വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

വിജയങ്ങളില്‍ സെഞ്ച്വറിയടിച്ച് മുംബൈ ഇന്ത്യന്‍സ്; ചെന്നൈക്കുപോലും ഇല്ലാത്ത റെക്കോര്‍ഡ്

മുംബൈ: ഐപിഎല്‍ പന്ത്രണ്ടാം സീസണിലെ രണ്ടാം ജയം കുറിച്ച മുംബൈ ഇന്ത്യന്‍സ് പുതിയൊരു റെക്കോര്‍ഡും സ്ഥാപിച്ചു. ഐപിഎല്ലില്‍ ആദ്യമായി 100 വിജയങ്ങള്‍ നേടുന്ന ടീമെന്ന ബഹുമതിയാണ് മുംബൈ സ്വന്തമാക്കിയത്. കഴിഞ്ഞദിവസം തുടര്‍ജയങ്ങളുമായെത്തിയ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരെ 37 റണ്‍സിന്റെ ജയം നേടിയതോടെ മുംബൈ റെക്കോര്‍ഡിലെത്തി.

ഡല്‍ഹിയില്‍ ഉദിച്ചുയരാന്‍ ഹൈദരാബാദ്; ബെയര്‍സ്‌റ്റോ-വാര്‍ണര്‍ ഷോ തുടരുമോ? ഡല്‍ഹി തട്ടകത്തില്‍ വിയര്‍ക്കുംഡല്‍ഹിയില്‍ ഉദിച്ചുയരാന്‍ ഹൈദരാബാദ്; ബെയര്‍സ്‌റ്റോ-വാര്‍ണര്‍ ഷോ തുടരുമോ? ഡല്‍ഹി തട്ടകത്തില്‍ വിയര്‍ക്കും

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള മുംബൈ 2008 മുതല്‍ ഐപിഎല്ലിലെ ഏറ്റവും മികച്ച ടീമുകളിലൊന്നാണ്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ കളിച്ച ടീമെന്ന നിലയിലും ആരാധകരുടെ എണ്ണത്തിലും മുംബൈ മുന്നിട്ടുനിന്നു. ഇതുവരെയായി 175 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ച മുംബൈ 100 ജയങ്ങള്‍ നേടിയപ്പോള്‍ 75 തോല്‍വികളും ഏറ്റുവാങ്ങി.

രണ്ടാം സ്ഥാനത്ത് ചെന്നൈ

രണ്ടാം സ്ഥാനത്ത് ചെന്നൈ

മുംബൈ മൂന്നു തവണ ഐപിഎല്‍ കിരീടം നേടിയിട്ടുണ്ട്. 2013, 2015, 2017 വര്‍ഷങ്ങളിലായിരുന്നു മുംബൈയുടെ കിരീടനേട്ടം. 152 മത്സരങ്ങള്‍ കളിച്ച സിഎസ്‌കെ 93 ജയങ്ങളുമായി പിറകിലുണ്ട്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 167 മത്സരങ്ങളില്‍ 88 ജയങ്ങളുമായി മൂന്നാം സ്ഥാനത്താണ്. രണ്ട് വര്‍ഷം വിലക്കു ലഭിച്ചതാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്.

ചെന്നൈയുടെ വിജയക്കുതിപ്പിന് അന്ത്യം

ചെന്നൈയുടെ വിജയക്കുതിപ്പിന് അന്ത്യം

തുടര്‍ച്ചയായ ആറ് വിജയങ്ങളുമായെത്തിയ ചെന്നൈക്കെതിരെ നേടിയ വിജയം മുംബൈക്ക് ആത്മവിശ്വാസമേകും. കഴിഞ്ഞ സീസണില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ ജയിച്ചുതുടങ്ങിയശേഷം അവര്‍ പരാജയമറിഞ്ഞിട്ടില്ല. ഈ സീസണിലും ആദ്യ മൂന്ന് മത്സരങ്ങള്‍ ജയിച്ച ചെന്നൈ തികഞ്ഞ ഫോമില്‍ കളിക്കുകയാണ്. എന്നാല്‍, മുംബൈയുടെ മൈതാനത്ത് സന്ദര്‍ശകര്‍ക്ക് തൊട്ടതെല്ലാം പിഴച്ചു.

മത്സരത്തിലെ റെക്കോര്‍ഡുകള്‍

മത്സരത്തിലെ റെക്കോര്‍ഡുകള്‍

ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ധോണി 4000 റണ്‍സ് നേടിയ മത്സരമായിരുന്നു വാംഖഡെയിലേത്. 5000 റണ്‍സ് മറികടന്ന സുരേഷ് റെയ്‌നക്ക് പിറകിലാണ് ഇപ്പോള്‍ ധോണിയുടെ സ്ഥാനം. ഐപിഎല്ലില്‍ ആകെ 4135 റണ്‍സ് ധോണി നേടിയിട്ടുണ്ട്. ചെന്നൈക്കായി ഡ്വെയ്ന്‍ ബ്രാവോ 100 വിക്കറ്റുകള്‍ സ്വന്തമാക്കി. ആകെ 143 ഐപിഎല്‍ വിക്കറ്റുകളും വിന്‍ഡീസ് താരത്തിനുണ്ട്.


Story first published: Thursday, April 4, 2019, 9:36 [IST]
Other articles published on Apr 4, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X