വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: വീണ്ടും നാണംകെട്ടു,കോലിയുടെ കണ്‍ട്രോള്‍ പോയി!! ധൈര്യമില്ലെങ്കില്‍ കാര്യമില്ലെന്ന് നായകന്‍

അഞ്ചു വിക്കറ്റിനാണ് കെകെആര്‍ ആര്‍സിബിയെ തോല്‍പ്പിച്ചത്

By Manu
റ​സ​ല്‍ വെ​ടി​ക്കെ​ട്ട് അല്ല, റസ്സൽ കൊലയടി

ബെംഗളൂരു: ജയിച്ചുവെന്ന് ഉറപ്പിച്ച മല്‍സരം തങ്ങളുടെ വരുതിയില്‍ നിന്നും വഴുതിപ്പോയതിന്റെ ഷോക്കിലാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഐപിഎല്ലില്‍ വെള്ളിയാഴ്ച രാത്രി നടന്ന റണ്‍മഴ കണ്ട പോരാട്ടത്തില്‍ അഞ്ചു വിക്കറ്റിനാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ആര്‍സിബിയെ ഞെട്ടിച്ചത്. ഈ സീസണില്‍ ആര്‍സിബിയുടെ തുടര്‍ച്ചയായ അഞ്ചാം പരാജയമാണിത്.

വോണുമായി ബെറ്റുവെച്ച ഹെയ്ഡന്‍ വേഷം മാറി ചെന്നൈ തെരുവില്‍; മീശയും താടിയും ഒട്ടിച്ചു വോണുമായി ബെറ്റുവെച്ച ഹെയ്ഡന്‍ വേഷം മാറി ചെന്നൈ തെരുവില്‍; മീശയും താടിയും ഒട്ടിച്ചു

ആദ്യം ബാറ്റ് ചെയ്ത ആര്‍സിബി മൂന്നു വിക്കറ്റിന് 205 റണ്‍സെടുത്തപ്പോള്‍ വിജയപ്രതീക്ഷയിലായിരുന്നു. മറുപടിയില്‍ 17 ഓവര്‍ വരെ കളി ആര്‍സിബിയുടെ വരുതിയിലായിരുന്നു. എന്നാല്‍ സൂപ്പര്‍ താരം ആന്ദ്രെ റസ്സലിന്റെ (13 പന്തില്‍ 48*) അവിശ്വസനീയ ഇന്നിങ്‌സ് ആര്‍സിബിയെ ഞെട്ടിക്കുകയായിരുന്നു. ബൗളര്‍മാരുടെ പ്രകടനത്തില്‍ കടുത്ത നിരാശയാണ് മല്‍സരശേഷം കോലി പ്രകടിപ്പിച്ചത്.

ഒരിക്കലും അംഗീകരിക്കാനാവില്ല

ഒരിക്കലും അംഗീകരിക്കാനാവില്ല

എവിടെയാണ് ആര്‍സിബി മല്‍സരം കൈവിട്ടത് എന്ന കാര്യത്തില്‍ അധികം ചിന്തിക്കേണ്ടതില്ല. അവസാന നാലോവറിലെ ബൗളിങ് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. കൂടുതല്‍ തന്ത്രപരമായി ബൗളര്‍മാര്‍ പന്തെറിയേണ്ടിയിരുന്നു. എന്നാല്‍ അതുണ്ടായില്ല. സമ്മര്‍ദ്ദത്തിനു വഴങ്ങി മല്‍സരം കൈവിടേണ്ടി വരികയായിരുന്നുവെന്നും മല്‍സരശേഷം കോലി ചൂണ്ടിക്കാട്ടി.
അവസാനത്തെ നാലോവറില്‍ മാത്രം 71 റണ്‍സാണ് കെകെആര്‍ വാരിക്കൂട്ടിയത്. ഇതില്‍ ടിം സോത്തിയുടെ 19ാം ഓവറില്‍ മാത്രം കെകെആറിന് 29 റണ്‍സ് ലഭിച്ചു. നാലു സിക്‌സറുകളും ഒരു ബൗണ്ടറിയും ഈ ഓവറിലുണ്ടായിരുന്നു.

ധൈര്യം കാണിക്കേണ്ടിയിരുന്നു

ധൈര്യം കാണിക്കേണ്ടിയിരുന്നു

നിര്‍ണായക ഓവറുകളില്‍ ബൗളര്‍മാര്‍ ധൈര്യത്തോടെ പന്തെറിയണമായിരുന്നുവെന്ന് കോലി പറഞ്ഞു. പ്രതിസന്ധി ഘട്ടങ്ങളില്‍ ധൈര്യപൂര്‍വ്വം ബൗള്‍ ചെയ്തില്ലെങ്കില്‍ റസ്സലിനെപ്പോലുള്ള വമ്പനടിക്കാരെ പിടിച്ചുനിര്‍ത്തുക ദുഷ്‌കരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
84 റണ്‍സിനാണ് മല്‍സരത്തില്‍ കോലി പുറത്തായത്. കളിയുടെ ആ ഘട്ടത്തില്‍ പുറത്തായപ്പോള്‍ നിരാശനായിരുന്നു. 20-25 റണ്‍സ് കൂടി തങ്ങള്‍ക്കു നേടാമായിരുന്നു. അവസാനത്തേക്ക് എബിഡിക്ക് കൂടുതല്‍ പന്തുകള്‍ നേരിടാന്‍ കഴിഞ്ഞതുമില്ല. എങ്കിലും ജയിക്കാവുന്ന സ്‌കോറായിരുന്നു 205 എന്നാണ് കരുതിയതെന്നും കോലി വിശദമാക്കി.

നാലോവറില്‍ 75 റണ്‍സ് പ്രതിരോധിക്കാനായില്ല

നാലോവറില്‍ 75 റണ്‍സ് പ്രതിരോധിക്കാനായില്ല

നാലോവറില്‍ 75 റണ്‍സ് പോലും പ്രതിരോധിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ 100 റണ്‍സ് പ്രതിരോധിക്കുന്നതു പോലും അസാധ്യമാണ്. എവിടെയാണ് പിഴച്ചതെന്നതിനെക്കുറിച്ച് മല്‍സരശേഷം ടീമുമായി സംസാരിച്ചിരുന്നു. അതല്ലാതെ വേറെയൊന്നും സംസാരിക്കാന്‍ ഉണ്ടായിരുന്നില്ല. എല്ലായ്‌പ്പോഴും ഇങ്ങനെ സംസാരിച്ചതു കൊണ്ടു മാത്രം എന്തെങ്കിലും പ്രയോജനമുണ്ടാവുമെന്നും കരുതുന്നില്ല.
അടുത്ത മല്‍സരത്തില്‍ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാനുള്ള അവസരം ടീമിന് നല്‍കൂ. ഈ സീസണ്‍ ഇതുവരെ വളരെ നിരാശാജനകമാണ്. എങ്കിലും തിരിച്ചുവരാമെന്ന പ്രതീക്ഷ ഇപ്പോഴും കൈവിട്ടിട്ടില്ലെന്നും കോലി കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 6, 2019, 10:44 [IST]
Other articles published on Apr 6, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X