വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

കോലിക്കു കാരണം കാണിക്കല്‍ നോട്ടീസ്? എന്താണ് സത്യം- ഗാംഗുലി തന്നെ പറയുന്നു

നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു

ഇന്ത്യന്‍ ക്രിക്കറ്റില്‍ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. ഏറ്റവും അവസാനമായി ഇതുമായി ബന്ധപ്പെട്ടു നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ പേരില്‍ മുന്‍ നായകന്‍ വിരാട് കോലിക്കു കാരണംകാണിക്കല്‍ നോട്ടീസ് അയക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി തീരുമാനിച്ചിരുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ബിസിസിഐ ഒഫീഷ്യലിനെ ഉദ്ധരിച്ചായിരുന്നു ദേശീയ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ബിസിസിഐയെ തള്ളിക്കളയുന്ന തരത്തില്‍ കോലി നടത്തിയ പ്രസ്താവനകളില്‍ ഗാംഗുലിക്കു അരിശമുണ്ടായിരുന്നുവെന്നും ഇതേ തുടര്‍ന്ന് അദ്ദേഹം കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ ആലോച്ചിരുന്നുവെന്നും പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇവയോടു പ്രതികരിച്ചിരിക്കുകയാണ് ഗാംഗുലി.

Sourav Ganguly On Reports Of Him Wanting To Send Showcause Notice To Virat Kohli
1

വിരാട് കോലിക്കു കാരണം കാണിക്കല്‍ നോട്ടീസ് അയക്കാന്‍ താന്‍ ആലോചിച്ചിരുന്നുവെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകളില്‍ യാതൊരു കഴമ്പുമില്ലെന്നു ഇന്ത്യന്‍ എക്‌സ്പ്രസിനോടു സൗരവ് ഗാംഗുലി പറഞ്ഞു. ഈ വാര്‍ത്തകളില്‍ ഒരു സത്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ ഈ വിഷയത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല.
നേരത്തേ ഏകദിന ക്യാപ്റ്റന്‍സിയില്‍ നിന്നും കോലിയെ നീക്കിയതോടെയാണ് അദ്ദേഹവും ബിസിസിഐയുമായുള്ള ബന്ധം തകര്‍ന്നത്. ഇതിനെക്കുറിച്ച് ഗാംഗുലിയുടെ ചില പ്രസ്താവനകള്‍ക്കു വിരുദ്ധമായാണ് പിന്നീടുള്ള വാര്‍ത്താസമ്മേളനത്തില്‍ കോലി പ്രതികരിച്ചത്.

2

ടി20 ലോകകപ്പിനു ശേഷം ഈ ഫോര്‍മാറ്റില്‍ നായകസ്ഥാനം ഒഴിയാന്‍ തീരുമാനിച്ചതായി വിരാട് കോലി അറിയിച്ചപ്പോള്‍ അതു പാടില്ലെന്നു താനുള്‍പ്പെടെ ബിസിസിഐയിലെ പലരും ആവശ്യപ്പെട്ടിരുന്നുവെന്നായിരുന്നു സൗരവ് ഗാംഗുലി പറഞ്ഞത്. മാത്രമല്ല ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നു മാറ്റുന്നതിനു മുമ്പ് ഇക്കാര്യം കോലിയെ വിളിച്ചു സംസാരിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു. പക്ഷെ ഈ രണ്ടു കാര്യങ്ങളും കോലി തള്ളിക്കളയുകയായിരുന്നു.

3

ടി20 ക്യാപ്റ്റന്‍സി ഒഴിയുന്നതിനു മുമ്പ് ഞാന്‍ ബിസിസിഐ സമീപിച്ചിരുന്നു. തീരുമാനത്തിനു പിന്നിലെ കാരണത്തെക്കുറിച്ച് അവരെ അറിയിക്കുകയും ചെയ്തു. അതു നല്ല രീതിയിലായിരുന്നു ബിസിസിഐ സ്വീകരിച്ചത്. ആരുടെ ഭാഗത്തു നിന്നും എതിര്‍പ്പോ, വിയോജിപ്പോ ഇല്ലായിരുന്നു. ടി20 ക്യാപ്റ്റന്‍സി ഒഴിയരുതെന്നു എന്നോടു ആരും ആവശ്യപ്പെട്ടിരുന്നില്ലെന്നും വിരാട് കോലി വ്യക്തമാക്കിയിരുന്നു.
പകരം അതു ശരിയായ ദിശയില്‍ പുരോഗമനപരമായ ഒരു ചുവടുവയ്പ്പായാണ് ബിസിസിഐ അതിനെ കണ്ടത്. സെലക്ടര്‍മാര്‍ക്കും ബിസിസിഐ ഒഫീഷ്യലുകള്‍ക്കും എതിര്‍പ്പില്ലെങ്കില്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ ക്യാപ്റ്റരാനി തുടരാന്‍ ആഗ്രഹിക്കുന്നതായും അവരെ അറിയിച്ചു. ബിസിസിഐയുമായുള്ള എന്റെ ആശയവിനിമയം വളരെ വ്യക്തമായിരുന്നുവെന്നും കോലി വിശദീകരിച്ചിരുന്നു.

4

വിരാട് കോലിയെ ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റി പകരം രോഹിത് ശര്‍മയെ ഈ ചുമതല ഏല്‍പ്പിച്ചതിനു ശേഷം സൗരവ് ഗാംഗുലി പറഞ്ഞത് ഇങ്ങനെയായിരുന്നു- ടി20 ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും ഒഴിയരുതെന്നു കോലിയോടു ഞങ്ങള്‍ അഭ്യര്‍ഥിച്ചിരുന്നു. ക്യാപ്റ്റന്‍സി മാറ്റാന്‍ ഒരു പ്ലാനുമില്ലായിരുന്നു. പക്ഷെ കോലി ടി20 ക്യാപ്റ്റന്‍ സ്ഥാനമൊഴിയുകയായിരുന്നു. തുടര്‍ന്നാണ് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ രണ്ടു ക്യാപ്റ്റന്‍മാര്‍ വേണ്ടെന്നും പകരം രണ്ടിലും കൂടി ഒരാള്‍ മതിയെന്നും സെലക്ടര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

5

പിന്നീട് സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചേതന്‍ ശര്‍മയും സൗരവ് ഗാംഗുലിയുടെ വാക്കുകള്‍ ശരിവച്ചിരുന്നു. ടി20 ലോകകപ്പിനുള്ള ടീം സെലക്ഷന്‍ നടക്കുന്ന സമയത്താണ് (സപ്തംബര്‍) ക്യാപ്റ്റന്‍സി ഒഴിയുകയാണെന്നു വിരാട് കോലി ഞങ്ങളെ അറിയിക്കുന്നത്. ബോര്‍ഡിലെ എല്ലാവര്‍ക്കും ആശ്ചര്യമാണ് തോന്നിയത്. യോഗത്തില്‍ പങ്കെടുത്ത എല്ലാവരും വിരാടിനോടു ഈ തീരുമാനം പുനപ്പരിശോധിക്കണമെന്നു ആവശ്യപ്പെട്ടിരുന്നു. ഈ തീരുമാനം ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിച്ചേക്കാമെന്നും ഇന്ത്യന്‍ ക്രിക്കറ്റിനു വേണ്ടി ദയവായി ക്യാപ്റ്റന്‍ സ്ഥാനത്തു തുടരൂയെന്നും വിരാടിനോടു എല്ലാവരും പഅഭ്യര്‍ഥിച്ചിരുന്നു. പക്ഷെ അദ്ദേഹം വഴങ്ങിയില്ല, തീരുമാനത്തെ ഞങ്ങള്‍ മാനിക്കുന്നതായും ശര്‍മ വിശദീകരിച്ചിരുന്നു.

Story first published: Saturday, January 22, 2022, 10:51 [IST]
Other articles published on Jan 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X