വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സ്വപ്‌നം സമാന തുടക്കവുമായി പൃഥ്വി ഷാ അരങ്ങേറി; സച്ചിന്റെ റെക്കോര്‍ഡ് തകര്‍ത്ത താരം യഥാര്‍ഥ പിന്‍ഗാമിയാകുമോ?

രാജ്‌കോട്ട്: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ കൗമാരതാരം പൃഥ്വി ഷാ അരങ്ങേറ്റം കുറിച്ചു. കെ എല്‍ രാഹുലിനൊപ്പം ഓപ്പണറായാണ് പതിനെട്ടുകാരനായ പൃഥ്വിയുടെ ടെസ്റ്റ് കരിയറിന് തുടക്കമായത്. ആദ്യ ഓവറില്‍ തന്നെ രാഹുല്‍ പുറത്തായിട്ടും സ്വതസിദ്ധമായ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത താരം ആദ്യ മത്സരത്തില്‍ തന്നെ അര്‍ധസെഞ്ച്വറി പൂര്‍ത്തിയാക്കിക്കഴിഞ്ഞു.

<strong>ഒന്നാം ടെസ്റ്റ്: പൃഥ്വിക്ക് അരങ്ങേറ്റം... വിന്‍ഡീസിനെതിരേ ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ</strong>ഒന്നാം ടെസ്റ്റ്: പൃഥ്വിക്ക് അരങ്ങേറ്റം... വിന്‍ഡീസിനെതിരേ ബാറ്റിങ് തിരഞ്ഞെടുത്ത് ഇന്ത്യ

ഇന്ത്യയ്ക്കായി അരങ്ങേറ്റേറ്റം കുറിക്കുന്ന 293-ാമത്തെ ടെസ്റ്റ് കളിക്കാരനാണ് പൃഥ്വി. ചെറുപ്രായത്തില്‍തന്നെ രാജ്യത്തിന്റെ ടെസ്റ്റ് കുപ്പായമണിയുകയെന്നത് ചെറിയ നേട്ടമല്ല. ബാറ്റ്സ്മാന്‍മാരുടെ വമ്പന്‍നിര ടെസ്റ്റ് ടീമിലെ അവസരത്തിനായി ക്യൂവില്‍നില്‍ക്കുമ്പോഴാണ് ഇവരെ വകഞ്ഞുമാറ്റി ചെറിയ പ്രായത്തില്‍ ഇന്ത്യന്‍ ടീമിലേക്ക് ഓടിക്കയറുന്നത്.

ഓപ്പണറായി അറങ്ങേറുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം

ഓപ്പണറായി അറങ്ങേറുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ താരം

ഓപ്പറായി അരങ്ങേറിയ ഇന്ത്യയുടെ രണ്ടാമത്തെ പ്രായംകുറഞ്ഞ താരമായി മാറിക്കഴിഞ്ഞു പൃഥ്വി. 18 വര്‍ഷവും 329 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഇന്ത്യയ്ക്കായി ബാറ്റിങ് ഓപ്പണ്‍ ചെയ്യാനെത്തിയത്. 1955ല്‍ ന്യൂസിലാന്‍ഡിനെതിരെ വിജയ് മെഹ്‌റ 17 വര്‍ഷവും 265 ദിവസവും പ്രായമുള്ളപ്പോള്‍ അറങ്ങേറിയിരുന്നു. പ്രായം കുറഞ്ഞ ഓപ്പണര്‍ എന്ന ബഹുമതി വിജയിയുടെ പേരിലാണ്.

സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

സച്ചിന്റെ റെക്കോര്‍ഡ് മറികടന്നു

സച്ചിനുമായി പല കാര്യങ്ങളിലും സാമ്യമുള്ള താരമാണ് പൃഥ്വി. സച്ചിനെപ്പോലെ മുംബൈക്കാരനായ താരം പതിന്നാലാം വയസ്സില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടിയുള്ള ഹാരിസ് ഷീല്‍ഡ് ടൂര്‍ണമെന്റിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. 330 പന്തില്‍ 85 ബൗണ്ടറികളും അഞ്ചു സിക്‌സും അടക്കം 546 റണ്‍സടിച്ച പൃഥ്വിയുടെ മാരത്തണ്‍ ഇന്നിങ്സ് അന്ന് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സച്ചിനും ഇതേ ടൂര്‍ണമെന്റിലൂടെയാണ് അറിയിപ്പെട്ടു തുടങ്ങിയത്. ഇതേ ടൂര്‍ണമെന്റില്‍ 326 റണ്‍സടിച്ച സച്ചിന്റെ റെക്കോര്‍ഡ് പൃഥ്വി തകര്‍ത്തു.

ഫസ്റ്റ് ക്ലാസിലെ ബാറ്റിങ് പ്രകടനം

ഫസ്റ്റ് ക്ലാസിലെ ബാറ്റിങ് പ്രകടനം

സ്‌കൂളില്‍ ഒതുങ്ങുന്നതായിരുന്നില്ല കൗമാരതാരത്തിന്റെ കുതിപ്പ്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അത്ഭുതകരമായ ബാറ്റിങ് പ്രകടനമായിരുന്നു പിന്നീട്. പതിനേഴാം വയസ്സില്‍ രഞ്ജി ട്രോഫിയില്‍ 175 പന്തില്‍ 120 റണ്‍സടിച്ച് അരങ്ങേറി. ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടി മറ്റൊരു നാഴികക്കല്ലുകൂടി താരം പിന്നിട്ടു. ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി നേടിയ പ്രായംകുറഞ്ഞ താരമായ സച്ചിന്റെ പിറകില്‍ രണ്ടാമതാണ് ഇപ്പോള്‍ പൃഥ്വി.

അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി ലോകകപ്പ്

അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായി ലോകകപ്പ്

14 ഫസ്റ്റ് ക്ലാസ്സ് മത്സരങ്ങളില്‍ 56.72 ശരാശരിയിലാണ് യുവതാരത്തിന്റെ റണ്‍ വേട്ട. ആദ്യത്തെ ഏഴ് മത്സരങ്ങളില്‍ അഞ്ചു സെഞ്ച്വറി നേടി. ന്യൂസീലന്‍ഡില്‍ നടന്ന അണ്ടര്‍ 19 ലോകകപ്പില്‍ കിരീടം നേടിയ ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്നു. അന്ന് ആറു മത്സരങ്ങളില്‍നിന്നും 261 റണ്‍സടിച്ച് അണ്ടര്‍ 19 ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഇന്ത്യന്‍ ക്യാപ്റ്റനെന്ന ബഹുമതിക്കര്‍ഹനായി.

ഐപിഎല്ലിലും ഗംഭീരമായ തുടക്കം

ഐപിഎല്ലിലും ഗംഭീരമായ തുടക്കം

ഇക്കഴിഞ്ഞ ഐപിഎല്ലിലും മിന്നുന്ന പ്രകടനമാണ് താരം നടത്തിയത്. ദില്ലി ഡെയര്‍ ഡെവിള്‍സിനായി 9 ഇന്നിങ്‌സുകളില്‍ നിന്നായി 245 റണ്‍സടിച്ചു. 150ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമായാണ് കുഞ്ഞു പൃഥ്വി ഐപിഎല്ലില്‍ ശ്രദ്ധേയനായത്. സച്ചിനും വിരാട് കോലിക്കും ശേഷം ഇത്രത്തോളം പ്രകടനമികവുമായി മറ്റൊരു താരവും ഇന്ത്യന്‍ ടീമിലെത്തിയിട്ടില്ലെന്നുപറയാം. ബാറ്റിങ്ങിലെ പ്രതിഭകെടാതെ സൂക്ഷിച്ചാല്‍ സച്ചിന്റെ പിന്‍ഗാമിയാകാനുള്ള എല്ലാ കഴിവുകളും പൃഥ്വിക്കുണ്ട്.

Story first published: Thursday, October 4, 2018, 11:15 [IST]
Other articles published on Oct 4, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X