'ഇന്ത്യന്‍ ടീമിലെടുക്കാത്ത സെലക്ടര്‍മാര്‍ക്കെതിരെ കുപിതനായി'; ഋഷഭ് പന്തിന്റെ വിശദീകരണം

Posted By: rajesh mc

ദില്ലി: ഐപിഎല്‍ പതിനൊന്നാം സീസണ്‍ തന്റെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുക്കുന്നതിന് വേദിയാക്കിയ ഇന്ത്യന്‍ യുവതാരം ഋഷഭ് പന്തിനെതിരെ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ പ്രചരണം നടത്തുന്നതായി റിപ്പോര്‍ട്ട്. വിദേശ പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് താരത്തെ കുപിതനാക്കിയെന്ന രീതിയിലുള്ള പ്രചരണമാണ് നടക്കുന്നത്.

ഐപിഎല്ലില്‍ മിന്നുന്ന പ്രകടനം നടത്തിയിട്ടും അയര്‍ലന്‍ഡിനെതിരായ ടി20 മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ഏകദിന ടീമിലും പന്തിനെ ഉള്‍പ്പെടുത്തിയിരുന്നില്ല. മെയ് 8നാണ് ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പന്ത് 128 റണ്‍സടിച്ച് ഐപിഎല്ലിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന സ്‌കോര്‍ ഋഷഭ് തന്റെ പേരിലാക്കുകയും ചെയ്തിരുന്നു.

rishabh

തന്നെ ടീമില്‍ ഉള്‍പ്പെടുത്താത്ത സെലക്ടര്‍മാക്കെതിരെ ദേഷ്യമുണ്ടെന്നും അതാണ് കളിക്കളത്തില്‍ പ്രകടമായതെന്നുമുള്ള തരത്തില്‍ ഋഷഭിന്റെ പേരില്‍ പ്രസ്താവന പ്രചരിച്ചു. എന്നാല്‍, താന്‍ അത്തരമൊരുകാര്യം പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ ദില്ലി താരത്തിന്റെ വിശദീകരണം. അഭ്യൂഹങ്ങള്‍ പരത്തുന്നത് അവസാനിപ്പിക്കണമെന്നും താനിപ്പോള്‍ ക്രിക്കറ്റില്‍ ശ്രദ്ധിക്കുകയാണെന്നും ഋഷഭ് പറഞ്ഞു.

ഇരുപതുകാരനായ ഋഷഭ് ത്രസിപ്പിക്കുന്ന ഫോമിലാണ് ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ഐപിഎല്ലിലെ 12 മത്സരങ്ങളില്‍ നിന്നായി 582 റണ്‍സടിച്ച താരം ഓറഞ്ച് തൊപ്പിക്കുടമയുമായി. കൂടാതെ പത്തുവര്‍ഷം മുന്‍പ് ഗൗതം ഗംഭീര്‍ സ്ഥാപിച്ച റെക്കോര്‍ഡും ഈ യുവതാരം കടപുഴക്കി. ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍ നേടിയ ദില്ലി ഡെയര്‍ ഡെവിള്‍സ് താരമെന്ന റെക്കോര്‍ഡ് ആണ് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആയ ഋഷഭ് തന്റെ പേരിലാക്കിയത്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Tuesday, May 15, 2018, 9:26 [IST]
Other articles published on May 15, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍