വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയുടെ ആ സിക്‌സര്‍, അതെങ്ങനെ മറക്കാനാണ്; ഇന്ത്യ ലോകകപ്പ് നേടിയത് ഇതേ ദിവസം

ഓര്‍മകളുമായി സെവാഗും യുവരാജും | #CWC11 | Oneindia Malayalam

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍ ഒരിക്കലും മറക്കാത്ത ഒരു ഷോട്ട് ഉണ്ട്. 2011ലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്റ്റനായിരുന്ന എംഎസ് ധോണി ശ്രീലങ്കന്‍ താരം നുവാന്‍ കുലശേഖരയുടെ ഒരു പന്ത് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലേക്ക് അടിച്ചുപറത്തിയ ആ നിമിഷം ഒരു ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകന് ഒരിക്കലും മറക്കാന്‍ ഇടയില്ലാത്ത മുഹൂര്‍ത്തമാണ്.

മലേഷ്യന്‍ ഓപ്പണ്‍; തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ പുറത്ത് മലേഷ്യന്‍ ഓപ്പണ്‍; തകര്‍പ്പന്‍ കളി പുറത്തെടുത്തിട്ടും സമീര്‍ വര്‍മ ആദ്യ റൗണ്ടില്‍ പുറത്ത്

1983ന് ശേഷം നീണ്ട 28 വര്‍ഷത്തെ ലോകകപ്പിനായുള്ള കാത്തിരിപ്പിനാണ് ധോണിയും സംഘവും വിരാമമിട്ടത്. ടൂര്‍ണമെന്റിലുടനീളം യുവരാജ് സിങ് പുറത്തെടുത്ത ഓള്‍റൗണ്ട് പ്രകടനവും ഫൈനലില്‍ ഇന്ത്യ ദുര്‍ഘട വേളയില്‍ സമ്മോഹനമായ ഒരു ഇന്നിങ്‌സിലൂടെ വിജയതീരത്തെത്തിച്ച ഗൗതം ഗംഭീറും ഇന്ത്യയുടെ ലോകകപ്പ് സ്വപ്‌നങ്ങള്‍ക്ക് സാഫല്യമേകി.


ധോണിയുടെ ഷോട്ട്

ധോണിയുടെ ഷോട്ട്

2005ല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ അരങ്ങേറ്റം നടത്തിയ റാഞ്ചി സ്വദേശിയായ ധോണി എത്രയോ മനോഹരങ്ങളായ ഇന്നിങ്‌സുകളാല്‍ ഇന്ത്യന്‍ ആരാധകരെ ആവേശത്തിന്റെ പരകോടിയില്‍ എത്തിച്ചിട്ടുണ്ട്. എന്നാല്‍, ഫൈനലില്‍ 11 പന്തുകള്‍ ശേഷിക്കെ ധോണി നേടിയ ആ സിക്‌സറിനോളം മനോഹാരിത മറ്റേതെങ്കിലും ഒരു ഷോട്ടിനുണ്ടാകുമെന്ന് കരുതുന്നില്ല.

ഗംഭീറും ധോണിയും കരകയറ്റി

ഗംഭീറും ധോണിയും കരകയറ്റി

ശ്രീലങ്കയ്‌ക്കെതിരായ ഫൈനലിലെ തുടക്കത്തില്‍ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറേയും വിരേന്ദര്‍ സെവാഗിനെയും നഷ്ടപ്പെട്ട ഇന്ത്യ ഗംഭീറിന്റെ ഗംഭീരമായ ഇന്നിങ്‌സിലൂടെ കളിയിലേക്ക് തിരിച്ചുവരികയായിരുന്നു. ഫൈനലില്‍ 97 റണ്‍സെടുത്ത ഗംഭീര്‍ ഇന്ത്യയുടെ വിജയം ഉറപ്പിച്ചശേഷമാണ് പുറത്തായത്. ധോണി 79 പന്തില്‍ 91 റണ്‍സെടുത്ത് ഇന്ത്യയുടെ വിജയംവരെ ബാറ്റിങ് തുടര്‍ന്നു.

ഓര്‍മകളുമായി സെവാഗും യുവരാജും

ഓര്‍മകളുമായി സെവാഗും യുവരാജും

ശ്രീലങ്ക ഉയര്‍ത്തിയ 274 എന്ന സ്‌കോര്‍ താരതമ്യേന എളുപ്പമാണെന്ന് തോന്നിച്ചിരുന്നെങ്കിലും ബാറ്റിങ്ങിന് പൂര്‍ണമായും അനുകൂലമല്ലാത്ത പിച്ചില്‍ ഇന്ത്യ മനസ്സാന്നിധ്യത്തോടെ ജയിച്ചു കയറുകയായിരുന്നു. ഇന്ത്യയുടെ ലോകകപ്പ് വിജയം ആഴ്ചകളോളമാണ് ഇന്ത്യയുടെ ചെറുതെരുവുകളില്‍പോലും ആഘോഷിച്ചത്. യുവരാജ് സിങ് ടൂര്‍ണമെന്റിലെ താരമായി. 2011 ഏപ്രില്‍ രണ്ട് ഇന്ത്യ നേടിയ വിജയത്തിന്റെ വാര്‍ഷികത്തിന് യുവരാജ് സിങ്, മുന്‍ സഹതാരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍ എന്നിവര്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു. വിരേന്ദര്‍ സെവാഗും അന്നത്തെ ഓര്‍മകള്‍ പുതുക്കി സോഷ്യല്‍ മീഡിയയിലെത്തി.

Story first published: Tuesday, April 2, 2019, 17:36 [IST]
Other articles published on Apr 2, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X