026, 22:46 [IST]
Other articles published on Apr 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+