ഐപിഎല്ലിന്റെ 19ാം സീസണില്‍ പോരാട്ടങ്ങള്‍ ആവേശകരമായ രണ്ടാം പാദത്തിലേക്കു കടന്നിരിക്കുകയാണ്. പ്ലേഓഫിനായി ഇഞ്ചോടിഞ്ച് പോരാട്ടമാണ ഇപ്പോഴുള്ളത്. നാലു ടീമുകളാണ് പ്ലേഓഫ് റേസില്‍ ഇപ്പോള്‍ ഡ്രൈവിങ് സീറ്റിലുള്ളത്. എങ്കിലും മറ്റു ടീമുകള്‍ ഇനിയും വിട്ടുകൊടുത്തിട്ടില്ല. ശക്തമായൊരു തിരിച്ചുവരവ് ഇനിയും സാധ്യമാണെന്ന് വിശ്വാസത്തിലാണ് അവര്‍.
അതിനിടെ ഐപിഎല്‍ സീസണിലെ ഏറ്റവിം മകച്ച ബാറ്ററെ തിരഞ്ഞെടുത്തിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടറും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മാച്ച് വിന്നറുമായ സുരേഷ് റെയ്‌ന. രണ്ടു താരങ്ങളെ ഓപ്ഷനുകളായി നല്‍കിയ ശേഷമാണ് അവരില്‍ നിന്നും ഓരോ റൗണ്ടുകളായി ബെസ്റ്റ് ആരാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ഒരു ഷോയില്‍ അതിഥിയായി എത്തിയപ്പോഴാണ് രണ്ടു വീതം ഓപ്ഷനുകള്‍ നല്‍കിയ ശേഷം അതില്‍ നിന്നുമൊരാളെ തിരഞ്ഞെടുക്കാനുള്ള ചാലഞ്ച് സുരേഷ് റെയ്‌നയ്ക്കു നല്‍കിയത്. എല്ലാവരും ഇന്ത്യന്‍ താരങ്ങളായിരുന്നുവെന്നതാണ് പ്രധാന കാര്യം
റെയ്‌നയ്ക്കു മുന്നില്‍ ആദ്യം വച്ച് ഓപ്ഷനുകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ അഭിഷേക് ശര്‍മ, പഞ്ചാബ് കിങ്‌സന്റെ തീപ്പൊരി ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ എന്നിവരായിരുന്നു. രണ്ടു പേരും ഒരുപോലെ അപകടകാരികളാണെങ്കിലും കൂടുതല്‍ കേമന്‍ അഭിഷേകാണെന്നായിരുന്നു റെയ്‌നയുടെ അഭിപ്രായം.
അടുത്തത് അഭിഷേകും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റന്‍ രജത് പാട്ടിധാറുമായിരുന്നു. പക്ഷെ ഇത്തവണ അഭിഷേകിനെ റെയ്‌ന കൈവിട്ടു. പകരം പാട്ടിധാറിന്റെ പേരാണ് പറഞ്ഞത്.
തുടര്‍ന്ന് പാട്ടിധാറിന്റെ എതിരാളിായി എത്തിയത് സ്റ്റാര്‍ ബാറ്ററും പഞ്ചാബ് കിങ്‌സ് നായകനുമായ ശ്രേയസ് അയ്യരാണ്. പാട്ടിധാറിനെ തള്ളിയ റെയ്‌നയുടെ വോട്ട് ശ്രേയസിനായിരുന്നു.
അതിനു ശേഷം ശ്രേയസിനൊപ്പം ഓപ്ഷനായി നല്‍കിയത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അഗ്രസീവ് ബാറ്ററും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനെയാണ്. അവിടെയും റെയ്‌നയുടെ ഉത്തരം ശ്രേയസെന്നായിരുന്നു. തുടര്‍ന്നു വന്നത് ഏറെ ആകാംക്ഷയുണ്ടാക്കുന്ന രണ്ടു പേരാണ്.

ശ്രേയസുമായി മാറ്റുരച്ചത് മലയാളി സൂപ്പര്‍ താരവും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പുതിയ പോസ്റ്റര്‍ ബോയ് ആയി മാറിയ സഞ്ജു സാംസണാണ്. രണ്ടു പേരും ഒരുപോലെ മികവുറ്റവരായതിനാല്‍ തന്നെ ഒരാളെ തിരഞ്ഞെടുക്കുക കടുപ്പം. പക്ഷെ റെയ്‌നയ്ക്കു സംശയമുണ്ടായില്ല. ശ്രേയസിനു പകരം അദ്ദേഹം തിരഞ്ഞെടുത്തത് സഞ്ജുവിനെയാണ്.
എന്നാല്‍ അടുത്ത ഓപ്ഷന്‍ വന്നപ്പോള്‍ മലയാളി താരം പിന്നിലായി. സഞ്ജുവിനൊപ്പം ഓപ്ഷനായി വന്നത് റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ റണ്‍മെഷീനും ഇന്ത്യന്‍ ഇതിഹാസുമായ വിരാട് കോലിയാണ്. ഇതില്‍ റെയ്‌നയുടെ വോട്ട് കോലിക്കായിരുന്നു. അതിനു ശേഷമായിരുന്നു അവസാനത്തെ ഓപ്ഷന്‍.
കോലിക്കൊപ്പമെത്തിയ പേര് രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡും ഇന്ത്യന്‍ ക്രിക്കറ്റിലെ ഭാവി സൂപ്പര്‍ താവുമായ വൈഭവ് സൂര്യവംശിയുടേതാണ്. ടൂര്‍ണമന്റില്‍ ഇതുവരെ വാരിക്കൂട്ടിയ റണ്‍സ് നോക്കുമ്പോള്‍ കോലി ഏറെ മുന്നിലാണെന്നതു ശരി തന്നെ. പക്ഷെ ഇപ്പോള്‍ ഐപഎല്ലിലെ ഏറ്റവും ബെസ്റ്റ് ബാറ്ററായി റെയ്‌നയുടെ വോട്ട് 15കാരനായ വൈഭവിനായിരുന്നു.