വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

പാക്കിസ്ഥാനില്‍ രക്ഷപ്പെട്ടത് ശ്രീലങ്കന്‍ ടീം; ന്യൂസിലന്‍ഡില്‍ ബംഗ്ലാദേശ്; വിറയല്‍ മാറാതെ കളിക്കാര്‍

ക്രൈസ്റ്റ്ചര്‍ച്ച്: ന്യൂസിലന്‍ഡില്‍ 49 പേരുടെ മരണത്തിനിടയാക്കിയ തീവ്രവാദി ആക്രമണത്തില്‍നിന്നും രക്ഷപ്പെട്ടിട്ടും ബംഗ്ലദേശ് ക്രിക്കറ്റ് താരങ്ങള്‍ക്ക് വിറയല്‍ മാറുന്നില്ല. മരണത്തില്‍നിന്നും കഷ്ടിച്ച് രക്ഷപ്പെട്ടതിന്റെ ആശ്വാസം അവര്‍ക്കുണ്ടെങ്കിലും സാധാരണക്കാരായ ഒട്ടേറെ മരിച്ചുവീണത് അവരെ ഭീതിയിലാഴ്ത്തുന്നു. ന്യൂസിലന്‍ഡിലെ രണ്ട് പള്ളികളില്‍ പ്രാദേശിക സമയം ഉച്ചയോടെയാണ് തീവ്രവാദി ആക്രമണമുണ്ടായത്.

ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ശ്രീശാന്ത്, എതിരാളികളുടെ ചങ്കിടിപ്പ്, മറക്കാനാവുമോ ഈ പ്രകടനങ്ങള്‍ ഇന്ത്യക്ക് ലോകകപ്പ് സമ്മാനിച്ച ശ്രീശാന്ത്, എതിരാളികളുടെ ചങ്കിടിപ്പ്, മറക്കാനാവുമോ ഈ പ്രകടനങ്ങള്‍

ക്രൈസ്റ്റ് ചര്‍ച്ചിലെ അല്‍ നൂര്‍ മോസ്‌കിലും ലിന്‍വുഡ് സബര്‍ബിലെ ഒരു മോസ്‌ക്കിലും വെള്ളിയാഴ്ച നമസ്‌കാരത്തിനായി എത്തിയവര്‍ക്കെതിരെ വെടിയുതിര്‍ക്കുകയായിരുന്നു. മുസ്ലീം വിരുദ്ധരായ വലതുപക്ഷ തീവ്രവാദികളാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന. ഓസ്‌ട്രേലിയന്‍ വംശജരായ ഇവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.


ബംഗ്ലാദേശ് താരങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

ബംഗ്ലാദേശ് താരങ്ങള്‍ കഷ്ടിച്ച് രക്ഷപ്പെട്ടു

സംഭവ സമയത്ത് ബംഗ്ലാദേശി ക്രിക്കറ്റ് താരങ്ങള്‍ അല്‍ നൂര്‍ പള്ളിയിലുണ്ടായിരുന്നു. വെടിശബ്ദം കേട്ടെങ്കിലും ഇവര്‍ ആക്രമണം നേരില്‍ കണ്ടില്ല. തീവ്രവാദികളുടെ കയ്യില്‍പ്പെടാതെ കളിക്കാര്‍ കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. തീവ്രവാദി ആക്രമണത്തിന്റെ ഞെട്ടലുകള്‍ വിവരിക്കുന്നതായിരുന്നു പിന്നീട് കളിക്കാരുടെ ട്വീറ്റുകള്‍. പലരും സംഭവത്തിന്റെ ഭീതിയില്‍നിന്നും മോചിതരായിട്ടില്ല.

ശ്രീലങ്കയ്ക്കു നേരെയും ആക്രമണം

ശ്രീലങ്കയ്ക്കു നേരെയും ആക്രമണം

ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ശനിയാഴ്ച നടക്കേണ്ടിയിരുന്ന ന്യൂസിലന്‍ഡ് ബംഗ്ലാദേശ് ക്രിക്കറ്റ് പരമ്പരയിലെ മൂന്നാം മത്സരം ഉപേക്ഷിച്ചു. ഇതാദ്യമായല്ല തീവ്രവാദി ആക്രമണത്തിന്റെ പേരില്‍ ക്രിക്കറ്റ് മത്സരം ഉപേക്ഷിക്കുന്നത്. 2009ല്‍ പാക്കിസ്ഥാനില്‍വെച്ച് ശ്രീലങ്കന്‍ ക്രിക്കറ്റ് താരങ്ങളുടെ ബസ്സിന് നേരെ തീവ്രവാദികള്‍ ആക്രമണം നടത്തിയിരുന്നു. അന്നു കളിക്കാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

ഇന്ത്യയിലും ക്രിക്കറ്റ് മത്സരം റദ്ദാക്കി

ഇന്ത്യയിലും ക്രിക്കറ്റ് മത്സരം റദ്ദാക്കി

ഇന്ത്യയില്‍ 2008ല്‍ നടന്ന മുംബൈ ഭീകരാക്രണത്തെ തുടര്‍ന്ന് ഇംഗ്ലണ്ട് ടീം ഇന്ത്യയില്‍ നിന്നും പരമ്പര റദ്ദാക്കി തിരിച്ചുപോയിരുന്നു. പിന്നീട് ടെസ്റ്റ് പരമ്പരയ്ക്കായി ഇംഗ്ലണ്ട് തിരിച്ചെത്തുകയായിരുന്നു. പാക്കിസ്ഥാനിലുണ്ടായ തീവ്രവാദി ആക്രമണത്തെ തുടര്‍ന്ന് അവിടെ അന്താരാഷ്ട്ര ടീമുകള്‍ ക്രിക്കറ്റിനായി എത്താറില്ല. പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ക്രിക്കറ്റിന്റെ ഭൂരിഭാഗം മത്സരങ്ങളും യുഎഇയില്‍ നടത്തുന്നതും ഭീകരാക്രമണ ഭീതിയെ തുടര്‍ന്നാണ്.

Story first published: Friday, March 15, 2019, 17:51 [IST]
Other articles published on Mar 15, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X