വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഐപിഎല്ലില്‍ കൂടുതല്‍ തവണ 200ന് മുകളില്‍ സ്‌കോര്‍ നേടിയ ടീം ഏത്? പട്ടിക ഇതാ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗെന്നാല്‍ (ഐപിഎല്‍) പൊതുവേ ബാറ്റ്‌സ്മാന്‍മാരുടെ കുത്തകയായാണ് അറിയപ്പെടുന്നത്. കാണികള്‍ ഗാലറിയിലേക്ക് ഇരമ്പിയെത്തുന്നതും ബാറ്റ്‌സ്മാന്‍മാരുടെ ബാറ്റിങ് വെടിക്കെട്ട് കാണാനാണ്. ബാറ്റുകൊണ്ട് വിസ്മയം തീര്‍ത്ത നിരവധി ചരിത്ര മുഹൂര്‍ത്തങ്ങള്‍ക്ക് കഴിഞ്ഞ ഐപിഎല്ലിന്റെ 12 സീസണുകള്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. വെസ്റ്റ് ഇന്‍ഡീസിലെ അതി ശക്തരായ താരങ്ങള്‍ പന്ത് ഗാലറിക്ക് വെളിയിലേക്ക് അടിച്ചുപറത്തുമ്പോള്‍ കൈയടികളോടെ ആര്‍പ്പുവിളിക്കാന്‍ ആരാധകരുമുണ്ടായിരുന്നു. കിരീട നേട്ടങ്ങളുടെ കണക്കുകളില്‍ മുംബൈ ഇന്ത്യന്‍സാണ് ഐപിഎല്ലിലെ കേമന്‍മാര്‍. എന്നാല്‍ ഐപിഎല്ലില്‍ കൂടുതല്‍ തവണ 200ന് മുകളില്‍ സ്‌കോര്‍ നേടിയ അഞ്ച് ടീമുകള്‍ ഏതൊക്കെയാണ് നമുക്ക് പരിശോധിക്കാം.

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു

ഐപിഎല്ലില്‍ ഒരു കിരീടം പോലും നേടാന്‍ സാധിച്ചിട്ടില്ലെങ്കിലും ബാറ്റിങ് വെടിക്കെട്ടുകൊണ്ട് ആരാധകരെ ത്രസിപ്പിക്കുന്നതില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു മുന്നിലാണ്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 200ന് മുകളില്‍ സ്‌കോര്‍ നേടിയ ടീം ബംഗളൂരുവാണ്. 21 തവണയാണ് അവര്‍ 200ന് മുകളില്‍ സ്‌കോര്‍ അടിച്ചെടുത്തത്. ക്രിസ് ഗെയ്ല്‍, എബി ഡിവില്ലിയേഴ്‌സ്, വിരാട് കോലി എന്നിവര്‍ തകര്‍ത്ത് കളിച്ചപ്പോഴാണ് കൂടുതല്‍ തവണ ആര്‍സിബി 200 കടന്നത്. പൂനെ വാരിയേഴ്‌സിനെതിരേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 263 നേടിയതാണ് ആര്‍സിബിയുടെ ഉയര്‍ന്ന സ്‌കോര്‍.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

ചെന്നൈ സൂപ്പര്‍ കിങ്‌സ്

എം എസ് ധോണി നായകനായ ചെന്നൈ സൂപ്പര്‍ കിങ്‌സ് മൂന്ന് തവണ ഐപിഎല്‍ കിരീടം ചൂടിയ ടീമാണ്. കഴിഞ്ഞ 12 സീസണുകളിലായി 19 തവണയാണ് ചെന്നൈ 200ന് മുകളില്‍ സ്‌കോര്‍ നേടിയത്. മൈക്കല്‍ ഹസി,സുരേഷ് റെയ്‌ന, എം എസ് ധോണി എന്നിവരാണ് പലപ്പോഴും ഇതിനായി ചെന്നൈയെ സഹായിച്ചിട്ടുള്ളത്. 2010ല്‍ രാജസ്ഥാന്‍ റോയല്‍സിനെതിരേ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ നേടിയ 246 റണ്‍സാണ് സിഎസ്‌കെയുടെ ഉയര്‍ന്ന ടീം ടോട്ടല്‍.

കിങ്‌സ് ഇലവന്‍ പഞ്ചാബ്

കിങ്‌സ് ഇലവന്‍ പഞ്ചാബ്

ഇതുവരെ ഐപിഎല്‍ കിരീടം ചൂടാത്ത കിങ്‌സ് ഇലവന്‍ പഞ്ചാബ് 13 തവണ 200ന് മുകളില്‍ സ്‌കോര്‍ നേടിയിട്ടുണ്ട്. ഗ്ലെന്‍ മാക്‌സ്‌വെല്‍,വീരേന്ദര്‍ സെവാഗ്,ഡേവിഡ് മില്ലര്‍ തുടങ്ങിയവരുടെ വെടിക്കെട്ട് പ്രകടനമാണ് 200ന് മുകളില്‍ പലപ്പോഴും പഞ്ചാബിനെയെത്തിച്ചത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ നേടിയ 214 റണ്‍സാണ് ഉയര്‍ന്ന ടീം സ്‌കോര്‍

മുംബൈ ഇന്ത്യന്‍സ്

മുംബൈ ഇന്ത്യന്‍സ്

നാല് തവണ ഐപിഎല്ലില്‍ കിരീടം ചൂടിയിട്ടുള്ള മുംബൈ 12 തവണയാണ് 200ന് മുകളില്‍ സ്‌കോര്‍ നേടിയത്. കീറോണ്‍ പൊള്ളാര്‍ഡ്,ഹര്‍ദിക് പാണ്ഡ്യ,രോഹിത് ശര്‍മ എന്നിവരുടെ പ്രകടനമാണ് പലപ്പോഴും മുംബൈയെ 200 കടത്തിയത്. കൊല്‍ക്കത്ത െൈനറ്റ് റൈഡേഴ്‌സിനെതിരേ 210 റണ്‍സ് നേടിയതാണ് ടീമിന്റെ ഉയര്‍ന്ന സ്‌കോര്‍. 21 പന്തില്‍ 62 റണ്‍സ് നേടിയ ഇഷാന്‍ കിഷനാണ് ടീമിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്

11 തവണയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 200ന് മുകളില്‍ സ്‌കോര്‍ ചെയ്തത്. ബ്രണ്ടന്‍ മക്കല്ലം,ആന്‍േ്രഡ റസല്‍,സുനില്‍ നരെയ്ന്‍ എന്നിവരുടെ പ്രകടനമാണ് ടീമിന് പലപ്പോഴും 200ന് മുകളില്‍ സ്‌കോര്‍ നേടാന്‍ സഹായിച്ചത്. 2018 എഡിഷനില്‍ പഞ്ചാബിനെതിരേ ആറ് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സ് നേടിയതാണ് കൊല്‍ക്കത്തയുടെ മികച്ച ടീം ടോട്ടല്‍.

Story first published: Saturday, August 1, 2020, 11:32 [IST]
Other articles published on Aug 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X