ഓസ്‌ട്രേലിയ സൗത്ത് ആഫ്രിക്ക ക്രിക്കറ്റിനിടെ വിവാദവും; ലിയോണിനെതിരെ നടപടി

Posted By: അന്‍വര്‍ സാദത്ത്

ജോഹന്നസ്ബര്‍ഗ്: ലോക ക്രിക്കറ്റിലെ വമ്പന്മാരായ ഓസ്‌ട്രേലിയയും സൗത്ത് ആഫ്രിക്കയും തമ്മില്‍ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കിടെ വിവാദവും. ഇരു ടീമിലെയും താരങ്ങള്‍ തമ്മില്‍ വാക്കേറ്റം നടന്നതിന് പിന്നാലെ ഓസീസ് സ്പിന്നര്‍ നഥാന്‍ ലിയോണിന് ഐസിസിയുടെ വക അച്ചടക്ക നടപടി നേരിടേണ്ടിവന്നിരിക്കുകയാണ്.

എബി ഡിവില്ലിയേഴ്‌സ് പുറത്തായപ്പോള്‍ പരിഹസിച്ചതിനാണ് നടപടി. ലവല്‍ ഒന്നില്‍ പെടുന്ന കുറ്റം ലിയോണിന് ചുമത്തി. മത്സരഫീസിന്റെ അമ്പത് ശതമാനം പിഴ ലിയോണിന് ലഭിച്ചേക്കാം. കൂടാതെ രണ്ട് ഡീമെറിറ്റ് പോയന്റും ലിയോണിന് നല്‍കും. കുറ്റം ആവര്‍ത്തിച്ചാല്‍ കളിയില്‍ നി്ന്നും വിലക്കുന്നത് ഉള്‍പ്പെടെയുള്ള നടപടിയുണ്ടാകും.

nathanlyon

രണ്ടാം ഇന്നിങ്‌സില്‍ ഡിവില്ലിയേഴ്‌സ് റണ്ണൗട്ട് ആയതിനുശേഷമായിരുന്നു ലിയോണിന്റെ മോശം പ്രതികരണം. വാര്‍ണറുടെ ഏറില്‍ ലിയോണ്‍ സ്റ്റമ്പ് ചെയ്താണ് ഡിവില്ലിയേഴ്‌സ് പുറത്തായത്. പന്ത് പിന്നീട് ലിയോണ്‍ ഡൈവ് ചെയ്ത ഡിവില്ലിയേഴ്‌സിന് അരികില്‍ ഇടുകയായിരുന്നു. ലിയോണിന്റെത് മോശം പെരുമാറ്റമാണെന്ന് മുന്‍ സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ഗ്രേയം സ്മിത്ത് പറഞ്ഞു. ലിയോണ്‍ പരിചയ സമ്പന്നനായ ക്രിക്കറ്ററാണ്. ഇത്തരം പെരുമാറ്റം ഒഴിവാക്കേണ്ടതായിരുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Story first published: Tuesday, March 6, 2018, 8:27 [IST]
Other articles published on Mar 6, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍