വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലിലെ ഏറ്റവും ശക്തരായ നിരയായി മുംബൈ മാറാന്‍ കാരണമെന്ത്? ദ്രാവിഡ് വിശദീകരിക്കുന്നു

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഏറ്റവും ശക്തരായ നിരയാണ് മുംബൈ ഇന്ത്യന്‍സ്. താരസമ്പന്നതയിലും കിരീട നേട്ടത്തിലും മുംബൈയുടെ തട്ട് ഉയര്‍ന്ന് തന്നെ ഇരിക്കും. ഇതിനോടകം അഞ്ച് കിരീടങ്ങള്‍ അലമാരയിലെത്തിച്ച മുംബൈ ഈ സീസണില്‍ വളരെ അനായാസമായാണ് കിരീടത്തിലേക്കെത്തിയത്. ടീമിലെ എല്ലാ താരങ്ങളും ഒന്നിനൊന്ന് മികച്ച പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെച്ചത്. എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് ഇത്തരത്തില്‍ സ്ഥിരതയോടെ കിരീടം നേടാനുള്ള കാരണം? മറ്റ് ടീമുകളെ അപേക്ഷിച്ച് എന്ത് സവിശേഷതയാണ് മുംബൈക്കുള്ളത്?ഇതിനുള്ള ഉത്തരം മുന്‍ ഇന്ത്യന്‍ നായകനും നിലവിലെ നാഷണല്‍ ക്രിക്കറ്റ് അക്കാദമി ചെയര്‍മാനുമായ രാഹുല്‍ ദ്രാവിഡ് പറയും. മുംബൈ ടീം താരങ്ങളുടെ തിരഞ്ഞെടുപ്പാണ് അവരെ വ്യത്യസ്തരാക്കുന്നതെന്നാണ് ദ്രാവിഡ് പറയുന്നത്.

'അവസാന നാല്,അഞ്ച് വര്‍ഷമായി സ്ഥിരതയാര്‍ന്ന പ്രകടനമാണ് അവര്‍ കാഴ്ചവെക്കുന്നത്. മികച്ച അടിത്തറ ഉണ്ടാക്കാന്‍ അവര്‍ക്ക് സാധിച്ചിട്ടുണ്ട്. അതിന് കാരണം അവരുടെ ശക്തരായ താരനിരയാണ്. മികച്ച യുവതാരങ്ങളുടെയും സീനിയര്‍ താരങ്ങളുടെയും കരുത്ത് മുംബൈക്കുണ്ട്. യുവതാരമായിരിക്കുമ്പോള്‍ തന്നെ ജസ്പ്രീത് ബൂംറയുടെയും ഹര്‍ദിക് പാണ്ഡ്യയുടെയും പ്രതിഭ തിരിച്ചറിയാന്‍ അവര്‍ക്കായി. ഇപ്പോഴിതാ രാഹുല്‍ ചഹാര്‍,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍ തുടങ്ങിയവരും. അവരുടെ നേട്ടങ്ങള്‍ക്ക് പ്രധാന കാരണം ഈ പ്രതിഭാശാലികളായ താരങ്ങളുടെ നിരയാണ്'- ദ്രാവിഡ് പറഞ്ഞു.

rahuldravid-mi

ഇത്തവണ മുംബൈ കിരീടം നേടിയപ്പോള്‍ നിര്‍ണ്ണായകമായത് ഇഷാന്‍ കിഷന്റെയും സൂര്യകുമാര്‍ യാദവിന്റെയും ബാറ്റിങ്ങാണ്. ഓപ്പണറായും നാലാം നമ്പറിലും ഇഷാന്‍ തിളങ്ങിയപ്പോള്‍ മൂന്നാം നമ്പറിലാണ് സൂര്യകുമാര്‍ ശോഭിച്ചത്. 14 മത്സരങ്ങളില്‍ നിന്ന് 516 റണ്‍സ് ഇഷാന്‍ അടിച്ചെടുത്തപ്പോള്‍ 16 മത്സരത്തില്‍ നിന്ന് 480 റണ്‍സാണ് സൂര്യകുമാര്‍ നേടിയത്. 30 സിക്‌സുകളുമായി ഇത്തവണ കൂടുതല്‍ സിക്‌സര്‍ നേടിയ താരമെന്ന ബഹുമതിയും ഇഷാന്‍ സ്വന്തമാക്കിയിരുന്നു. മധ്യനിരയില്‍ കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ എന്നിവരുടെ ബാറ്റിങ്ങും മുംബൈയുടെ കരുത്തുയര്‍ത്തുന്നു. ഐപിഎല്ലില്‍ ഇപ്പോള്‍ തിളങ്ങുന്ന ഒട്ടുമിക്ക താരങ്ങളും അണ്ടര്‍ 19 ക്രിക്കറ്റിലൂടെ വളര്‍ന്നു വന്നവരാണ്. പരിശീലകനെന്ന നിലയില്‍ അവരുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്കാണ് രാഹുല്‍ ദ്രാവിഡിനുള്ളത്.

രാജസ്ഥാന്‍ റോയല്‍സ് താരം രാഹുല്‍ തെവാത്തിയയെ ദ്രാവിഡ് പ്രശംസിച്ചു. യുവതാരങ്ങള്‍ക്ക് ഐപിഎല്ലിലൂടെ എന്ത് നേടാനാകുമെന്നതിന്റെ ഉദാഹരമാണ് തെവാത്തിയ. ഈ സീസണോടെ മാച്ച് വിന്നറായി മാറാന്‍ തെവാത്തിയയാണ്. രഞ്ജി ട്രോഫിയില്‍ ഹരിയാനക്കുവേണ്ടി കളിക്കുമ്പോള്‍ യുസ് വേന്ദ്ര ചഹാല്‍,ജയന്ത് യാദവ്,അമിത് മിശ്ര തുടങ്ങിയവരെപ്പോലെ വെറും സ്പിന്‍ ബൗളര്‍ മാത്രമായിരുന്നു തെവാത്തിയയെന്നും എന്നാല്‍ ഐപിഎല്ലിലൂടെ അവന്‍ മാച്ച് വിന്നറായി മാറിയെന്നും ദ്രാവിഡ് അഭിപ്രായപ്പെട്ടു.

Story first published: Saturday, November 14, 2020, 16:41 [IST]
Other articles published on Nov 14, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X