മാപ്പുതരണം; ഭാര്യയും മകളുമില്ലാതെ ജീവിതമില്ല; പൊട്ടിക്കരഞ്ഞ് മുഹമ്മദ് ഷമി

Posted By: അന്‍വര്‍ സാദത്ത്

ദില്ലി: തനിക്കെതിരെ ഉയര്‍ന്ന ഗുരുതരമായ ആരോപണങ്ങള്‍ക്കിടെയും ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്ന പ്രത്യാശയില്‍ ബൗളര്‍ മുഹമ്മദ് ഷമി. ഭാര്യ ഉയര്‍ത്തിയ പീഡന പരാതിക്കിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മുഹമ്മദ് ഷമി മനസുതുറന്നത്. ബിസിസിഐ ഒരിക്കലും തനിക്കെതിരെ തിരിയില്ലെന്നും ടീമിലേക്ക് മടങ്ങിവരാന്‍ കഴിയുമെന്നും ഷമി പ്രതീക്ഷ പ്രകടിപ്പിച്ചു.

എല്ലാ കാര്യങ്ങളും ബിസിസിഐയ്ക്ക് പരിശോധിക്കാം. വര്‍ഷങ്ങളായി എന്നെ അറിയുന്നവരാണ് അവര്‍. ഭാവി എന്താകുമെന്ന് എനിക്ക് ഒരുറപ്പുമില്ല. ബിസിസിഐ തനിക്കെതിരെ തിരിയില്ലെന്നുതന്നെയാണ് വിശ്വാസം. തിരിച്ചെത്താന്‍ തനിക്ക് കഴിയും. ബിസിസിഐ തെറ്റായ തീരുമാനമെടുക്കില്ലെന്നും ഷമി പറയുന്നു.

mohamdshami

ഞാന്‍ ഭാര്യയെയും മകളെയും ഒരുപാട് സ്‌നേഹിക്കുന്നുണ്ടെന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ഷമി പറഞ്ഞു. ഭാര്യയ്ക്ക് പറയാനുള്ളതെല്ലാം പറഞ്ഞു. ചെറിയ പ്രശ്‌നങ്ങളില്ലാത്ത ഒരു കുടുംബവുമില്ല. അതു മാത്രമേ തന്റെ ദാമ്പത്യത്തിലും സംഭവിച്ചിട്ടുള്ളൂ. എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തനിക്ക് മാപ്പുതരണം. എനിക്കൊപ്പം നില്‍ക്കണം. കുടുംബമില്ലാതെ തനിക്ക് കളിയില്‍ ഏകാഗ്രത ലഭിക്കില്ലെന്നും ഷമി വ്യക്തമാക്കി.

അവിഹിത ബന്ധവും ഗാര്‍ഹിക പീഡനവും ആരോപിച്ച് ദിവസങ്ങള്‍ക്കു മുന്‍പാണ് ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്‍ രംഗത്തെത്തിയത്. ഹസിന്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് ഷമിക്കെതിരെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിന് പിന്നാലെ ബിസിസിഐ ഷമിയെ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

ശ്രീലങ്കന്‍ ക്രിക്കറ്റ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തു


ഒടുവില്‍ അത് സംഭവിക്കുന്നു; വര്‍ഷങ്ങള്‍ക്കുശേഷം ഒരു ടീം പാക്കിസ്ഥാനില്‍ ക്രിക്കറ്റിനെത്തുന്നു

Story first published: Monday, March 12, 2018, 5:33 [IST]
Other articles published on Mar 12, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍