വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്‍: ഈ പിഴവ് ചെറുതല്ല!! കനത്ത തിരിച്ചടിയുണ്ടാവും!! ലേലത്തില്‍ ടീമുകള്‍ക്കു പറ്റിയ അബദ്ധങ്ങള്‍

60 താരങ്ങളാണ് കഴിഞ്ഞ ലേലത്തില്‍ വിവിധ ഫ്രാഞ്ചൈസികളിലെത്തിയത്

By Manu

മുംബൈ: ഐപിഎല്ലിന്റെ കഴിഞ്ഞ താരലേലത്തില്‍ നിരവധി ഫ്രാഞ്ചൈസികള്‍ നേട്ടമുണ്ടാക്കിയിരുന്നു. എട്ടു ഫ്രാഞ്ചൈസികളും കൂടി 60 താരങ്ങളെയാണ് ലേലത്തില്‍ വാങ്ങിയത്. ചില ഫ്രാഞ്ചൈസികള്‍ കോടികളാണ് താരങ്ങള്‍ക്കായി വാരിയെറിഞ്ഞത്. അത്ര പ്രശസ്തരല്ലാത്ത ചില താരങ്ങള്‍ക്കു പോലും ലേലത്തില്‍ വന്‍ തുക ലഭിച്ചു.

മെല്‍ബണില്‍ രഹാനെ വാഴും... സെഞ്ച്വറിയല്ല, ഡബിള്‍ സെഞ്ച്വറി തന്നെ നേടും!! ഓസീസിന് മുന്നറിയിപ്പ്മെല്‍ബണില്‍ രഹാനെ വാഴും... സെഞ്ച്വറിയല്ല, ഡബിള്‍ സെഞ്ച്വറി തന്നെ നേടും!! ഓസീസിന് മുന്നറിയിപ്പ്

ഐപിഎല്‍: മക്കുല്ലത്തെ മറക്കാന്‍ വരട്ടെ... അടുത്ത സീസണില്‍ കളിക്കും!! മടങ്ങിവരവ് സാധ്യത ഇങ്ങനെ ഐപിഎല്‍: മക്കുല്ലത്തെ മറക്കാന്‍ വരട്ടെ... അടുത്ത സീസണില്‍ കളിക്കും!! മടങ്ങിവരവ് സാധ്യത ഇങ്ങനെ

പുതിയ സീസണിലേക്കു മികച്ച കളിക്കാരെ തന്നെ കൊണ്ടുവരാന്‍ തങ്ങള്‍ക്കായിട്ടുണ്ടെന്ന സംതൃപ്തിയിലാണ് ഓരോ ടീമും. എന്നാല്‍ ചില പിഴവുകള്‍ ഓരോ ഫ്രാഞ്ചൈസിയുടെ ഭാഗത്തും നിന്നുമുണ്ടായിട്ടുണ്ട്. അടുത്ത സീസണില്‍ ഒരുപക്ഷെ തിരിച്ചടിയായി മാറാന്‍ സാധ്യതയുള്ള ഇവ എന്തൊക്കെയെന്നു നോക്കാം.

ആര്‍സിബി- ഫാസ്റ്റ് ബൗളറെ വാങ്ങിയില്ല

ആര്‍സിബി- ഫാസ്റ്റ് ബൗളറെ വാങ്ങിയില്ല

ശക്തമായ ബാറ്റിങ് ലൈനപ്പ് കൊണ്ടാണ് എല്ലാ സീസണിലും ആര്‍സിബി ശ്രദ്ധിക്കപ്പെടാറുള്ളത്. കഴിഞ്ഞ സീസണില്‍ ആര്‍സിബിയുടെ ബൗളിങ് ദുര്‍ബലമായിരുന്നു. ഇത് അവര്‍ക്കു കനത്ത തിരിച്ചടിയായി മാറുകയും ചെയ്തു.
ഇത്തവണ ലേലത്തില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശിവം ദുബെ എന്നിവരടക്കമുള്ള മികച്ച ചില ബാറ്റ്‌സ്മാന്‍മാരെ ആര്‍സിബി വാങ്ങിയിരുന്നു. എന്നാല്‍ ബൗളിങ് വിഭാഗം ശക്തിപ്പെടുത്താന്‍ മികച്ചൊരു പേസറെ കൊണ്ടുവരാന്‍ ആര്‍സിബി ഇത്തവണയും തുനിഞ്ഞില്ല. അടുത്ത സീസണിലും ബൗളിങ് തന്നെയായിരിക്കും ആര്‍സിബിയുടെ ഏറ്റവും വലിയ വീക്ക്‌നെസ്.

പഞ്ചാബ്- കൂടുതല്‍ ചെലവിട്ടു

പഞ്ചാബ്- കൂടുതല്‍ ചെലവിട്ടു

ഇത്തവണ ലേലത്തില്‍ കോടികള്‍ ചെലവഴിച്ച ടീമുകളിലൊന്നാണ് കിങ്‌സ് ഇലവന്‍ പഞ്ചാബ്. എന്നാല്‍ ചില അറിയപ്പെടാത്ത താരങ്ങള്‍ക്കായി അമിതമായി പണം ചെലവഴിച്ചതിനു പുതിയ സീസണില്‍ പഞ്ചാബിന് കനത്ത വില നല്‍കേണ്ടിവരും.
യുവതാരം വരുണ്‍ ചക്രവര്‍ത്തിക്കായി 8.4 കോടി രൂപയാണ് പഞ്ചാബ് ചെലവിട്ടത്. ആര്‍ അശ്വിന്‍, മുജീബുര്‍ റഹ്മാന്‍ എന്നീ സ്പിന്നര്‍മാരെല്ലാം ടീമില്‍ ഉണ്ടെന്നിരിക്കെയാണിത്.
ഇംഗ്ലീഷ് ഓള്‍റൗണ്ടറായ സാം കറെന് 7.2 കോടിയും പഞ്ചാബ് ചെലവിട്ടിരുന്നു. എന്നാല്‍ ലോകകപ്പ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്നതിനാല്‍ ഐപിഎല്ലിന്റെ ആദ്യപകുതിയില്‍ മാത്രമേ കറെന്റെ സേവനം പഞ്ചാബിന് ലഭിക്കാനിടയുള്ളൂ.

മുംബൈ- അക്ഷറിനായി രംഗത്തിറങ്ങിയില്ല

മുംബൈ- അക്ഷറിനായി രംഗത്തിറങ്ങിയില്ല

പരിചയസമ്പന്നനായ അക്ഷര്‍ പട്ടേലിനു വേണ്ടി ലേലത്തില്‍ രംഗത്തിറങ്ങാതിരുന്നത് മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിന് തിരിച്ചടിയായേക്കും. നിലവില്‍ ക്രുനാല്‍ പാണ്ഡ്യയും മയാങ്ക് മര്‍ക്കണ്ഡെയുമാണ് മുംബൈയുടെ മുന്‍നിര സ്പിന്നര്‍മാര്‍. അക്ഷറിനെപ്പോലൊരു സ്പിന്നര്‍ മുംബൈക്കു അനിവാര്യമായിരുന്നു.
മികച്ച സ്പിന്നര്‍ മാത്രമല്ല അവസാന ഓവറുകളില്‍ വലിയ ഷോട്ടുകള്‍ കളിക്കാന്‍ ശേഷിയുള്ള ബാറ്റ്‌സ്മാന്‍ കൂടിയാണ് അക്ഷര്‍. താരം കൂടി ടീമിലെത്തിയിരുന്നെങ്കില്‍ അടുത്ത സീസണില്‍ മുംബൈയെ തടഞ്ഞുനിര്‍ത്തുക ദുഷ്‌കരമായി മാറുമായിരുന്നു.

കെകെആര്‍- അനുഭവസമ്പത്തില്ലാത്ത വിദേശ താരങ്ങള്‍

കെകെആര്‍- അനുഭവസമ്പത്തില്ലാത്ത വിദേശ താരങ്ങള്‍

അനുഭവസമ്പത്ത് കുറഞ്ഞ വിദേശ താരങ്ങളെ വാങ്ങിയതാണ് മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഭാഗത്തു നിന്നുണ്ടായ പ്രധാന വീഴ്ച. പരിചയസമ്പന്നരായ മിച്ചെല്‍ സ്റ്റാര്‍ക്ക്, മിച്ചെല്‍ ജോണ്‍സന്‍ എന്നിവരെ ഒഴിവാക്കുകയും ചെയ്തു. ഇവര്‍ക്കു പകരം അധികം മല്‍സര പരിചയമില്ലാത്ത ലോക്കി ഫെര്‍ഗൂസന്‍, ആര്‍നിച്ച് നോര്‍ട്ടെ, ഹാരി ഗ്യുര്‍നെ എന്നിവരെയാണ് കെകെആര്‍ വാങ്ങിയത്.

രാജസ്ഥാന്‍- മികവ് തെളിയിക്കാത്തവരും ടീമിലെത്തി

രാജസ്ഥാന്‍- മികവ് തെളിയിക്കാത്തവരും ടീമിലെത്തി

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സാവട്ടെ ടി20യില്‍ മികവ് തെളിയിച്ചിട്ടില്ലാത്ത ചിലരെ ലേലത്തില്‍ വാങ്ങിയിരുന്നു. ഇവരിലൊരാളാണ് ജയദേവ് ഉനാട്കട്ട്. കഴിഞ്ഞ സീസണില്‍ അത്ര മികച്ച പ്രകടനം നടത്തിയിട്ടില്ലാത്ത തങ്ങളുടെ തന്നെ പേസറായ ഉനാട്കട്ടിനെ 8.4 കോടിക്കാണ് രാജസ്ഥാന്‍ ടീമിലേക്കു കൊണ്ടുവന്നത്.
അത്ര മികച്ച ഫോമിലല്ലാത്ത പേസര്‍ വരുണ്‍ ആരോണിനു വേണ്ടി 2.4 കോടിയും രാജസ്ഥാന്‍ ചെലഴിച്ചു. ഒട്ടേറെ റണ്‍സ് വിട്ടുകൊടുക്കുന്ന താരം ടി20യില്‍ ആശ്രയിക്കാവുന്നയാളല്ല. കഴിഞ്ഞ സീസണില്‍ ഒരു ടീമും വാങ്ങാന്‍ തയ്യാറാവാതിരുന്ന താരമാണ് വരുണ്‍.

ഡല്‍ഹി- പരിചയസമ്പത്തില്ലാത്ത പേസര്‍മാര്‍

ഡല്‍ഹി- പരിചയസമ്പത്തില്ലാത്ത പേസര്‍മാര്‍

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിയിട്ടില്ലാത്ത ഡല്‍ഹി ക്യാപ്പിറ്റല്‍സ് ലേലത്തില്‍ നിരവധി പേരെ വാങ്ങിയിരുന്നു. എന്നാല്‍ മല്‍സരപരിചയം കുറഞ്ഞ പേസര്‍മാരെ വാങ്ങിയതാണ് ഡല്‍ഹിയുടെ ഭാഗത്തു നിന്നുണ്ടായ പ്രധാന പിഴവ്.
അക്ഷര്‍ പട്ടേലിനെപ്പോലെയുള്ളവര്‍ ലേലത്തിന് ഉണ്ടായിരുന്നപ്പോള്‍ പകരം കീമോ പോള്‍, നാതു സിങ് എന്നിവരെ പഞ്ചാബ് ടീമിലേക്കു കൊണ്ടുവന്നിരുന്നു. കൂടാതെ പരിചയസമ്പന്നനായ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയെ അവര്‍ ഒഴിവാക്കുകയും ചെയ്തു.

Story first published: Monday, December 24, 2018, 15:39 [IST]
Other articles published on Dec 24, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X