ഷമിക്കെതിരായ ഭാര്യയുടെ ആരോപണത്തില്‍ വഴിത്തിരിവ്; ദുബായില്‍ പോയത് ദുരൂഹം

Posted By: അന്‍വര്‍ സാദത്ത്

ദില്ലി: ഇന്ത്യന്‍ ബൗളര്‍ മുഹമ്മദ് ഷമിക്കെതിരെ ഭാര്യ ഉന്നയിച്ച ആരോപണങ്ങള്‍ ക്രിക്കറ്റ് രംഗത്ത് വലിയ ചര്‍ച്ചയായിക്കഴിഞ്ഞു. ഷമിയുടെ ഭാര്യ ഹസിന്‍ ജഹാന്റെ ആരോപണങ്ങള്‍ക്ക് ബിസിസിഐയും ഉത്തരം പറയേണ്ടുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. പോലീസ് നടത്തുന്ന അന്വേഷണത്തില്‍ ബിസിസിഐ സഹകരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളതും.

കൊല്‍ക്കത്ത പോലീസ് ആണ് ഹസിന്റെ ആരോപണം അന്വേഷിക്കുന്നത്. ഷമിക്കെതിരായ പരാതിയില്‍ ബിസിസിഐയില്‍ നിന്നും പോലീസ് വിവരങ്ങള്‍ തേടി. ഷമി ദുബായില്‍ പോയതെന്തിനാണെന്ന് പോലീസ് ബിസിസിഐയോട് ആരാഞ്ഞു. ഇതിന്റെ വിശദാംശങ്ങള്‍ ക്രിക്കറ്റ് ബോര്‍ഡ് പോലീസിന് നല്‍കേണ്ടതായി വരും.

mohamdshami

ദക്ഷിണാഫ്രിക്കയിലേക്കുള്ള യാത്രാ മധ്യേ ഷമി ദുബായില്‍ പോയതായും പാക്കിസ്ഥാനി പെണ്‍കുട്ടിയില്‍ നിന്നും പണം കൈപ്പറ്റിയതുമായാണ് ആരോപണം. ഈ പണം എന്തിനുവേണ്ടിയാണെന്നത് ഇപ്പോഴും ദുരൂഹമാണ്. തന്നെ വഞ്ചിച്ച ഷമി രാജ്യത്തെയും വഞ്ചിക്കുമെന്നാണ് ഇതേക്കുറിച്ച് ഹസിന്‍ പറയുന്നത്. അതായത് ഒത്തുകളിക്കുവേണ്ടിയാണ് പണം കൈപ്പറ്റിയതെന്ന്.

പാക്കിസ്ഥാനി പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും ഹസിന്‍ ആരോപിക്കുന്നുണ്ട്. ഹസിനും ഷമിയും തമ്മില്‍ നടത്തുന്ന ഫോണ്‍ സംഭാഷണത്തിലും ഇതേക്കുറിച്ച് വ്യക്തമായ സൂചനയുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണമാണ് നടത്തുന്നത്. ഷമിക്കെതിരെ ഒത്തുകളി ആരോപണം തെളിയുക കൂടി ചെയ്താല്‍ ഇന്ത്യന്‍ ക്രിക്കറ്റിന് മറ്റൊരു നാണക്കേടുകൂടിയാകും അത്.
തെറിവിളിയോടെ റബാഡ വീണ്ടും കുരുക്കില്‍; രണ്ട് മത്സരങ്ങളില്‍ സസ്‌പെന്‍ഷന്‍


അഗ്വേറോയ്ക്ക് പരുക്ക്; അര്‍ജന്റീന ടീമില്‍നിന്നും പുറത്ത്; ആരാധകര്‍ ആശങ്കയില്‍


ഇംഗ്ലണ്ട് ഫുട്‌ബോള്‍ താരം 14 വയസ്സുകാരിക്ക് നേരെ തുപ്പി; വിവാദമായതോടെ മാപ്പ് പറച്ചില്‍

Story first published: Tuesday, March 13, 2018, 5:18 [IST]
Other articles published on Mar 13, 2018

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍