ഓപ്പോ എഫ് 7, വില്‍പ്പനയില്‍ സിക്‌സര്‍ തീര്‍ത്ത് മുന്നേറുന്നു

Posted By: Staff

ഓപ്പോ എഫ് 7, വില്‍പ്പനയില്‍ സിക്‌സര്‍ തീര്‍ത്ത് മുന്നേറുന്നു ആഘോഷങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയുടെ സാസ്‌കാരിക വൈവിധ്യത്തെ ഒന്നിപ്പിക്കുന്നതെന്താണെന്ന് ചോദിച്ചാല്‍ ഒരൊറ്റ ഉത്തരമേ ഉള്ളൂ. അതു ക്രിക്കറ്റാണ്.
ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ ഓപ്പോ ഇക്കാര്യം എത്രയോ മുമ്പെ തിരിച്ചറിഞ്ഞിരുന്നു.സെല്‍ഫി വിപണിയിലെ രാജാക്കന്മാരായ ഈ കമ്പനി പുതിയ സാങ്കേതിക വിദ്യകളും സ്റ്റൈലിഷ് ഡിസൈനുമായി വിപണിയില്‍ വന്‍ ചലനമുണ്ടാക്കിയതിനൊപ്പം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സ്‌പോണ്‍സര്‍ഷിപ്പ് സ്വന്തമാക്കാന്‍ ശ്രമിച്ചതും ഈ കണ്ടെത്തലില്‍ നിന്നായിരുന്നു.
സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ വ്യക്തമായ ആധിപത്യം നേടിയതിനെ തുടര്‍ന്നാണ് പ്രധാന മോഡലായ ഓപ്പോ എഫ് 7 ഇന്ത്യന്‍വിപണിയിലെത്തിക്കുന്നത്. നേരത്തെയുണ്ടായിരുന്ന എഫ് 5ന്റെ പിന്‍മുറക്കാരന്‍ മാര്‍ച്ച് 26ന് ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് കരുതുന്നത്.

oppo1

89.9 സ്‌ക്രീന്‍ ടു ബോഡി റേഷ്യയിലുള്ള നോച്ച് സ്‌ക്രീനുമായാണ് എഫ്7 വരുന്നു. 1080x2280 പിക്‌സലില്‍ 6.23 ഇഞ്ച് സ്‌ക്രീന്‍ ഫുള്‍ എച്ച്ഡി ക്വാളിറ്റിയില്‍ സൂപ്പര്‍ ഫുള്‍ സ്‌ക്രീന്‍ 2.0ന്റെ പിന്തുണയോടെയാണ് ഈ മോഡല്‍ എത്തുന്നത്. ഫോട്ടോഗ്രഫിയ്ക്കും വീഡിയോ കാണുന്നതിനും മികച്ച ഒരു മോഡലായിരിക്കും ഇതെന്ന് ചുരുക്കം.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ് സപ്പോര്‍ട്ടുള്ള അപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ സാധിക്കുമെന്നതാണ് എഫ്7ന്റെ മറ്റൊരു പ്രത്യേകത. 25 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയിലൂടെ സൂപ്പര്‍ സെല്‍ഫിയെടുക്കാനാകുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍ വെറും സെല്‍ഫി ഫോണായി ഇതിനെ എഴുതി തള്ളാന്‍ വരട്ടെ. സെല്‍ഫിയെടുക്കുന്നതിനും അതിനു ശേഷം ഫോട്ടോ ഭംഗിയാക്കുന്നതിനും എഐ സഹായം ലഭിക്കും. റിയല്‍ ടൈം എച്ച്ഡിആര്‍ ആണ് എടുത്തു പറയേണ്ട മറ്റൊരു സൗകര്യം. മെച്ചപ്പെട്ട ബാറ്ററി ബാക്കപ്പടക്കമുള്ള സിസ്റ്റം മാനേജ്‌മെന്റിനും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായം ഉണ്ടായിരിക്കും.

oppo2

മോഡല്‍വിപണിയിലെത്തുന്നതിന് മുന്നോടിയായി വിവിധ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ ഓപ്പോ ഒരു മത്സരം സംഘടിപ്പിക്കുന്നുണ്ട്. സ്മാര്‍ട്ട് ഫോണിനു പിറകിലുള്ള ക്രിക്കറ്റ് താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യം. ഒപ്പോ ഇന്ത്യയുടെ ട്വിറ്റര്‍ ഹാന്‍ഡിലൂടെയാണ് കമ്പനി മോഡലിന്റെ വരവ് അറിയിച്ചത്. '' നോച്ച് സ്‌ക്രീനോടെ എത്തുന്ന ഏറ്റവും പുതിയ ഓപ്പോഎഫ്7 മോഡലിനു വേണ്ടി വഴിമാറി കൊടുക്കൂ. ഫോണിനു പിറകില്‍ ഒളിച്ചിരിക്കുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരത്തെ കണ്ടെത്താനാകുമോ?''.
തുടര്‍ച്ചയായി രണ്ടു പോസ്റ്റുകള്‍ ഇതേ പാറ്റേണില്‍ ഒപ്പോയുടെ ട്വിറ്റര്‍ ഹാന്‍ഡിലെത്തി. മിസ്റ്ററി ഇന്ത്യന്‍ ക്രിക്കറ്റര്‍ എന്നു പേരിട്ട ക്യാംപയിനിലൂടെ പുതിയ ഓപ്പോയുടെ ലോഞ്ചിങ് പരിപാടിയില്‍ പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം.

പിന്നീട് ഈ ക്രിക്കറ്റ് താരങ്ങളുടെ പേര് പുറത്തു വന്നു. ഹര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവരായിരുന്നു എഫ്7ന്റെ ബ്രാന്‍ഡ് അംബാസിഡര്‍മാര്‍. സ്റ്റൈലിഷ്, ബോള്‍ഡ് ലുക്കുള്ള മികച്ച മോഡലിന് യോജിച്ച താരങ്ങളെ തന്നെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്.

oppo3

സ്‌റ്റൈലും മെച്ചപ്പെട്ട പ്രകടനവും ഒത്തു ചേരുന്നുവെന്നതാണ് ഈ മോഡലിന്റെ ഏറ്റവും വലിയ പ്രത്യേകത. ആന്‍ഡ്രോയ്ഡ് 8.1നെ അടിസ്ഥാനമാക്കി നിര്‍മിച്ച കളര്‍ ഒഎസ് 5.0ഉം ഇന്‍ഡസ്ട്രിയില്‍ ആദ്യമായി കൊണ്ടു വരുന്ന നോച്ച് സ്‌ക്രീനും എഫ്7നെ മറ്റുള്ളവരില്‍ നിന്നും വേറിട്ട് നിര്‍ത്തും. എഐ അടിസ്ഥാനമാക്കിയുള്ള ഫേസ്യല്‍ അണ്‍ലോക്ക് 0.08 സെക്കന്റില്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യും. സോളാര്‍ റെഡ്, മൂണ്‍ലൈറ്റ് സില്‍വര്‍ അടക്കം മൂന്നു വ്യത്യസ്ത കളറുകളില്‍ ഫോണ്‍ ലഭ്യമായിരിക്കും.
ക്രിക്കറ്റ് ഒരു മതം പോലെ ആരാധിക്കുന്ന ഇന്ത്യയില്‍ കമ്പനിയുടെ ഈ നീക്കം തീര്‍ച്ചയായും വിജയം കാണും. കേവലം ഒരു ഉത്പന്നം എന്നതിന് അപ്പുറം യുവാക്കളുടെ ഹൃദയം കീഴടക്കുകയെന്നതും കമ്പനിയുടെ ലക്ഷ്യമാണ്.
വളരെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യന്‍ വിപണി കീഴടക്കിയ ബ്രാന്‍ഡാണ് ഓപ്പോ. 2016ലാണ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലുമായി കമ്പനി സഹകരിക്കാന്‍ തുടങ്ങിയത്. ബിസിസിഐയുമായി കമ്പനിക്ക് അഞ്ചു വര്‍ഷത്തേക്കുള്ള കരാറുണ്ട്. നിലവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ ഒഫീഷ്യല്‍ സ്‌പോണ്‍സറാണ്. ക്രിക്കറ്റിനോടുള്ള ഇഷ്ടവും രാജ്യത്തോടുള്ള ഐക്യദാര്‍ഡ്യവും പ്രകടിപ്പിക്കുന്നതാണീ നീക്കം.
ഒപ്പോ 7ന്റെ ലോഞ്ചിങ് അവസരവും ഇന്ത്യന്‍ ക്രിക്കറ്റിനോടും താരങ്ങളോടുമൊപ്പം ആഘോഷിക്കുന്നത് തീര്‍ച്ചയായും രാജ്യമാകെ ശ്രദ്ധിക്കപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഇപ്പോള്‍ എല്ലാ കണ്ണുകളും ഓപ്പോ 7 മോഡലിലേക്കാണ്. തീര്‍ച്ചയായും സ്മാര്‍ട്ട് ഫോണ്‍ വിപണിയെ മാറ്റി മറിയ്ക്കാന്‍ ഈ മോഡലിനു സാധിക്കും. മാര്‍ച്ച് 26ന് ഓപ്പോ എഫ് 7 വിപണിയിലെത്തുന്നതുമായി ബന്ധപ്പെട്ട കൂടുതല്‍ വിശേഷങ്ങള്‍ ഈ സൈറ്റിലൂടെ അറിയാന്‍ സാധിക്കും.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Read more about: oppo സെല്‍ഫി
Story first published: Thursday, March 22, 2018, 15:38 [IST]
Other articles published on Mar 22, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍