ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളും ഭാര്യമാരും തമ്മില്‍ വഴക്കാണോ?; കാരണം റെയ്‌ന പറയും

Posted By: rajesh mc
IPL 2018: ക്രിക്കറ്റ് താരങ്ങളും ഭാര്യമാരും തമ്മില്‍ വഴക്ക്? | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടംപിടിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാല്‍ അതിലേറെ ബുദ്ധിമുട്ടുള്ള മറ്റൊരു കാര്യമുണ്ട്. ടീമിലെ സ്ഥാനത്തോടൊപ്പം കുടുംബവുമായി മികച്ച ബന്ധം പുലര്‍ത്തുക. ടൂര്‍ണമെന്റുമായി പല ഇടങ്ങളില്‍ സഞ്ചരിക്കുന്ന ക്രിക്കറ്റ് താരങ്ങളെ സംബന്ധിച്ച് കുടുംബബന്ധം ശക്തമാക്കി വെയ്ക്കുന്നത് ഒരു കാലം വരെ എളുപ്പമുള്ള കാര്യമായിരുന്നില്ല. എന്നാല്‍ ഇന്ത്യയുടെ ക്രിക്കറ്റ് ബോര്‍ഡ് ഇതിനൊരു മികച്ച പരിഹാരം നടപ്പാക്കി. എവിടെ പോയാലും കുടുംബത്തെ കൂടെ കൂട്ടാനൊരു അവസരം. ഇതോടെ ക്രിക്കറ്റ് താരങ്ങളുടെ കുടുംബങ്ങളില്‍ വഴക്ക് ഇല്ലാതായെന്നാണ് ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌ന വ്യക്തമാക്കുന്നത്.

sureshraina

പര്യടനങ്ങളിലും, ഐപിഎല്ലിനും ഇടയില്‍ കുടുംബം കൂടെ ഉണ്ടാക്കുന്നത് വളരെ പ്രധാനമാണെന്ന് റെയ്‌ന അഭിപ്രായപ്പെട്ടു. ബോറിയ മജൂംദാറിന്റെ ഇലവന്‍ ഗുഡ്‌സ് & എ ബില്ല്യണ്‍ ഇന്ത്യന്‍സിന്റെ പുസ്തകപ്രകാശന ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരമായ ഇന്ത്യന്‍ താരത്തിന്റെ അഭിപ്രായപ്രകടനങ്ങള്‍. ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റുകളുടെ സമ്മര്‍ദ്ദം അകറ്റാന്‍ ബിസിസിഐയും, ഐപിഎല്‍ ഫ്രാഞ്ചൈസികളുടെയും ഈ തീരുമാനം സഹായിക്കുന്നതായി താരം കൂട്ടിച്ചേര്‍ത്തു.

'ഒരു മകള്‍ ഉണ്ടാകുന്നത് അനുഗ്രഹമാണ്. അവള്‍ കൂടെയുള്ളപ്പോള്‍ ഒരു റിലാക്‌സേഷനാണ്. നേരത്തെ ടൂര്‍ണമെന്റുകള്‍ നടക്കുമ്പോള്‍ കുട്ടികളും, ഭാര്യയുമൊക്കെ മാറിനില്‍ക്കേണ്ടിയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ഇത് മാറ്റിവെച്ചു. പ്രിയപ്പെട്ടവര്‍ക്കൊപ്പം ചെലവാക്കാന്‍ ഇപ്പോള്‍ സമയമുണ്ട്.', സുരേഷ് റെയ്‌ന പറഞ്ഞു.

ഭാര്യമാരുമായി താരങ്ങള്‍ക്ക് കൂടുതല്‍ സമയം പങ്കിടാന്‍ കഴിയുന്നത് മൂലം പല കുടുംബങ്ങളിലും വഴക്ക് ഇല്ലാതായെന്നും റെയ്‌ന കൂട്ടിച്ചേര്‍ത്തു. താരഭാര്യമാര്‍ പരസ്പരം പരിചയപ്പെട്ട് അവരുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളുമെന്നതും മറ്റൊരു ആശ്വാസമായി റെയ്‌ന ചൂണ്ടിക്കാണിക്കുന്നു. ഐപിഎല്ലില്‍ ധോണിയുടെ ചെന്നൈ നിലനിര്‍ത്തിയ താരമാണ് സുരേഷ് റെയ്‌ന.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 8:14 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍