വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

രണ്ടാം ടെസ്റ്റിലും പാകിസ്താന്‍ നാണം കെട്ടു, കിവീസിന് ഇന്നിങ്‌സ് ജയം, ടീം റാങ്കിങ്ങില്‍ തലപ്പത്ത്

ക്രൈസ്റ്റ്ചര്‍ച്ച്: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ന്യൂസീലന്‍ഡിന് വമ്പന്‍ ജയം. ഇന്നിങ്‌സിനും 176 റണ്‍സിനുമാണ് ആതിഥേയര്‍ വിജയം സ്വന്തമാക്കിയത്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 362 റണ്‍സ് ലീഡ് പിന്തുടര്‍ന്ന് രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാകിസ്താന്‍ 186 റണ്‍സിന് കൂടാരം കയറുകയായിരുന്നു. ആറ് വിക്കറ്റ് വീഴ്ത്തിയ കെയ്ല്‍ ജാമിസന്റെ ബൗളിങ് പ്രകടനമാണ് പാകിസ്താനെ തകര്‍ത്തത്. ജയത്തോടെ രണ്ട് മത്സര പരമ്പര 2-0ന് ന്യൂസീലന്‍ഡ് സ്വന്തമാക്കി. കിവീസ് നായകന്‍ കെയ്ന്‍ വില്യംസന്‍ പരമ്പരയിലെ താരമായപ്പോള്‍ രണ്ട് ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയ കെയ്ല്‍ ജാമിസന്‍ പരമ്പരയിലെ താരമായി.

New Zealand routs Pakistan, takes top spot in Test rankings | Oneindia Malayalam
1

വമ്പന്‍ ലീഡ് വഴങ്ങിയ ക്ഷീണത്തില്‍ രണ്ടാം ഇന്നിങ്‌സിനിറങ്ങിയ പാക് നിരയില്‍ പ്രതീക്ഷക്കൊത്ത് ഉയരാന്‍ ആര്‍ക്കും സാധിച്ചില്ല. അരങ്ങേറ്റ താരം സഫര്‍ ജോഹര്‍ (37), അസര്‍ അലി എന്നിവരാണ് ടോപ് സ്‌കോറര്‍. ഫഹീം അഷറഫ് (28), ആബിദ് അലി (26) എന്നിവരാണ് മറ്റ് പ്രധാന സ്‌കോറര്‍മാര്‍. ഷാന്‍ മസൂദ് (0),മുഹമ്മദ് അബ്ബാസ് (3), ഹാരിസ് സൊഹൈല്‍ (15), ഫവാദ് അലം (16), നായകന്‍ മുഹമ്മദ് റിസ്വാന്‍ (10) എന്നിവര്‍ക്കൊന്നും മികവ് കാട്ടാനായില്ല.

2

ബാബര്‍ അസാമിന്റെ അഭാവം പാക് നിരയില്‍ തെളിഞ്ഞ് നിന്നു. ബാറ്റുകൊണ്ടും പന്തുകൊണ്ടും പാകിസ്താന്‍ തീര്‍ത്തും നിറം മങ്ങിയെന്നതാണ് ദൗര്‍ഭാഗ്യകരം. ന്യൂസീലന്‍ഡിനുവേണ്ടി 20 ഓവറില്‍ 48 റണ്‍സ് വഴങ്ങിയാണ് കെയ്ല്‍ ജാമിസന്‍ ആറ് വിക്കറ്റ് വീഴ്ത്തിയത്. ഒന്നാം ഇന്നിങ്‌സില്‍ ജാമിസന്‍ അഞ്ച് വിക്കറ്റും വീഴ്ത്തിയിരുന്നു. ട്രന്റ് ബോള്‍ട്ട് മൂന്നും കെയ്ന്‍ വില്യംസന്‍ ഒരു വിക്കറ്റും വീഴ്ത്തി.

3

നേരത്തെ നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്താന്‍ 297 റണ്‍സില്‍ ഓള്‍ഔട്ടായി. അസര്‍ അലി (93), മുഹമ്മദ് റിസ്വാന്‍ (61), ഫഹീം അഷറഫ് (48) എന്നിവരുടെ പ്രകടനമാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. എന്നാല്‍ മറുപടിക്കിറങ്ങിയ കിവീസ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 659 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയത് പാകിസ്താന് വലിയ തിരിച്ചടിയായി.

4

നിലവിലെ ഒന്നാം നമ്പര്‍ ടെസ്റ്റ് ബാറ്റ്‌സ്മാനായ കെയ്ന്‍ വില്യംസന്റെ (238) ഇരട്ട സെഞ്ച്വറി പ്രകടനമാണ് കിവീസിന് കരുത്തായത്. ഹെന്‍ റി നിക്കോള്‍സ് (157),ഡെറില്‍ മിച്ചല്‍ (102) എന്നിവര്‍ സെഞ്ച്വറി നേടിയും തിളങ്ങി. മത്സരത്തിലൂടെ ന്യൂസീലന്‍ഡിനുവേണ്ടി വേഗത്തില്‍ 7000 ടെസ്റ്റ് റണ്‍സ് നേടുന്ന താരമാവാന്‍ വില്യംസനായി.

5

പാകിസ്താനെതിരായ രണ്ട് മത്സരവും ജയിച്ചതോടെ ഐസിസി ടെസ്റ്റ് ടീം റാങ്കിങ്ങില്‍ ഓസ്‌ട്രേലിയയെ മറികടന്ന് ന്യൂസീലന്‍ഡ് ഒന്നാമതെത്തി. 118 പോയിന്റാണ് കിവീസിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയക്ക് 116 പോയിന്റും. 114 പോയിന്റുള്ള ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നും നാലും ടെസ്റ്റ് മത്സര ഫലങ്ങള്‍ക്ക് ശേഷം പോയിന്റ് പട്ടിക വീണ്ടും മാറും.

Story first published: Wednesday, January 6, 2021, 11:30 [IST]
Other articles published on Jan 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X