പന്ത് ചുരണ്ടല്‍; സ്മിത്ത് ഐപിഎല്ലില്‍ നിന്നും പുറത്തേക്കോ?; രാജീവ് ശുക്ല പറയുന്നു

Posted By: rajesh mc

ജയ്പൂര്‍: ഐപിഎല്‍ ടൂര്‍ണമെന്റ് അടുത്തിരിക്കെ രാജസ്ഥാന്‍ റോയല്‍സ് ടീം ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് പന്ത് ചുരണ്ടല്‍ വിവാദത്തില്‍ ഉള്‍പ്പെട്ടത് ടീമിനെ ബാധിച്ചേക്കുമെന്ന് സൂചന. സ്മിത്തിനെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഇടപെട്ട് ദേശീയ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു. രാജസ്ഥാന്‍ റോയല്‍സും സ്മിത്തിനെ ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്.

ഐസിസിയുടെ തീരുമാനത്തിനുശേഷം മാത്രമേ ഐപിഎല്ലിലെ ഇവരുടെ ഭാവി തീരുമാനിക്കുകയുള്ളൂ എന്നാണ് ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ലയുടെ പ്രതികരണം. പന്ത് ചുരണ്ടല്‍ വിവാദം ഐസിസി പരിശോധിച്ചുവരികയാണ്. വിഷയത്തില്‍ അടുത്തദിവസം തന്നെ തീരുമാനം പുറത്തുവരും.

stevesmith

പന്ത് ചുരണ്ടല്‍ വിവാദത്തില്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നാണ് രാജസ്ഥാന്‍ റോയല്‍സ് എക്‌സിക്യുട്ടീവ് ചെയര്‍മാന്‍ രഞ്ജിത്ത് ബര്‍ത്താകുര്‍ പറയുന്നത്. ബിസിസിഐയുടെ തീരുമാനപ്രകാരമാണ് മുന്നോട്ടുപോവുക. അതുവരെ എല്ലാ കളിക്കാരും ടീമിനൊപ്പമുണ്ടാകും. ആരാധകര്‍ ഇക്കാര്യത്തില്‍ സഹകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പന്ത് ചുരണ്ടല്‍ വിവാദം കത്തിക്കയറുകയാണ്. ഒരു ടീം ഒന്നടങ്കം കളിക്കുമുന്നേ പന്തില്‍ കൃത്രിമം കാണിക്കാന്‍ തീരുമാനിച്ചെന്ന വിവരം ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിട്ടുണ്ട്. കോച്ചും ക്യാപ്റ്റനുമെല്ലാം കടുത്ത ശിക്ഷ അര്‍ഹിക്കുന്നുവെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിന്റെ വിശ്വസനീയതയെ ഏറെ ബാധിക്കുന്നതാണ് ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Monday, March 26, 2018, 8:25 [IST]
Other articles published on Mar 26, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍