വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മികച്ച പുള്‍ ഷോട്ട് ആരുടെ? മൈക്കല്‍ വോഗന്റെ അഭിപ്രായം ഇങ്ങനെ

ഏറ്റവും മികച്ച പുള്‍ ഷോട്ട് ആരുടെ? ട്വിറ്ററില്‍ ഐസിസി കുറിച്ച ചോദ്യം ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുകയാണ്. നാലു ഓപ്ഷനുകളാണ് ചോദ്യത്തിന് ഐസിസി നല്‍കിയത് --- വിവിയന്‍ റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ്, വിരാട് കോലി, ഹെര്‍ഷല്‍ ഗിബ്‌സ്. എന്നാല്‍ ഇവരെ കൂടാതെ മറ്റു നിരവധി താരങ്ങളുടെ പേരുകള്‍ ചോദ്യത്തിന് മറുപടിയായി ചുണ്ടിക്കാട്ടി.

Most Read: ഗവാസ്‌കറാണ് ശരി, ധോണി ലോകകപ്പ് കളിക്കില്ല! കാരണം ചൂണ്ടിക്കാട്ടി ബ്രാഡ് ഹോഗ്Most Read: ഗവാസ്‌കറാണ് ശരി, ധോണി ലോകകപ്പ് കളിക്കില്ല! കാരണം ചൂണ്ടിക്കാട്ടി ബ്രാഡ് ഹോഗ്

എന്തായാലും ഐസിസിയുടെ ചോദ്യം മുന്‍ ക്രിക്കറ്റ് താരങ്ങളും ഏറ്റുപിടിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയുടെ മുന്‍ ഓപ്പണര്‍ ആന്‍ഡ്രൂ ഹഡ്‌സണിന്റെ പുള്‍ ഷോട്ടാണ് ഏറ്റവും മികച്ചതെന്ന അഭിപ്രായം ഇംഗ്ലീഷ് ഇതിഹാസം കെവിന്‍ പീറ്റേഴ്‌സണ്‍ നല്‍കിക്കഴിഞ്ഞു. ഇതേസമയം, പീറ്റേഴ്‌സണിന്റെ കാഴ്ച്ചപ്പാടിനോട് ഒട്ടനവധി ആരാധകര്‍ക്ക് വിയോജിപ്പുണ്ട്.

മൈക്കൽ വോഗൻ

മുന്‍ ഇംഗ്ലീഷ് നായകന്‍ മൈക്കല്‍ വോഗനാണ് ഐസിസിയുടെ ചോദ്യത്തിന് മറുപടി നല്‍കിയ മറ്റൊരു പ്രമുഖ താരം. വോഗന്റെ നിരീക്ഷണത്തില്‍ 2019 ആഷസ് പരമ്പരയിലെ ഹീറോ ജാക്ക് ലീച്ചാണ് പുള്‍ ഷോട്ടിന്റെ കാര്യത്തില്‍ കേമന്‍. വിഖ്യാതമായ ഹെഡിങ്‌ലി ടെസ്റ്റില്‍ ബെന്‍ സ്‌റ്റോക്ക്‌സിനൊപ്പം ക്രീസില്‍ ഒരറ്റത്ത് നിലയുറപ്പിച്ചത് ജാക്ക് ലീച്ചായിരുന്നു. ഓസീസ് ബൗളര്‍മാര്‍ക്ക് എതിരെ ബെന്‍ സ്‌റ്റോക്ക്‌സ് ആഞ്ഞുവീശിയപ്പോള്‍ മറുഭാഗത്ത് അവസാന വിക്കറ്റു വീഴാതെ ഇംഗ്ലണ്ടിന്റെ പോരാട്ടം ജാക്ക് ലീച്ച് നിലനിര്‍ത്തി.

Most Read: ഐപിഎല്‍: ഓരോ ടീമിനുവേണ്ടിയും ആദ്യമായി സെഞ്ച്വറി നേടിയത് ആര്? പട്ടിക ഇങ്ങനെMost Read: ഐപിഎല്‍: ഓരോ ടീമിനുവേണ്ടിയും ആദ്യമായി സെഞ്ച്വറി നേടിയത് ആര്? പട്ടിക ഇങ്ങനെ

ആവേശഭരിതമായ അവസാന വിക്കറ്റില്‍ 76 റണ്‍സാണ് സ്‌റ്റോക്ക്‌സും ലീച്ചും ചേര്‍ന്ന് കുറിച്ചത്. ഇതില്‍ ലീച്ചിന്റെ സംഭാവനയാകട്ടെ ഒരു റണ്‍സും. രണ്ടാം ഇന്നിങ്‌സില്‍ സ്‌റ്റോക്ക്‌സ് പുറത്താകാതെ 135 റണ്‍സ് അടിച്ചു. ഹെഡിങ്‌ലി ടെസ്റ്റില്‍ 362 റണ്‍സായിരുന്നു ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം. ഒടുവില്‍ ഒരുവിക്കറ്റ് ബാക്കി നിര്‍ത്തി ഇംഗ്ലീഷ് പട ജയം തട്ടിപ്പറിക്കുകയും ചെയ്തു. ആദ്യ ഇന്നിങ്‌സില്‍ 67 റണ്‍സിന് ഓള്‍ ഔട്ടായതിന് ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ രാജകീയമായ തിരിച്ചുവരവ്.

രോഹിത് ശർമയുടെ ട്വീറ്റ്

നേരത്തെ, ഐസിസിയുടെ ചോദ്യത്തിന് ഇന്ത്യന്‍ താരം രോഹിത് ശര്‍മയും രസികന്‍ മറുപടി നല്‍കിയിരുന്നു. പട്ടികയില്‍ സ്വന്തം പേരുകാണാത്ത സാഹചര്യത്തില്‍ ഹിറ്റ്മാന്‍ പിന്നാലെ കുറിച്ചു, 'ഇവിടെ ഒരാളെ കാണാനില്ലാല്ലോ? വീട്ടിലിരുന്ന് പണിയെടുത്തതുകൊണ്ട് കാര്യമില്ലെന്ന് തോന്നുന്നു'.

Most Read: ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ലMost Read: ഐപിഎല്ലിലെ 'ആറാം' തമ്പുരാന്‍മാര്‍... ഇവര്‍ സിക്‌സര്‍ വേട്ടക്കാര്‍, ആദ്യ മൂന്നില്‍ ഹിറ്റ്മാനില്ല

എന്തായാലും ഐസിസിയുടെ ചോദ്യവും രോഹിത് ശര്‍മയുടെ മറുചോദ്യവും നവമാധ്യമങ്ങളില്‍ പ്രചാരം നേടിക്കഴിഞ്ഞു. ഇന്ത്യന്‍ ആരാധകറില്‍ ഏറിയപങ്കും രോഹിത് ശര്‍മയുടെ പുള്‍ ഷോട്ടാണ് ഏറ്റവും മികച്ചതെന്ന് പറയുന്നു. ഇക്കാര്യത്തില്‍ വിരാട് കോലി പോലും രോഹിത്തിന് പിന്നില്‍ നില്‍ക്കും. ഇതേസമയം, ആഗോളതലത്തിലുള്ള മറുപടികള്‍ നോക്കിയാല്‍ ഓസീസ് ഇതിഹാസ നായകന്‍ റിക്കി പോണ്ടിങ്ങിന്റെ പുള്‍ ഷോട്ടിനോടാണ് ആളുകള്‍ക്ക് പ്രിയം കൂടുതല്‍.

Story first published: Sunday, March 22, 2020, 22:59 [IST]
Other articles published on Mar 22, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X