വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

അവസാന നാളുകള്‍ ബുദ്ധിമുട്ടേറിയതെന്ന് എബി ഡി വില്ലിയേഴ്‌സ്

ബെംഗളൂരു: സ്‌പോര്‍ട്‌സ് ലോകത്തെ ഞെട്ടിച്ച് കൊണ്ടാണ് ദക്ഷിണാഫ്രിക്കന്‍ താരം എബി ഡി വില്ലിയേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിമരിക്കല്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ തനിക്ക് സ്‌നേഹവും പിന്തുണയും നല്‍കിയ ആരാധകര്‍ക്കും, സഹതാരങ്ങള്‍ക്കും, എതിരാളികള്‍ക്കും നന്ദി അറിയിച്ച് താരം ട്വിറ്ററില്‍ വികാരനിര്‍ഭരമായ സന്ദേശം കുറിച്ചു. ക്രിക്കറ്റിലെ അവസാന ദിനങ്ങള്‍ ഏറെ ബുദ്ധിമുട്ടുള്ള കാര്യമായിരുന്നെന്ന് ഡി വില്ലിയേഴ്‌സ് വ്യക്തമാക്കി.

'എല്ലാവര്‍ക്കും നന്ദി. മുന്‍കാലങ്ങളിലും ഇപ്പോഴുമുള്ള താരങ്ങള്‍, എന്റെ സഹതാരങ്ങള്‍, എതിരാളികള്‍, എല്ലാവരുടെയും ആശംസകള്‍ക്കും, സഹകരണത്തിനും നന്ദി', വലംകൈയന്‍ ബാറ്റ്‌സ്മാന്‍ കുറിച്ചു. വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ലഭിച്ച ആശംസകള്‍ തന്നെ അതിശയിപ്പിക്കുന്നതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ചയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ഒരു വീഡിയോ സന്ദേശം പോസ്റ്റ് ചെയ്തുകൊണ്ട് ഡി വില്ലിയേഴ്‌സ് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

villiers

താന്‍ ഏറെ ക്ഷീണിതനാണെന്നും അവസാനിപ്പിക്കാന്‍ സമയമായെന്നുമായിരുന്നു വീഡിയോയില്‍ താരം വെളിപ്പെടുത്തിയത്. അടിയന്തരമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കാനുള്ള തീരുമാനം എടുത്തുകഴിഞ്ഞു. ഇനി മറ്റുള്ളവര്‍ ഈ അവസരം ഏറ്റെടുക്കാനുള്ള സമയമാണ്. എനിക്ക് അവസരങ്ങള്‍ ലഭിച്ചു, സത്യം പറഞ്ഞാല്‍ ഏറെ ക്ഷീണിതനാണ്, ഡി വില്ലിയേഴ്‌സ് പറഞ്ഞു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരേന്ദര്‍ സെവാഗ്, അലന്‍ ഡൊണാള്‍ഡ് തുടങ്ങിയ പ്രമുഖ താരങ്ങള്‍ താരത്തിന് ആശംസകള്‍ അറിയിച്ചു.

റെക്കോഡുകളുടെ തോഴന്‍ | OneIndia Malayalam

സൗത്ത് ആഫ്രിക്കക്കായി 114 ടെസ്റ്റുകളും, 228 ഏകദിനങ്ങളും, 78 ടി20കള്‍ക്കുമായി ഡി വില്ലിയേഴ്‌സ് കളത്തിലിറങ്ങി. അതിവേഗത്തിലുള്ള 50, 100, 150 എന്നിവയില്‍ റെക്കോര്‍ഡ് ഇദ്ദേഹത്തിന്റെ പേരിലാണ്. ടെസ്റ്റില്‍ 22 സെഞ്ചുറികളും, ഏകദിനങ്ങളില്‍ 25 സെഞ്ചുറികളും അദ്ദേഹം അടിച്ചുകൂട്ടി.

Story first published: Saturday, May 26, 2018, 15:32 [IST]
Other articles published on May 26, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X