വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: കുട്ടി ക്രിക്കറ്റിലെ 'കൊടും ഭീകരര്‍'... ഇവര്‍ താരലേലത്തിലെ മോസ്റ്റ് വാണ്ടഡ് ഇന്ത്യന്‍സ്

ജനുവരി 27, 28 തിയ്യതികളിലാണ് താരലേലം

By Manu

ബെംഗളൂരു: ഐപിഎല്ലിന്റെ 11ാം സീസണിലേക്കുള്ള താരലേലം ഈ മാസം 27, 28 തിയ്യതികളില്‍ ബെംഗളൂരുവില്‍ നടക്കുകയാണ്. ടൂര്‍ണമെന്‍ിന്റെ കഴിഞ്ഞ സീസണോടെ പത്ത് എഡിഷനുകള്‍ പൂര്‍ത്തിയായതിന്‍ മുഴുവന്‍ ക്ലബ്ബുകളും താരങ്ങളെ ഒഴിവാക്കിയിരുന്നു. ജനുവരി ആദ്യത്തില്‍ ചില താരങ്ങളെ മാത്രം നിലനിര്‍ത്തിയ ഫ്രാഞ്ചൈസികള്‍ മറ്റു കളിക്കാരെ ലേലത്തില്‍ സ്വന്തമാക്കാമെന്ന കണക്കുകൂട്ടലിലാണ്.

ഇത്തവത്തെ താരലേലത്തില്‍ ഇന്ത്യയുടെ പല പ്രമുഖ താരങ്ങളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇവരില്‍ ചിലര്‍ക്കു വേണ്ടി ലേലത്തില്‍ പൊരിഞ്ഞ പോരാട്ടം തന്നെ നടക്കുമെന്നുറപ്പാണ്. ലേലത്തില്‍ ഏറ്റവുമധികം ഡിമാന്റുണ്ടാവാന്‍ സാധ്യതയുള്ള ചില ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ഒരു കാലത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ടായിരുന്ന സ്പിന്നര്‍ ആര്‍ അശ്വിന്‍ ലേലത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്. അശ്വിനെ ചെന്നൈ നിലനിര്‍ത്താന്‍ താല്‍പ്പര്യം കാണിക്കാതിരുന്നത് വലിയ വാര്‍ത്തയായിരുന്നു. അശ്വിനെ ടീമിലേക്കു തിരിച്ചുകൊണ്ടു വരുന്നതിനാണ് മുന്‍തൂക്കമെന്ന് ചെന്നൈ നായകന്‍ ധോണി കഴിഞ്ഞ ദിവസം വ്യക്കമാക്കിയിട്ടുണ്ട്.
നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമില്‍ അംഗമല്ലെങ്കിലും ഐപിഎല്ലില്‍ ഏറെ അനുഭവസമ്പത്തുള്ള അശ്വിനു വേണ്ടി ഫ്രാഞ്ചൈസികളെല്ലാം രംഗത്തുണ്ടാവുമെന്നുറപ്പാണ്. പരിക്കു മൂലം കഴിഞ്ഞ സീസിലെ ഐപിഎല്‍ അദ്ദേഹത്തിന് നഷ്ടമായിരുന്നു.

അജിങ്ക്യ രഹാനെ

അജിങ്ക്യ രഹാനെ

കുറച്ചു കാലമായി ഫോമൗട്ടാണെങ്കിലും ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയ്ക്കു വേണ്ടിയും ഫ്രാഞ്ചൈസികളുടെ വാശിയേറിയ മല്‍സരത്തിനു സാധ്യത കൂടുതലാണ്. ഗെയ്‌ലിനെയും ഡിവില്ലിയേഴ്‌സിനെയും പോലെ കൂറ്റനടിക്കാരന്‍ അല്ലെങ്കിലും സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിനെ മുന്നോട്ട് നയിക്കാന്‍ അദ്ദേഹത്തിനാവും.
ക്യാപ്റ്റന്‍ സ്ഥാനത്തേക്കും പരിഗണിക്കാവുന്ന രഹാനെയെ നിലവില്‍ നായകനില്ലാത്ത കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അടക്കമുള്ള ടീമുകള്‍ നോട്ടമിടാന്‍ സാധ്യതയേറെയാണ്.
കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ 16 ഇന്നിങ്‌സുകളിലായി 118.26 സ്‌ട്രൈക്ക്‌റേറ്റില്‍ 382 റണ്‍സ് അദ്ദേഹം നേടിയിരുന്നു.

 ഗൗതം ഗംഭീര്‍

ഗൗതം ഗംഭീര്‍

ഐപിഎല്ലിന്റെ കഴിഞ്ഞ പത്ത് സീസണുകളിലും സ്ഥിരതയാര്‍ന്ന ബാറ്റിങ് കാഴ്ചവച്ചിട്ടുള്ള ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ ഗൗതം ഗംഭീറും പുതിയ നായകനെ തേടുകയാണ്. കഴിഞ്ഞ സീസണ്‍ വരെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴിസിന്റെ ക്യാപ്റ്റനായിരുന്ന ഗംഭീറിനെ പിന്നീട് ഒഴിവാക്കുകയായിരുന്നു.
തുടങ്ങാനിരിക്കുന്ന പുതിയ സീസണില്‍ ഗംഭീറിനെ നിലനിര്‍ത്തുന്നില്ലെന്ന കൊല്‍ക്കത്തയുടെ തീരുമാനം പലരെയും അമ്പരപ്പിച്ചിരുന്നു. ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സിയിലും തന്റെ മിടുക്ക് പല തവണ തെളിയിച്ച താരമാണ് അദ്ദേഹം.
അതുകൊണ്ടു തന്നെ കൊല്‍ക്കത്തയെ നിരവധി കിരീടവിജയങ്ങളിലേക്ക് നയിച്ചിട്ടുള്ള ഗംഭീറിനു ലേലത്തില്‍ വലിയ വില ലഭിക്കാനുള്ള സാധ്യതയേറെയാണ്.

ലോകേഷ് രാഹുല്‍

ലോകേഷ് രാഹുല്‍

ടെസ്റ്റ് സ്‌പെഷ്യലിസ്റ്റായി ഇന്ത്യന്‍ ടീമിലെത്തിയ ലോകേഷ് രാഹുല്‍ നിശ്ചിത ഓവര്‍ ക്രിക്കറ്റിലും തനിക്കു കസറാനാവുമെന്ന് തെളിയിച്ച താരമാണ്. ടി20യില്‍ 147.74 എന്ന കണ്ണഞ്ചിപ്പിക്കുന്ന ബാറ്റിങ് ശരാശരി അദ്ദേഹത്തിനുണ്ട്.
അടുത്തിടെ ശ്രീലങ്കയ്‌ക്കെതിരേ നടന്ന ട്വന്റി പരമ്പരയില്‍ മൂന്നു കളികളില്‍ നിന്നും രണ്ടു അര്‍ധസെഞ്ച്വറികളടക്കം താരം 154 റണ്‍സെടുത്തിരുന്നു. തോളിനേറ്റ പരിക്കുമൂലം കഴിഞ്ഞ സീസണിലെ ഐപിഎല്‍ നഷ്ടമായ രാഹുല്‍ ഇത്തവണ ഗംഭീര തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്.

ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ മിന്നും താരവും ഓപ്പണറുമായ ശിഖര്‍ ധവാനും ഐപിഎല്ലില്‍ പുതിയ ടീം തേടുകയാണ്. കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്നു ധവാന്‍. എന്നാല്‍ ഈ സീസണില്‍ ധവാനെ നിലനിര്‍ത്താന്‍ സണ്‍റൈസേഴ്‌സ് ശ്രമിച്ചിരുന്നില്ല.
എങ്കിലും റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ലേലത്തില്‍ ഹൈദരാബാദ് ധവാനെ തിരിച്ചെടുക്കാനുള്ള സാധ്യത കൂടുതലാണ്.

ക്രുനാല്‍ പാണ്ഡ്യ

ക്രുനാല്‍ പാണ്ഡ്യ

ഇന്ത്യയുടെ ഓള്‍റൗണ്ട് സെന്‍സേഷനായ ഹര്‍ദിക് പാണ്ഡ്യയുടെ സഹോദരന്‍ കൂടിയാണ് മറ്റൊരു ഓള്‍റൗണ്ടറായ ക്രുനാല്‍ പാണ്ഡ്യ. 2016 മുതല്‍ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ ക്രുനാലിനെ പക്ഷെ പുതിയ സീസണിലേക്ക് ടീം നിലനിര്‍ത്തിയിട്ടില്ല.
ബാറ്റിങിലും ഒപ്പം ബൗളിങിലും ഒരുപോലെ തിളങ്ങാന്‍ മിടുക്കുന്ന ക്രുനാലിനു വേണ്ടി ഫ്രാഞ്ചൈസികള്‍ ഇത്തവണ ശക്തമായി രംഗത്തുണ്ടാവുമെന്നുറപ്പാണ്.

യുസ്‌വേന്ദ്ര ചഹാല്‍

യുസ്‌വേന്ദ്ര ചഹാല്‍

നിലവില്‍ ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ തുറുപ്പുചീട്ടാണ് ഈ ബൗളര്‍. നാട്ടില്‍ മാത്രമല്ല വിദേശത്തെ പിച്ചിലും ഒരുപോലെ തിളങ്ങാന്‍ ചഹാലിനായിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ താരമായിരുന്ന ചഹാലിനെ ടീം നിലനിര്‍ത്തുമെന്നായിരുന്നു സൂചനയെങ്കിലും അതുണ്ടായില്ല.
27 കാരനായ ചഹാലിന് മികച്ച ബൗളിങ് ശരാശരിയാണ് ട്വന്റിയിലുള്ളത് (15.92).

കുല്‍ദീപ് യാദവ്

കുല്‍ദീപ് യാദവ്

ചഹാലിനെപ്പോലെ തന്നെ ചുരുങ്ങിയ കാലം കൊണ്ട് ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിച്ച ബൗളറാണ് കുല്‍ദീപ് യാദവ്. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ താരമായിരുന്ന യാദവിനെ പക്ഷെ ടീം നിലനിര്‍ത്തിയിട്ടില്ലെന്നത് അദ്ഭുതപ്പെടുത്തുന്നതാണ്.
അടുത്തിടെ ലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ട്വന്റി പരമ്പരയില്‍ മൂന്നു മല്‍സരങ്ങളില്‍ നിന്നും യാദവ് ആറു വിക്കറ്റെടുത്തിരുന്നു.

 ദിനേഷ് കാര്‍ത്തിക്

ദിനേഷ് കാര്‍ത്തിക്

ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമായി കഴിയുന്ന ദിനേശ് കാര്‍ത്തിക് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ അതിവേഗ ഇന്നിങ്‌സുകള്‍ കളിക്കാന്‍ മിടുക്കുള്ള താരമാണ്. കഴിഞ്ഞ സീസണിലെ ഐപിഎല്ലില്‍ ഗുജറാത്ത് ലയണ്‍സിനു വേണ്ടി 13 മല്‍സരങ്ങളില്‍ നിന്നും കാര്‍ത്തിക് 361 റണ്‍സെടുത്തിരുന്നു.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറെ അനുഭവസമ്പത്തുള്ള മികച്ച വിക്കറ്റ് കീപ്പര്‍ കൂടിയായ കാര്‍ത്തിക് ട്വന്റി ക്രിക്കറ്റിന് ഏറ്റവും അനുയോജ്യനായ താരമാണ്.

Story first published: Saturday, January 20, 2018, 15:59 [IST]
Other articles published on Jan 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X