മുന്‍ ഇന്ത്യന്‍ താരം ലാല്‍ചന്ദ് രജ്പുത്ത് സിംബാബ്‌വേയുടെ താത്കാലിക കോച്ച്

Posted By: rajesh mc

ദില്ലി: മുന്‍ ഇന്ത്യന്‍താരവും കോച്ചുമായിരുന്ന ലാല്‍ചന്ദ് രജ്പുത്ത് സിംബാബ്‌വേയുടെ താത്കാലിക പരിശീലകനായി നിയമിതനായി. സിംബാബ്‌വെ ക്രിക്കറ്റ് ആണ് ഇക്കാര്യം അറിയിച്ചത്. ഇന്ത്യയ്ക്കുവേണ്ടി രണ്ട് ടെസ്റ്റുകളും നാല് ഏകദിനവും കളിച്ചിട്ടു ലാല്‍ചന്ദ് ഇന്ത്യയുടെ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയുടെ തലവനായിരുന്നു.

ലാല്ചന്ദ് ഇന്ത്യയുടെ കോച്ച് ആയിരുന്ന 2007ലാണ് ഇന്ത്യ ആദ്യത്തെ ടി20 ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. അഫ്ഗാനിസ്ഥാന്‍ ദേശീയ ടീമിന്റെ കോച്ച് ആയും ഇദ്ദേഹം കഴിവു തെളിയിച്ചു. ഹീത്ത് സ്ട്രീക്കിന് പകരക്കാനായിട്ടാണ് ലാല്‍ചന്ദ് സിംബാബ്‌വേയുടെ പരിശീലകനായി ചുമതലയേല്‍ക്കുന്നത്.

lalchand

ഇംഗ്ലണ്ടിലും വെയില്‍സിലും നടക്കാനിരിക്കുന്ന ലോകകപ്പില്‍ യോഗ്യത ലഭിക്കാത്തതിനെ തുടര്‍ന്നാണ് ഹീത്ത് സ്ട്രീക്കിനെ പുറത്താക്കിയത്. താത്കാലിക പരിശീലകനായി ഉടന്‍ ചുമതലയേല്‍ക്കുന്ന ലാല്‍ചന്ദ് ജൂലൈയില്‍ നടക്കുന്ന ത്രിരാഷ്ട്ര ടി20 ക്രിക്കറ്റിനായി ടീമിനെ ഒരുക്കുകയായിരിക്കം പ്രധാന ചുമതല. ഓസ്‌ട്രേലിയ, പാക്കിസ്ഥാന്‍ എന്നീ ടീമുകളാണ് ത്രിരാഷ്ട്ര ടി20 പരമ്പരയില്‍ പങ്കെടുക്കുന്നത്. ഇതില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാനായാല്‍ ഇദ്ദേഹത്തെ സ്ഥിരം പരിശീലകനായി ചുമതലയേല്‍പ്പിക്കാനും സാധ്യതയുണ്ട്.

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Friday, May 18, 2018, 8:13 [IST]
Other articles published on May 18, 2018
POLLS

myKhel ലില്‍ നിന്നും ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍