വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഡിആര്‍എസ്സില്‍ വീണ്ടും പന്തിന്റെ മണ്ടത്തരം; ധോണി തന്നെ മതിയെന്ന് ആരാധകര്‍

Rishabh Pant trolled for poor showing vs Bangladesh | Oneindia Malayalam

ഡല്‍ഹി: ഇന്ത്യയുടെ എക്കാലത്തേയും മികച്ച വിക്കറ്റ് കീപ്പറായ എംഎസ് ധോണിയുടെ പകരക്കാരനാണ് ഋഷഭ് പന്ത്. ധോണി കളമൊഴിയുമ്പോള്‍ യഥാര്‍ഥ പിന്‍ഗാമി പന്ത് ആയിരിക്കുമെന്ന് സെലക്ടര്‍മാര്‍ സൂചിപ്പിക്കുമ്പോഴും താരത്തിന്റെ പ്രകടനം പിന്നെയും നിലവാരത്തില്‍ താഴെ. ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ബാറ്റിങ്ങില്‍ മികവിലേക്ക് ഉയരാന്‍ കഴിയാതെപോയ പന്തിന് വിക്കറ്റ് കീപ്പിങ്ങിലും പിഴച്ചു.

ഡിആര്‍എസ് പാഴായി

ഡിആര്‍എസ് പാഴായി

ഡിആര്‍എസ് റിവ്യൂവില്‍ ധോണിയെപ്പോലെ കണിശത മറ്റൊരു വിക്കറ്റ് കീപ്പര്‍ക്കുമില്ല. ധോണി വിക്കറ്റിന് പിന്നലുണ്ടെങ്കില്‍ ക്യാപ്റ്റന് ഡിആര്‍എസ്സില്‍ ആശങ്കയുണ്ടാകാറില്ല. എന്നാല്‍ പന്തിനെ ഇക്കാര്യത്തില്‍ വിശ്വസിക്കാന്‍ ക്യാപ്റ്റന്മാര്‍ക്ക് കഴിയില്ലെന്ന് ഒരിക്കല്‍ക്കൂടി തെളിയിച്ചു. ബംഗ്ലാദേശിനെതിരെ ഇന്ത്യ നല്‍കിയ ഒരു ഡിആര്‍എസ് പാഴായത് പന്തിന്റെ കണിശതയില്ലായ്മയ്ക്ക് ഉദാഹരണമായി.

പന്തിനെ വിശ്വസിച്ച രോഹിത്

പന്തിനെ വിശ്വസിച്ച രോഹിത്

ബംഗ്ലാദേശ് ബാറ്റിങ്ങിനിടെ സൗമ്യ സര്‍ക്കാരിന്റെ ബാറ്റില്‍ കൊണ്ടാണ് പന്ത് ഗ്ലൗസിലെത്തിയതെന്ന് പന്ത് അപ്പീല്‍ ചെയ്തു. അമ്പയര്‍ നോട്ടൗട്ട് വിധിച്ചതോടെ പന്തിനെ വിശ്വസിച്ച് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡിആര്‍എസ്സിന് നല്‍കുകയായിരുന്നു. റീപ്ലേയില്‍ പന്ത് ബാറ്റില്‍ ഉരസിയില്ലെന്ന് വ്യക്തമായതോടെ ഇന്ത്യയുടെ അപ്പീല്‍ പാഴാവുകയും ചെയ്തു.

ഇതിനുശേഷം രോഹിത് ശര്‍മ പന്തിനോട് ഇക്കാര്യം സംസാരിക്കുന്നതും കാണാമായിരുന്നു. മത്സരത്തില്‍ ബംഗ്ലാദേശിനെ ജയിപ്പിച്ച മുഷ്ഫിഖുര്‍ റഹീം രണ്ടുതവണ വിക്കറ്റിന് മുന്നില്‍ കുടുങ്ങിയിരുന്നു. രണ്ടുതവണയും ഇന്ത്യ ഡിആര്‍എസ് നല്‍കിയില്ല. വിക്കറ്റ് കീപ്പറുമായി സംസാരിച്ചശേഷം രോഹിത് ഡിആര്‍എസ് വേണ്ടെന്നുവെക്കുകയായിരുന്നു. എന്നാല്‍, രണ്ടുതവണയും റഹീം പുറത്താണെന്ന് റിപ്ലേയില്‍ വ്യക്തമായി.


ബംഗ്ലാദേശിന് എതിരെ ഇന്ത്യയ്ക്ക് പിഴച്ചതെവിടെ? രോഹിത് ശര്‍മ്മ പറയും ഇതിനുത്തരം

ബാറ്റിങ്ങിലും പരാജയം

ബാറ്റിങ്ങിലും പരാജയം

മത്സരത്തില്‍ 26 പന്തില്‍നിന്നും നിന്നും 27 റണ്‍സെടുത്താണ് പന്ത് പുറത്തായത്. റണ്‍റേറ്റ് ഉയര്‍ത്തേണ്ട ഘട്ടത്തില്‍ താരത്തിന് അതിന് കഴിഞ്ഞില്ല. മത്സരശേഷം സോഷ്യല്‍ മീഡിയയില്‍ പന്തിന് ട്രോള്‍ മഴയാണ്. സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുള്ള കളിക്കാര്‍ പുറത്തിരിക്കുമ്പോള്‍ പന്തിന് കൂടുതല്‍ അവസരം നല്‍കുന്നതിനെ ആരാധകര്‍ വിമര്‍ശിച്ചു. വിക്കറ്റ് കീപ്പിങ്ങിലെ മണ്ടത്തരവും ബാറ്റിലെ മികവില്ലായ്മയും താരത്തിന് വരും മത്സരങ്ങളില്‍ തിരിച്ചടിയായേക്കും.

മഴ ചതിച്ചു; ഓസ്‌ട്രേലിയ - പാകിസ്താന്‍ ടി20 പാതിവഴിയില്‍ ഉപേക്ഷിച്ചു

ഇന്ത്യയ്ക്ക് തോല്‍വി

ഇന്ത്യയ്ക്ക് തോല്‍വി

ബംഗ്ലാദേശിനെതിരായ ആദ്യ ടി20യില്‍ ഏഴു വിക്കറ്റിനാണ് ഇന്ത്യക്കു തോല്‍വി ചോദിച്ചുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റിന് 148 റണ്‍സിലൊതുങ്ങിയപ്പോള്‍ മറുപടിയില്‍ മുഷ്ഫിഖുര്‍ റഹീ (60*)മിന്റെ മികവില്‍ ബംഗ്ലാദേശ് ജയിച്ചുകയറുകയായിരുന്നു. ടി20യില്‍ ഇതാദ്യമായാണ് ഇന്ത്യക്കെതിരേ ബംഗ്ലാദേശ് ജയം നേടുന്നത്. ഈ വിജയത്തോടെ മൂന്നു മത്സരങ്ങളുടെ പരമ്പരയില്‍ ബംഗ്ലാദേശ് 1-0ന് മുന്നിലെത്തുകയും ചെയ്തു.

Story first published: Monday, November 4, 2019, 11:45 [IST]
Other articles published on Nov 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X