Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ഇത്തവണ വെറും താരം, 2027ല്‍ ക്യാപ്റ്റന്‍!! 'ലോട്ടറി' അടിക്കുക ആര്‍ക്കെല്ലാം? 4 പേര്‍

ഈ സീസണിലെ ഐപിഎല്‍ കഴിയുന്നതോടെ ചില ഫ്രാഞ്ചൈസികളുടെ അമരത്ത്് വലിയ മാറ്റങ്ങള്‍ തീര്‍ച്ചയായും പ്രതീക്ഷിക്കാം. നിലവിലെ ക്യാപ്റ്റനെ നീക്കി പുതിയൊരു നായകനു കീഴിലായിരിക്കും ചില ടീമുകള്‍ അടുത്ത ഐപിഎല്ലില്‍ അങ്കത്തട്ടിലെത്തുക. ഈ സീസണില്‍ ടീമിന്റെ മോശം പ്രകടനമാണ് ക്യാപ്റ്റന്‍മാരുടെ സ്ഥാനത്തിനു ഭീഷണിയായിരിക്കുന്നത്.

ഇത്തവണ ടീം പ്ലേഓഫില്‍ എത്തുന്നതിനെ ആശ്രയിച്ചായിരിക്കും ചില നായകരുടെ ഭാവി. പ്ലേഓഫില്ലാതെ സീസണ്‍ അവസാനിപ്പിക്കേണ്ടി വന്നാല്‍ കടുത്ത തീരുമാനങ്ങള്‍ തന്നെ ടീം മാനേജ്‌മെന്റിന്റെ ഭാഗത്തു നിന്നുമുണ്ടാവാന്‍ സാധ്യതയുണ്ട്.

ക്യാപ്റ്റനെ പുറത്താക്കിയ ശേഷം ടീമിലെ മറ്റൊരു താരത്തെ അടുത്ത സീസണില്‍ നായകനായി നിയമിച്ചേക്കുകയും ചെയ്യും. താരത്തില്‍ നിന്നും അടുത്ത വര്‍ഷം ക്യാപ്റ്റന്‍സിയിലേക്കു പ്രൊമോഷന്‍ ലഭിക്കാനിടയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

SANJU SAMSON CSK

നായകസ്ഥാനത്തേക്ക് ഇവര്‍

അടുത്ത ഐപിഎല്ലില്‍ നായകനെ മാറ്റാനിടയുള്ള ആദ്യത്തെ ടീം അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. കഴിഞ്ഞ തവണ പത്താംസ്ഥാനത്തേക്കു വീണ് നാണംകെട്ട സിഎസ്‌കെ ഇത്തവണയും പ്ലേഓഫിലെത്താനുള്ള സാധ്യത കുവാണ്. ഇപ്പോള്‍ ആറാം സ്ഥാനത്താണ് അവരുള്ളത്.

റുതുരാജ് ഗെയ്ക്വാദിന് ക്യാപ്റ്റന്റെയോ, ബാറ്ററുടെയോ റോളില്‍ വലിയ ഉഇംപാക്ട് സൃഷ്ടിക്കാനായിട്ടില്ല. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദമാണ് അദ്ദേഹത്തിന്റെ ബാറ്റിങിനെയും ബാധിച്ചതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതിനാല്‍ റുതുവിനെ നായകസ്ഥാനത്ത നിന്നും മാറ്റുകയെന്നതാണ് ഇനി സിഎസ്‌കെയ്ക്കു മുന്നിലുള്ള ഏക വഴി.

കഴിഞ്ഞ സീസണ്‍ വരെ റുതുരാജല്ലെങ്കില്‍ മറ്റൊരു മികച്ച ക്യാപ്റ്റന്‍സി ഓപ്ഷന്‍ സിഎസ്‌കെയ്ക്കു ഇല്ലായിരുന്നു. പക്ഷെ ഈ വര്‍ഷം കാര്യങ്ങള്‍ വ്യത്യസ്തമാണ്. അദ്ദേഹത്തേക്കാള്‍ മികച്ചൊരു ക്യാപ്റ്റന്‍സി ഓപ്ഷന്‍ ഇപ്പോഴുണ്ട്, മലയാളി സൂപ്പര്‍ താരം സഞ്ജു സംസണ്‍. നായകന്റെ റോളില്‍ ഏറെ അനുഭവസമ്പത്തുമായാണ് അദ്ദേഹം സിഎസ്‌കെയിലെത്തിരിക്കുന്നത്.

2021 മിതല്‍ 25 വരെ രാജസ്ഥാന്‍ റോയല്‍സിനെ മികച്ച രീതിയില്‍ നയിച്ചയാളാണ് സഞ്ജു. 2023ല്‍ ടീമിനെ റണ്ണറപ്പാക്കിയ അദ്ദേഹം 24ല്‍ ടീമിനെ പ്ലേഓിലേക്കും നയിച്ചു. കൂടാതെ ആഭ്യന്തര ക്രിക്കറ്റില്‍ കേരളാ ടീമിനെ ദീര്‍ഘകാലം നയിച്ച അനുഭവസമ്പത്തും സഞ്ജുവിനുണ്ട്. ക്യാപ്റ്റന്‍സി മികവ് കൂടി പരിഗണിച്ചാണ് മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി അദ്ദേഹത്തെ സിഎസ്‌കെ ട്രേഡ് ചെയ്തത്.

റുതുരാജിനു ടീമിനെ പ്രതീക്ഷിച്ചതു പോലെ മുന്നോട്ടു കൊണ്ടു പോവാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ സിഎസ്‌കെയ്ക്കു മുന്നിലുള്ള ഏക ഓപ്ഷന്‍ സഞ്ജുവിനെ ദൗത്യമേല്‍പ്പിക്കുകയാണ്. ടീം മാനേജ്‌മെന്റിന്റെ പ്ലാനിങും ഇതു തന്നെയായിരിക്കും. സിഎസ്‌കെ ഇത്തവണ അസാധാരണമായൊരു തിരിച്ചുവരവ് നടത്തി പ്ലേഓഫില്‍ എത്തിയാല്‍ മാത്രമേ റുതു നായകനായി തുടരുകയുള്ളൂ. അല്ലെങ്കില്‍ അടുത്ത വര്‍ഷം ക്യാപ്റ്റനായി സഞ്ജുവെത്തും.

സിഎസ്‌കെ കഴിഞ്ഞാല്‍ നായകനെ മാറ്റിയക്കാവുന്ന മറ്റൊരു വമ്പന്‍മാര്‍ അഞ്ചു തവണ ജേതാക്കളായ മുംബൈ ഇന്ത്യന്‍സാണ്. താരനിബിഢമായ ടീമിനെ ലഭിച്ചിട്ടും ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ തപ്പിത്തടയുകയാണ് മുംബൈ. നിലവില്‍ ഒമ്പതാംസ്ഥാനത്തുള്ള അവര്‍ ഇനി പ്ലേഓഫിലെത്താനുള്ള സാധ്യത തീരെ കുറവാണ്.

ഹാര്‍ദിക്കിന്റെ ക്യാപ്റ്റന്‍സിക്കെതിരേ ഇതിനകം തന്നെ വിമര്‍ശനം ശക്തമാണ്. പല സീനിയര്‍ താരങ്ങള്‍ക്കും അദ്ദേഹത്തിന്റെ ശൈലിയോടു വലിയ താല്‍പ്പര്യവുമില്ല. അടുത്ത ഐപിഎല്ലില്‍ ഹാര്‍ദിക് ക്യാപ്റ്റന്‍ സ്ഥാനം നിലനിര്‍ത്താനുള്ള സാധ്യത തീരെ കുറവാണ്.

അദ്ദേഹത്തെ മാറ്റിയാല്‍ പുതിയ നായകനായി വന്നേക്കുക തിലക് വര്‍മാണ്. അടുത്ത 5-10 വര്‍ഷത്തേക്കുള്ള ഒരു ടീമിനെ വാര്‍ത്തെടുക്കാനായിരിക്കും മുംബൈ ഇനി ശ്രമിക്കുക. അതില്‍ തന്നെ നായകന്റെ റോളിലേക്കു ബെസ്റ്റ് ഓപ്ഷന്‍ തിലക് തന്നെയാണ്.

AIDEN MARKRAM

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ് ക്യാപ്റ്റന്‍സി മാറ്റത്തിനൊരുങ്ങുന്ന മൂന്നാമത്തെ ഫ്രാഞ്ചൈസി. റിഷഭ് പന്തിനു കീഴില്‍ തുടരെ രണ്ടാം വര്‍ഷവും എല്‍എസ്ജി പ്ലേഓഫ് കാണില്ലെന്നുറപ്പാണ്. ക്യാപ്റ്റന്‍സിയിലും ബാറ്റിങിലും അദ്ദേഹം സമ്പൂര്‍ണ പരാജയവുമാണ്. സീസണിനു ശേഷം റിഷഭിനെ നായകസ്ഥാനത്തു നിന്നും മാറ്റുക മാത്രമല്ല, ടീമില്‍ നിന്നു റിലീസ് ചെയ്‌തേക്കുകയും ചെയ്യും.

എയ്ഡന്‍ മാര്‍ക്രം, മിച്ചെല്‍ മാര്‍ഷ് എന്നിവരിലൊരാളായിരിക്കും എല്‍എസ്ജിയുടെ പതിയ ക്യാപ്റ്റന്‍, അന്താരാഷ്ട്ര ക്രിക്കറ്റില്‍ സൗത്താഫ്രിക്ക, ഓസ്‌ട്രേലിയ ടീമുകളുടെ നായകര്‍ കൂടിയാണ് ഇരുവരും.

അടുത്ത സീസണില്‍ നായകനെ മാറ്റിയേക്കാവുന്ന നാലാമത്തെ ഫ്രാഞ്ചൈസി ഡല്‍ഹി ക്യാപ്പിറ്റല്‍സാണ്. അക്ഷര്‍ പട്ടേലിനു കീഴില്‍ തുടരെ രണ്ടാം സീസണിലും ഡിസി പതറുകയാണ്. മികച്ച ടീമിനെ ലഭിച്ചിട്ടും അവരെ നല്ല രീതിയില്‍ നയിക്കാന്‍ അക്ഷറിനാവുന്നില്ല. അദ്ദേഹത്തെ മാറ്റി അടുത്ത വര്‍ഷം സ്റ്റാര്‍ ബാറ്റര്‍ കെഎല്‍ രാഹുലിനു ഡിസിയുടെ നായകസ്ഥാനം നല്‍കിയേക്കും.

Story first published: Wednesday, April 29, 2026, 18:18 [IST]
Other articles published on Apr 29, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+