വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: മൂന്നില്‍ രണ്ടിലും മുട്ടുമടക്കി... മുംബൈക്ക് പിഴയ്ക്കുന്നതെവിടെ? കാരണങ്ങള്‍ ഒന്നിലേറെ

ആര്‍സിബിയെ മാത്രമാണ് മുംബൈക്കു തോല്‍പ്പിക്കാനായത്

By Manu
തോറ്റു കൊണ്ടു തുടങ്ങുകയെന്ന പതിവിൽ മുംബൈ | Oneindia Malayalam

മുംബൈ: ഐപിഎല്ലില്‍ തോറ്റു കൊണ്ടു തുടങ്ങുകയെന്ന പതിവ് മൂന്നു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും തെറ്റിച്ചില്ല. മൂന്നു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ രോഹിത് ശര്‍മയും സംഘവും രണ്ടിലും പരാജയത്തിന്റെ കയ്പുനീര്‍ കുടിച്ചു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ മാത്രമാണ് മുംബൈക്കു മുട്ടുകുത്തിക്കാനായത്. ഡല്‍ഹി ക്യാപ്പിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ് എന്നിവരോടാണ് മുംബൈ തോല്‍വി സമ്മതിച്ചത്.

ഐപിഎല്‍: കെകെആറിന് സൂപ്പര്‍ ഓവര്‍ ശാപം തീരുന്നില്ല!! പിഴച്ചത് മൂന്നാം തവണ... ആദ്യ ടൈ 2009ല്‍ ഐപിഎല്‍: കെകെആറിന് സൂപ്പര്‍ ഓവര്‍ ശാപം തീരുന്നില്ല!! പിഴച്ചത് മൂന്നാം തവണ... ആദ്യ ടൈ 2009ല്‍

നേരത്തേ ചാംപ്യന്‍മാരായ മുന്‍ സീസണുകളിലും മുംബൈയുടെ സ്ഥിതി ഇങ്ങനെയൊക്കെയായിരുന്നു. സീസണിന്റെ തുടക്കത്തിലെ മല്‍സരങ്ങളില്‍ തുടര്‍ തോല്‍വികളേറ്റുവാങ്ങി സീസണിന്റെ രണ്ടാം പകുതിയില്‍ ശക്തമായ തിരിച്ചുവരവ് നടത്തുന്ന രീതിയാണ് മുംബൈയ്ക്കുള്ളത്. ഈ സീസണില്‍ ശക്തമായ ടീം തന്നെയാണ് മുംബൈയ്ക്കുള്ളത്. സൂപ്പര്‍ താരങ്ങളായ യുവരാജ് സിങ്, ക്വിന്റണ്‍ ഡികോക്ക്, ലസിത് മലിങ്ക എന്നിവരെ ഈ സീസണില്‍ മുംബൈ തങ്ങളുടെ തടകത്തിലേക്കു കൊണ്ടുവന്നിരുന്നു. മുംബൈയുടെ തിരിച്ചടികള്‍ക്കുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

മര്‍ക്കാണ്ഡെയെ തഴയുന്നു

മര്‍ക്കാണ്ഡെയെ തഴയുന്നു

കഴിഞ്ഞ ഐപിഎല്ലിലെ കണ്ടെത്തലുകളിലൊന്നായിരുന്നു മുംബൈയുടെ യുവ സ്പിന്നര്‍ മായങ്ക് മര്‍ക്കാണ്ഡെ. സീസണിന്റെ ആദ്യപകുതിയില്‍ ഗംഭീര പ്രകടനമാണ് താരം നടത്തിയത്. രണ്ടാംപകുതിയില്‍ അല്‍പ്പം നിറം മങ്ങിയെങ്കിലും ഈ സീസണില്‍ മര്‍ക്കാണ്ഡെ കൂടുതല്‍ ശക്തിയോടെ തിരിച്ചുവരുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ 21 കാരനെ ഈ സീസണില്‍ പലപ്പോഴും കണ്ടില്ലെന്നു നടിക്കുകയാണ് മുംബൈ. ഡല്‍ഹിയോടെ പരാജയപ്പെട്ട ആദ്യ മല്‍സരത്തില്‍ മുംബൈയുടെ പ്ലെയിങ് ഇലവനില്‍പ്പോലും താരം ഇല്ലായിരുന്നു.
ആര്‍സിബിക്കെതിരേ രണ്ടാം മല്‍സരത്തില്‍ തിരിച്ചെത്തിയെങ്കിലും ക്യാപ്റ്റന്‍ രോഹിത് മൂന്നോവര്‍ മാത്രമേ മര്‍ക്കാണ്ഡെയെക്കൊണ്ട് ബൗള്‍ ചെയ്യിച്ചുള്ളൂ. താരത്തിന്റെ ഓവറില്‍ യുവരാജ് സിങ് ഒരു ക്യാച്ച് പാഴാക്കിയിരുന്നു. മാത്രമല്ല സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ് മര്‍ക്കാണ്ഡെയ്‌ക്കെതിരേ റണ്‍സെടുക്കാന്‍ വിഷമിക്കുകയും ചെയ്തിരുന്നു.

മധ്യനിരയുടെ പ്രകടനം

മധ്യനിരയുടെ പ്രകടനം

മധ്യനിരയുടെ പ്രകടനമാണ് മുംബൈയ്ക്കു തിരിച്ചടിയാവുന്ന മറ്റൊരു പ്രധാന കാര്യം. ഇതുവരെ കളിച്ച മൂന്നു മല്‍സരങ്ങളില്‍ 176, 187, 176 എന്നിങ്ങനെയായിരുന്നു മുംബൈയുടെ സ്‌കോറുകള്‍. എന്നാല്‍ താരമികവ് പരിഗണിക്കുമ്പോള്‍ ഇതിനേക്കാള്‍ വലിയ സ്‌കോര്‍ നേടാനുള്ള ശേഷി മുംബൈയ്ക്കുണ്ട്. ഡല്‍ഹിക്കെതിരായ ആദ്യ കളിയില്‍ 214 റണ്‍സ് പിന്തുടര്‍ന്നപ്പോള്‍ അതിന് അടുത്തെത്താന്‍ പോലും മുംബൈയ്ക്കായില്ല. ആര്‍സിബിക്കെതിരേ രണ്ടിന് 124 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും മുംബൈ ആറിന് 146 റണ്‍സെന്ന നിലയിലേക്കു വീണിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ വെടിക്കെട്ടാണ് ടീമിനെ കരകയറ്റിയത്.
പഞ്ചാബിനെതിരേയും മുംബൈ ഇതാവര്‍ത്തിച്ചു. 12.5 ഓനറില്‍ രണ്ടിന് 120 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന മുംബൈക്കു പക്ഷെ നേടാനായത് 176 റണ്‍സാണ്. മധ്യനിരയുടെ മെല്ലെപ്പോക്കായിരുന്നു പ്രധാന കാരണം.
കിരോണ്‍ പൊള്ളാര്‍ഡ് തുടരെ ഫ്‌ളോപ്പാവുന്നതാണ് മുംബൈയെ അലട്ടുന്ന പ്രധാന ഘടകം. കൡച്ച മൂന്നു മല്‍സരങ്ങളില്‍ നിന്നും 33 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയത്. നാലാം നമ്പറില്‍ യുവിയുടെ പ്രകടനവും അത്ര മികച്ചതല്ല. ഒരു ഫിഫ്റ്റി താരം നേടിയെങ്കിലും സ്‌ട്രൈക്ക് റേറ്റ് കുറവാണെന്നത് മുംബൈയ്ക്കു ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.

ഇഷാനും കട്ടിങും എവിടെ?

ഇഷാനും കട്ടിങും എവിടെ?

കഴിഞ്ഞ സീസണില്‍ മുംബൈയുടെ വിക്കറ്റ് കാത്ത യുവതാരം ഇഷാന്‍ കിഷനെ ഇത്തവണ കാണാന്‍ പോലുമില്ല. ഡികോക്കിന്റെ വരവാണ് ഇഷാന്റെ സ്ഥാനം തെറിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ 14 മല്‍സസരങ്ങൡ നിന്നും 149.45 സ്‌ട്രൈക്ക് റേറ്റോടെ താരം 275 റണ്‍സെടുത്തിരുന്നു. ഈ സീസണില്‍ മുംബൈയുടെ മിന്നും താരങ്ങളിലൊരാളായി ഇഷാന്‍ മാറുമെന്നും വിലയിരുത്തപ്പെട്ടിരുന്നു. ഐപിഎല്ലിനു മുമ്പ് നടന്ന സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ 55.50 ശരാശരിയില്‍ താരം 333 റണ്‍സെടുത്തിരുന്നു.
എന്നാല്‍ ഈ സീസണില്‍ മുംബൈയുടെ ആദ്യ മൂന്നു കളികൡും ഇഷാന്‍ ടീമിന് പുറതതായിരുന്നു. മൂന്നാമനായോ നാലാമനായോ മുംബൈക്കു പരീക്ഷിക്കാവുന്ന താരമാണ് അദ്ദേഹം. ഇഷാനെക്കൂടാത ഓസ്‌ട്രേലിയുടെ ബെന്‍ കട്ടിങാണ് മുംബൈ തഴഞ്ഞ മറ്റൊരു പ്രധാന താരം. ഡല്‍ഹിക്കെതിരായ ആദ്യ മല്‍സരത്തില്‍ കളിച്ചെങ്കിലും പിന്നീടുള്ള രണ്ടു കളികളിലും കട്ടിങ് തഴയപ്പെട്ടു. ബിഗ് ബാഷ് ലീഗില്‍ ബ്രിസ്ബണ്‍ ഹീറ്റിനായി 14 മല്‍സരങ്ങളില്‍ നിന്നും 249 റണ്‍സും 12 വിക്കറ്റുകളും താരം നേടിയിരുന്നു.

Story first published: Sunday, March 31, 2019, 15:41 [IST]
Other articles published on Mar 31, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X