വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇംഗ്ലണ്ടിന് മുന്നറിയിപ്പുമായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍... നാലു വര്‍ഷം മുമ്പുള്ള കോലി അല്ല ഇപ്പോഴത്തേത്

ന്യൂഡല്‍ഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ഇനി മൂന്ന് ദിനം മാത്രം ശേഷിക്കേ ഇന്ത്യയുടെയും ഇംഗ്ലണ്ടിന്റെയും മുന്‍ താരങ്ങള്‍ തമ്മിലുള്ള വാക്ക് കസര്‍ത്ത് തുടരുകയാണ്. അതില്‍ പ്രധാന വിഷയമാണ് സ്റ്റാര്‍ ബാറ്റ്‌സ്മാനും ഇന്ത്യന്‍ ക്യാപ്റ്റനമായി വിരാട് കോലി.

ഇപ്പോഴിതാ, ഇംഗ്ലണ്ടിന് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസ്ഹറുദ്ദീന്‍. 2014ല്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ കോലിയല്ല ഇപ്പോഴത്തെ കോലിയെന്ന മുന്നറിയിപ്പാണ് അസ്ഹര്‍ ഇംഗ്ലണ്ടിന് നല്‍കിയിരിക്കുന്നത്. അന്നത്തെ കോലിയില്‍ നിന്ന് ഇപ്പോഴത്തെ കോലിക്ക് അടിമുടി മാറ്റങ്ങളുണ്ടെന്നാണ് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ അഭിപ്രായപ്പെട്ടിരിക്കുന്നത്. ഇത്തവണ കോലി മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നും അസ്ഹറുദ്ദീന്‍ പറഞ്ഞു.

<strong>ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇവരാണ്</strong>ഇംഗ്ലണ്ടില്‍ നടന്ന ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച അഞ്ച് ഇന്ത്യന്‍ ബൗളര്‍മാര്‍ ഇവരാണ്

ടെസ്റ്റ് ടീം റാങ്കിങില്‍ തലപ്പത്ത്

ടെസ്റ്റ് ടീം റാങ്കിങില്‍ തലപ്പത്ത്

കോലിയുടെ കീഴില്‍ മികച്ച പ്രകടനമാണ് സമീപ കാലങ്ങളില്‍ ഇന്ത്യ ടെസ്റ്റില്‍ കാഴ്ചവച്ചത്. നിലവില്‍ ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനത്താണ് കോലി നയിക്കുന്ന ഇന്ത്യ. ഇക്കാര്യം അസറുദ്ദീന്‍ ചൂണ്ടിക്കാണിക്കുന്നു.

125 പോയിന്റുമായാണ് ഇന്ത്യ ടെസ്റ്റ് റാങ്കിങില്‍ ഇന്ത്യ ഒന്നാംസ്ഥാനത്ത് തുടരുന്നത്. 106 പോയിന്റ് വീതമുള്ള ദക്ഷിണാഫ്രിക്കയും ആസ്‌ത്രേലിയയുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളില്‍. 97 പോയിന്റുമായി നിലവില്‍ അഞ്ചാം സ്ഥാനത്താണ് ഇംഗ്ലണ്ട്.

ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാമന്‍

ബാറ്റ്‌സ്മാന്‍മാരില്‍ രണ്ടാമന്‍

ഐസിസി ബാറ്റ്‌സ്മാന്‍മാരുടെ ടെസ്റ്റ് റാങ്കിങില്‍ രണ്ടാം സ്ഥാനത്താണ് നിലവില്‍ കോലി. 903 പോയിന്റുമായാണ് കോലി രണ്ടാം സ്ഥാനത്ത് തുടരുന്നത്. ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് റാങ്കിങില്‍ തലപ്പത്ത്. 929 പോയിന്റാണ് സ്മിത്തിനുള്ളത്.

നിലവിലെ ഐസിസി പ്ലെയര്‍ ഓഫ് ദി ഇയറാണ് 29 കാരനായ കോലി. 66 ടെസ്റ്റുകളില്‍ നിന്ന് 53 ബാറ്റിങ് ശരാശരിയുണ്ട് കോലിക്ക്. കോലിയുടെ ഇപ്പോഴത്തെ ഫോമില്‍ അടിവരയിട്ടാണ് അസഹ്‌റുദ്ദീന്‍ ഇത് ചൂണ്ടിക്കാണിച്ചത്.

2014ല്‍ കോലിക്ക് തലവദേന സൃഷ്ടിച്ചത് ആന്‍ഡേഴ്‌സന്‍

2014ല്‍ കോലിക്ക് തലവദേന സൃഷ്ടിച്ചത് ആന്‍ഡേഴ്‌സന്‍

2014ല്‍ മഹേന്ദ്രസിങ് ധോണിക്കു കീഴില്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയ ഇന്ത്യ ടെസ്റ്റ് പരമ്പര കൈവിട്ടിരുന്നു. അഞ്ച് ടെസ്റ്റ് മല്‍സരങ്ങളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 3-1നാണ് ഇന്ത്യയെ തകര്‍ത്തത്.

അന്ന് ടീമിലുണ്ടായിരുന്നു കോലി മോശം പ്രകടനമാണ് പുറത്തെടുത്തത്. അഞ്ച് ടെസ്റ്റ് മല്‍സരങ്ങളില്‍ നിന്ന് 134 റണ്‍സ് മാത്രമാണ് കോലി പരമ്പരയില്‍ നേടിയത്.

ഇംഗ്ലീഷ് പര്യടനത്തില്‍ പ്രധാന തലവേദന സൃഷ്ടിച്ചത് ഇംഗ്ലീഷ് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനായിരുന്നു. നാല് തവണയാണ് പരമ്പരയില്‍ ആന്‍ഡേഴ്‌സനു മുന്നില്‍ കോലി വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഇത്തവണ ആന്‍ഡേഴ്‌സന്റെ ബൗളിങ് ആക്രമണത്തെ മറികടക്കാനുള്ള തയ്യാറെടുപ്പിലാണ് കോലി. സീം ബൗളര്‍മാര്‍ക്കെതിരേ കൂടുതല്‍ ശ്രദ്ധയോട് കൂടി കളിക്കാനും ഇന്ത്യന്‍ ക്യാപ്റ്റന്‍ കഴിയുമെന്നാണ് ആരാധകര്‍ കരുതുന്നത്.

Story first published: Sunday, July 29, 2018, 16:05 [IST]
Other articles published on Jul 29, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X