വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ആര്‍സിബിയെ കാത്തിരിക്കുന്നത് ദുരന്തം!!! രക്ഷിക്കാം, കോലി മനസ്സ് വയ്ക്കണം... ഈ മാറ്റങ്ങള്‍ അനിവാര്യം

ആദ്യ രണ്ടു കളികളിലും ആര്‍സിബി തോറ്റിരുന്നു

By Manu

ബെംഗളൂരു: ഐപിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ പോലെ ഇത്തവണയും തങ്ങള്‍ക്കു നാണം കേടേണ്ടി വരുമോയെന്ന ആശങ്കയിലാണ് സൂപ്പര്‍ താരം വിരാട് കോലി നയിക്കുന്ന റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ഈ സീസണില്‍ ഇതുവരെ കളിച്ച രണ്ടു മല്‍സരങ്ങളിലും ആര്‍സിബി തോല്‍വിയേറ്റു വാങ്ങിക്കഴിഞ്ഞു. ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍മാരായ സിഎസ്‌കെയ്ക്കു മുന്നില്‍ തകര്‍ന്ന ആര്‍സിബി രണ്ടാം റൗണ്ടില്‍ മുന്‍ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനോടും തോറ്റിരുന്നു. ഇനിയൊരു കളി കൂടി തോറ്റാല്‍ ആര്‍സിബിയുടെ നില പരുങ്ങലിലാവും.

ഏറ്റവും മികച്ച വിക്കറ്റ്കീപ്പര്‍ സഞ്ജു!! അപ്പോള്‍ ധോണി? ഞെട്ടിച്ച് ഗംഭീര്‍, ഫാന്‍സിന്റെ പൊങ്കാല ഏറ്റവും മികച്ച വിക്കറ്റ്കീപ്പര്‍ സഞ്ജു!! അപ്പോള്‍ ധോണി? ഞെട്ടിച്ച് ഗംഭീര്‍, ഫാന്‍സിന്റെ പൊങ്കാല

അടുത്ത കളിയില്‍ തന്നെ വിജയവഴിയില്‍ തിരിച്ചെത്താനാണ് കോലിയുടെയും സംഘത്തിന്റെയും ശ്രമം. മുന്‍ സീസണുകളിലേതു പോലെ ഇത്തവണയും ആര്‍സിബിക്കു ചില പോരായ്മകളുണ്ടെന്ന് കഴിഞ്ഞ മല്‍സരങ്ങള്‍ കാണിച്ചു തന്നു. എത്രയും വേഗത്തില്‍ ചില തീരുമാനങ്ങളെടുത്താല്‍ മാത്രമേ കോലിക്കു ആര്‍സിബിയെ രക്ഷിക്കാന്‍ സാധിക്കുകയുള്ളൂ. എന്തൊക്കെയാണ് അവയെന്നു നോക്കാം.

മൂന്നാമനായി തന്നെ ഇറങ്ങുക

മൂന്നാമനായി തന്നെ ഇറങ്ങുക

സിഎസ്‌കെയ്‌ക്കെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബിക്കു വേണ്ടി കോലി ഓപ്പണറായി ഒരു പരീക്ഷണം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു. രണ്ടാമത്തെ കൡയില്‍ തന്റെ സ്ഥിരം പൊസിഷനായ മൂന്നാം നമ്പറിലേക്കു അദ്ദേഹം മാറുകയും ചെയ്തിരുന്നു.
ഇന്ത്യക്കൊപ്പം നിരവധി ഉജ്ജ്വല ഇന്നിങ്‌സുകള്‍ കോലി കളിച്ചത് മൂന്നാം നമ്പറിലാണ്. ആര്‍സിബിക്കു വേണ്ടിയും ഇനിയുള്ള മല്‍സരങ്ങളില്‍ തന്നെ ഇതേ പൊസിഷനില്‍ ഇറങ്ങാന്‍ അദ്ദേഹം ശ്രമിക്കണം.

മധ്യനിരയുടെ വീക്ക്‌നെസ്

മധ്യനിരയുടെ വീക്ക്‌നെസ്

ആര്‍സിബിയുടെ മധ്യനിര ഇപ്പോള്‍ അത്ര കെട്ടുറപ്പുള്ളതല്ല. എത്രയും വേഗം ഈ പോരായ്മ കോലി പരിഹരിക്കേണ്ടിയിരിക്കുന്നു. എബി ഡിവില്ലിയേഴ്‌സ് കഴിഞ്ഞാല്‍ മധ്യനിരയില്‍ ആര്‍സിബിക്കു ആശ്രയിക്കാവുന്ന മറ്റൊരു മികച്ച കളിക്കാര്‍ ഇല്ലെന്ന് കഴിഞ്ഞ മല്‍സരങ്ങള്‍ കാണിച്ചുതന്നു.
വിന്‍ഡീസിന്റെ യുവ സെന്‍സേഷനായ ഷിറോണ്‍ ഹെറ്റ്മയറെ ഈ സീസണില്‍ ടീമിലേക്കു കൊണ്ടു വന്നെങ്കിലും കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും താരം ഫ്‌ളോപ്പായിരുന്നു. ആദ്യ കളിയില്‍ ഡെക്കായ ഹിറ്റ്‌മെയര്‍ക്കു രണ്ടാം മല്‍സരത്തില്‍ അഞ്ചു റണ്‍സാണ് നേടാനായത്.
സ്ഥിരതയാര്‍ന്ന പ്രകടനം നടത്തുന്ന ഓസീസ് ഓള്‍റൗണ്ടര്‍ മാര്‍ക്കസ് സ്‌റ്റോയ്ണിസിനെ അടുത്ത മല്‍സരം മുതല്‍ പ്ലെയിങ് ഇലവനിലുള്‍പ്പെടുത്തിയാല്‍ അത് ആര്‍സിബി മധ്യനിരയ്ക്കു കരുത്തേകും.

ഇന്ത്യന്‍ താരങ്ങളെ ഉപയോഗപ്പെടുത്തണം

ഇന്ത്യന്‍ താരങ്ങളെ ഉപയോഗപ്പെടുത്തണം

ഇന്ത്യയുടെ യുവതാരങ്ങളെ പരമാവധി ഉപയോഗിക്കുന്നതില്‍ പരാജയപ്പെടുന്ന ടീമുകളിലൊന്നാണ് ആര്‍സിബി. ഇത്തവണയും അതില്‍ മാറ്റമൊന്നും കാണുന്നില്ല. യുവ ഓള്‍റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറിനെ കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും കളിപ്പിക്കാന്‍ ആര്‍സിബി തയ്യാറായില്ല. ആദ്യ മല്‍സരം നടന്ന ചെന്നൈ അദ്ദേഹത്തിന്റെ ഹോം ഗ്രൗണ്ട് കൂടിയായിരുന്നു.
വാഷിങ്ടണ്‍ മാത്രമല്ല ഹിമ്മത്ത് സിങ്‌സ മലയാളി ബാറ്റ്‌സ്മാന്‍ ദേവ്ദത്ത് പടിക്കല്‍, മിലിന്ദ് കുമാര്‍, അക്ഷ്ദീന് നാഥ്, പ്രയസ് ബര്‍മന്‍ എന്നിവരെയും ആര്‍സിബി ഇനിയുള്ള മല്‍സരങ്ങളില്‍ പരീക്ഷിച്ചു നോക്കേണ്ടതുണ്ട്.

വിദേശ താരങ്ങള്‍ ആരൊക്കെ?

വിദേശ താരങ്ങള്‍ ആരൊക്കെ?

പ്ലെയിങ് ഇലവനില്‍ ഏതൊക്കെ വിദേശ താരങ്ങളെ ഉള്‍പ്പെടുത്തണമെന്ന കാര്യത്തില്‍ ആര്‍സിബിക്കു ഇപ്പോഴും ആശയക്കുഴപ്പമുണ്ട്. ടിം സോത്തി, ഹെന്റിച്ച് ക്ലാസെന്‍ എന്നിവരെ കഴിഞ്ഞ മല്‍സരങ്ങളില്‍ പുറത്തിരുത്തിയ ആര്‍സിബി പകരം കോളിന്‍ ഡി ഗ്രാന്‍ഡോമിനെയാണ് കളിപ്പിച്ചത്. താരമാവട്ടെ നിരാശപ്പെടുത്തുകയും ചെയ്തു. ആദ്യ കൡയില്‍ നാലും രണ്ടാമത്തെ കളിയില്‍ രണ്ടും റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.
ഗ്രാന്‍ഡോമിനു പകരം മധ്യനിര ബാറ്റ്‌സ്മാനായ ക്ലാസനെയോ പേസര്‍ സോത്തിയെയോ കളിപ്പിക്കുന്നതാവും ആര്‍സിബിക്കു ഗുണം ചെയ്യുക. സോത്തിയുടെ വരവ് ആര്‍സിബി ബൗളിങിനു മൂര്‍ച്ച കൂട്ടും. ഹെറ്റ്‌മെയര്‍ക്കു പകരം സ്റ്റോയ്ണിസിനെയും ആര്‍സിബിക്കു കളിപ്പിക്കാം.

ചില സര്‍പ്രൈസുകള്‍

ചില സര്‍പ്രൈസുകള്‍

കഴിഞ്ഞ സീസണിലെ കണ്ടെത്തലുകളൊന്നായിരുന്ന മയാങ്ക് മര്‍ക്കാണ്ഡെയെന്ന യുവ സ്പിന്നറെ അവതിരിപ്പിച്ച് ഞെട്ടിച്ച മുംബൈയെപ്പോലെ ഒരു സര്‍പ്രൈസ് താരത്തെ ആര്‍സിബിയും പരീക്ഷിക്കേണ്ടതുണ്ട്. ബൗളിങില്‍ മാത്രമല്ല ബാറ്റിങിലും മിടുക്കനായ വാഷിങ്ടണ്‍ സുന്ദറിനെ ഓപ്പണറായി ഇറക്കി ആര്‍സിബിക്കു എതിരാളികളെ ഞെട്ടിക്കാം.
നേരത്തേ തമിഴ്‌നാട് പ്രീമിയര്‍ ലീഗില്‍ ഓപ്പണറായി കളിച്ചിട്ടുള്ള താരമാണ് വാഷിങ്ടണ്‍. ക്ലാസനാവട്ടെ മധ്യ ഓവറുകളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ മികച്ച പ്രകടനം നടത്താന്‍ ശേഷിയുള്ള ബാറ്റ്‌സ്മാനുമാണ്.

Story first published: Saturday, March 30, 2019, 13:49 [IST]
Other articles published on Mar 30, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X