ദക്ഷിണാഫ്രിക്ക വീണ്ടും പിങ്കില്‍ നിറയും, ജൊഹാന്നസ്ബര്‍ഗും പിങ്കും തമ്മില്‍... ഇതാണ് കാരണം

Written By:

ജൊഹാന്നസ്ബര്‍ഗ്: ശനിയാഴ്ച നടക്കുന്ന ഏകദിന പരമ്പരയിലെ നിര്‍ണായകമായ നാലാം ഏകദിനത്തില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്കയെ സ്ഥിരം ജഴ്‌സിയില്‍ കാണില്ല. പകരം പിങ്ക് നിറത്തിലുള്ള ജഴ്‌സിയിലാവും ആതിഥേയര്‍ ഇന്ത്യക്കെതിരേ ജീവന്‍മരണ പോരാട്ടത്തിനിറങ്ങുക. ജൊഹാന്നസ്ബര്‍ഗില്‍ ഇതു ഏഴാം തവണയാണ് തങ്ങളുടെ സ്ഥിരം ജഴ്‌സി മാറ്റി വച്ച് പകരം പിങ്ക് നിറത്തിലുള്ള ജഴ്‌സിയില്‍ ദക്ഷിണാഫ്രിക്ക കളിക്കുന്നത്. 2013ലെ കഴിഞ്ഞ പര്യടനത്തിലും ഇവിടെ നടന്ന കളിയില്‍ ഇന്ത്യക്കെതിരേ ദക്ഷിണാഫ്രിക്ക പിങ്ക് ജഴ്‌സിയിലാണ് ഇറങ്ങിയത്.

1

രാജ്യത്ത് അര്‍ബുദം കാരണം വലയുന്നവരുടെ ചികില്‍സയ്ക്കുള്ള ധനസമാഹരണത്തിന്റെ ഭാഗമായാണ് പിങ്ക് ഡേ ആഘോഷിക്കുന്നത്. ജൊഹാന്നസ്ബര്‍ഗില്‍ നടക്കുന്ന ഏകദിനങ്ങളില്‍ ലഭിക്കുന്ന പണം രാജ്യത്ത് അര്‍ബുദം ബാധിച്ചവര്‍ക്കു വേണ്ടിയാണ് ദക്ഷിണാഫ്രിക്ക മാറ്റിവയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ഇവിടെ മാത്രം പിങ്ക് ജഴ്‌സിയില്‍ ആതിഥേയര്‍ ഗ്രൗണ്ടിലിറങ്ങുന്നത്. ശനിയാഴ്ച നടക്കുന്ന മല്‍സരത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം സ്തനാര്‍ബുദം ബാധിച്ചവരെ ചികില്‍സിക്കുന്ന ജൊഹാന്നസ്ബര്‍ഗിലെ ക്ലിനിക്കിനു കൈമാറാനാണ് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കന്‍ ടീം മാത്രമല്ല മല്‍സരം കാണാന്‍ സ്റ്റേഡിയത്തിലെത്തുന്ന കാണികളും സ്തനാര്‍ബുദ അവബോധത്തിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയേകിക്കൊണ്ട് പിങ്ക് നിറത്തിലുള്ള വസ്ത്രങ്ങളാണ് ധരിക്കുക. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലും വര്‍ഷംതോറും സമാനമായി പിങ്ക് ക്രിക്കറ്റ് ടെസ്റ്റ് നടത്താറുണ്ട്. സിഡ്‌നി ടെസ്റ്റില്‍ നിന്നുള്ള വരുമാനം അര്‍ബുദത്തെ തുടര്‍ന്നു വലയുന്ന സാമ്പത്തിക ശേഷിയില്ലാത്തവരുടെ ചികില്‍സയ്ക്കായി സംഭാവന ചെയ്യാറാണുള്ളത്.

Story first published: Saturday, February 10, 2018, 7:50 [IST]
Other articles published on Feb 10, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍