വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പ്: ഇവര്‍ക്കു വേണം ഗംഭീര യാത്രയയപ്പ്, ഭാഗ്യം ഒരാള്‍ക്കു മാത്രം... ആരാവുമത്?

ചില സൂപ്പര്‍ താരങ്ങളുടെ അവസാന ലോകകപ്പായിരിക്കും ഇത്

By Manu
ലോകകപ്പിൽ ധോണിക്ക് ഡബിള്‍ റോള്‍

മുംബൈ: ഇംഗ്ലണ്ടില്‍ ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ഐസിസിയുടെ ഏകദിന ലോകകപ്പ് ചില വമ്പന്‍ താരങ്ങളുടെ യാത്രയയപ്പിനുള്ള വേദി കൂടിയാവും. ലോകകപ്പിനു ശേഷം ഏകദിന ഫോര്‍മാറ്റില്‍ ഇനി ഇവരെ കണ്ടെന്നു വരില്ല. കരിയറിലെ അവസാനത്തെ ലോകകപ്പ് അവിസ്മരണീയമാക്കി മാറ്റാനുള്ള പടയൊരുക്കത്തിലാണ് ഈ വെറ്ററന്‍ താരങ്ങള്‍.

ഐപിഎല്‍: ഇവര്‍ വേറെ ലെവല്‍, ഇന്ത്യയുടെ മാനം കാത്തു... ഒരാള്‍ ദേശീയ ടീമില്‍ പോലുമില്ല ഐപിഎല്‍: ഇവര്‍ വേറെ ലെവല്‍, ഇന്ത്യയുടെ മാനം കാത്തു... ഒരാള്‍ ദേശീയ ടീമില്‍ പോലുമില്ല

ലോക കിരീടവിജയത്തോടെ തന്നെ ഇവര്‍ക്ക് അര്‍ഹിച്ച യാത്രയയപ്പ് നല്‍കാനൊരുങ്ങുകയാണ് ടീമുകള്‍. ലോകകപ്പിനു ശേഷം വിട പറയാന്‍ തയ്യാറെടുക്കുന്ന സൂപ്പര്‍ താരങ്ങള്‍ ആരൊക്കെയാവുമെന്നു നോക്കാം.

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്)

യൂനിവേഴ്‌സല്‍ ബോസെന്നു സ്വയം വിശേഷിപ്പിക്കുന്ന വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്‌ലിന് ഇത് ലോകകപ്പില്‍ അവസാന ഊഴമാണ്. 39കാരനായ താരം ഇതിനകം നാലു ലോകകപ്പുകളില്‍ കരീബിയന്‍ കുപ്പായമണിഞ്ഞു കഴിഞ്ഞു. തന്നെ ലോകകപ്പുമായി യാത്രയാക്കണമെന്ന് ഗെയ്ല്‍ ഇതിനകം ടീമംഗങ്ങളോടു ആവശ്യപ്പെട്ടിട്ടുമുണ്ട്.
ലോകകപ്പില്‍ പുതിയൊരു റെക്കോര്‍ഡ് കൂടി ഗെയ്‌ലിനെ കാത്തിരിപ്പുണ്ട്, 253 റണ്‍സ് കൂടി നേടിയാല്‍ വിന്‍ഡീസിനായി ഏകദിനത്തില്‍ കൂടുതല്‍ റണ്‍സെടുത്ത ഇതിഹാസ താരം ബ്രയാന്‍ ലാറയുടെ റെക്കോര്‍ഡ് തകരും.
ഏകദിന ലോകകപ്പില്‍ ഡബിള്‍ സെഞ്ച്വറി നേടിയ ഏക താരമെന്ന ലോക റെക്കോര്‍ഡിന് അവകാശി കൂടിയാണ് ഗെയ്ല്‍.

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്)

ന്യൂസിലാന്‍ഡിന്റെ എക്കാലത്തെയും മികച്ച റണ്‍ മെഷീനും മുന്‍ ക്യാപ്റ്റനുമായ റോസ് ടെയ്‌ലറുടെയും അവസാന ലോകകപ്പായിരിക്കും ഇത്. 35 കാരനായ താരം ഇതിനകം മൂന്നു ലോകകപ്പുകളില്‍ കിവീസിനായി കളിച്ചു കഴിഞ്ഞു. മധ്യനിരയില്‍ ടീമിന്റെ അവിഭാജ്യ ഘടകരമായ ടെയ്‌ലര്‍ നിരവധി മല്‍സരങ്ങളില്‍ ടീമിന്റെ വിജയശില്‍പ്പിയായിട്ടുണ്ട്.
ടെയ്‌ലറുടെ അനുഭവസമ്പത്ത് ലോകകപ്പില്‍ തങ്ങള്‍ക്കു ഗുണം ചെയ്യുമെന്ന ശുഭപ്രതീക്ഷയിലാണ് കഴിഞ്ഞ തവണത്തെ റണ്ണറപ്പുകള്‍ കൂടിയായ ന്യൂസിലാന്‍ഡ്

ലസിത് മലിങ്ക (ശ്രീലങ്ക)

ലസിത് മലിങ്ക (ശ്രീലങ്ക)

ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച പേസര്‍മാരിലൊരാളായ ലസിത് മലിങ്കയുടെ അവസാന ലോകകപ്പായിരിക്കും ഇംഗ്ലണ്ടിലേത്. തികച്ചും വ്യത്യസ്തമായ ബൗളിങ് ആക്ഷനിലൂടെ ലോക ക്രിക്കറ്റിലെ മിന്നും താരമായി മാറിയ കളിക്കാരനാണ് അദ്ദേഹം. 2004 മുതല്‍ ലങ്കയ്‌ക്കൊപ്പമുള്ള മലിങ്ക ബൗളിങില്‍ ടീമിന്റെ തുറുപ്പുചീട്ട് കൂടിയാണ്. യോര്‍ക്കറുകളിലൂടെ എതിര്‍ ബാറ്റ്‌സ്മാന്റെ കണക്കുകൂട്ടല്‍ തെറ്റിച്ച് വിക്കറ്റെടുക്കാനുള്ള അസാമാന്യമിടുക്ക് അദ്ദേഹത്തിനുണ്ട്.
മലിങ്കയുടെ കരിയറിലെ നാലാമത്തെ ഏകദിന ലോകകപ്പായിരിക്കും ഇത്തവണത്തേത്. 2014ലെ ടി20 ലോകകപ്പില്‍ ലങ്ക ചാംപ്യന്‍മാരായപ്പോള്‍ മലിങ്കയായിരുന്നു ടീമിന്റെ ക്യാപ്റ്റന്‍.

ഷുഐബ് മാലിക്ക് (പാകിസ്താന്‍)

ഷുഐബ് മാലിക്ക് (പാകിസ്താന്‍)

പാകിസ്താന്റെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍റൗണ്ടറുമായ ഷുഐബ് മാലിക്കും ലോകകപ്പോടെ ക്രിക്കറ്റിനോട് ഗുഡ്‌ബൈ പറയും. 1999ല്‍ പാക് ടീമിനൊപ്പം മാലിക്കുണ്ട്. ബൗളറായി ടീമിലെത്തി പിന്നീട് ഓള്‍റൗണ്ടറും പാകിസ്താന്റെ അവിഭാജ്യഘടകവുമായി അദ്ദേഹം മാറുകയായിരുന്നു.
2009ല്‍ ടി20 ലോകകപ്പില്‍ കിരീടമുയര്‍ത്തിയ പാക് ടീമില്‍ മാലിക്കുമുണ്ടായിരുന്നു. കൂടാതെ 2017ലെ ചാംപ്യന്‍സ് ട്രോഫിയിലും ചാംപ്യന്‍മാരാവാന്‍ അദ്ദേഹത്തിനു സാധിച്ചു. സമീപകാലത്ത് അത്ര മികച്ച ഫോമില്‍ അല്ലെങ്കിലും ലോകകപ്പ് ടീമില്‍ മാലിക്കിനെ ഉള്‍പ്പെടുത്തുകയായിരുന്നു.

എംഎസ് ധോണി (ഇന്ത്യ)

എംഎസ് ധോണി (ഇന്ത്യ)

മുന്‍ ക്യാപ്റ്റനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെയും ഈ ലോകകപ്പിനു ശേഷം ഏകദിനത്തില്‍ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടെന്നുവരില്ല. ധോണിയുടെ കരിയറിലെ നാലാമത്തെ ലോകകപ്പാണിത്. 2011ല്‍ നാട്ടില്‍ നടന്ന ലോകകപ്പില്‍ ഇന്ത്യ ചാംപ്യന്മാരായത് ധോണിയുടെ ക്യാപ്റ്റന്‍സിയിലായിരുന്നു.
2011ല്‍ ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കറിന് ലോകകപ്പോടെ പടിയിറങ്ങാന്‍ അവസരമൊരുക്കിയത് ധോണിയായിരുന്നു. അന്ന് താന്‍ സച്ചിനു നല്‍കിയതു പോലൊരു യാത്രയയപ്പ് വിരാട് കോലി തനിക്കു നല്‍കുമെന്നാവും ധോണി സ്വപ്‌നം കാണുന്നത്. ലോകകപ്പില്‍ ഇന്ത്യയുടെ ഏറ്റവും വലിയ തുറുപ്പുചീട്ടും അദ്ദേഹം തന്നെയാണ്.

Story first published: Friday, May 3, 2019, 15:28 [IST]
Other articles published on May 3, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X